സെക്കൻഡ് ഇയറിൽ വെച്ച് ഋതുവും ഞാനും കൂടെ യൂണിവേഴ്സിറ്റിയിലേക്ക് ഒരു എക്സാമിനു അവളുടെ റീവാലുവേഷൻ മാർക്ക് തിരുത്താൻ ആയിട്ട്, ട്രെയിനിൽ പോയിരുന്നത് ഞാനോർത്തു. അന്നവൾ എന്റെയൊപ്പം കളിച്ചും ചിരിച്ചും ഇരുന്നപ്പോ എന്റെ മനസിൽ എനിക്കൊരു സ്പാര്ക് അടിച്ചിരുന്നു അവൾക്കെന്നോട് പ്രേമം വല്ലതുമുണ്ടോ എന്ന്. പക്ഷെ എളുപ്പം പിടിതരാത്ത പെണ്ണാണ് ഋതു.
രോഷ്‌നിയുടെ കാര്യം എന്നോട് തനിച്ചു സംസാരിക്കാൻ ആണെന്ന് ഋതു ടെറസിൽ വരാൻ പറഞ്ഞതെന്ന് എനിക്കുറപ്പായി. പവർ കട്ട് സമയമായിട്ടും ഇപ്പൊ തന്നെ സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എന്തോ എന്റെയുള്ളിലും ചെറിയ പേടിയുണ്ടായിരുന്നു.
എന്താണ് പറയാൻ ഉണ്ടേ ന്ന് പറഞ്ഞതെന്ന് അവളോട് ചോദിച്ചിട്ട് ഞാൻ ടെറസിലെ വീശുന്ന ആ തണുത്ത കാറ്റിൽ ഋതുവിന്റെ മുടിയിഴകൾ അവൾ അലക്ഷ്യമായി കിടക്കുന്നത് ഞാൻ നോക്കി.
അടുത്ത നിമിഷം അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു ഇഷ്ടമാണെന്നും….എന്നോട് മറ്റൊരു പെണ്ണ് അടുക്കുന്നത് അവൾക്ക് താങ്ങാനാകില്ലെന്നും…..
അവിടെ വെച്ച് എന്നെ ഒന്നുടെ അവൾ ഇരുകൈകൊണ്ടും അമർത്തി കെട്ടിപിടിച്ചു, എന്നിട്ട് കെട്ടിയോൻ ചത്തപോലെ പൊട്ടി കരയാൻ തുടങ്ങി. അവളുടെ കരച്ചിലോനൊപ്പം മഴയും പെയ്യാൻ തുടങ്ങിയതും ഇരുവരും നല്ലപോലെ നനഞ്ഞു. ഋതു എന്നെയൊട്ടു വിടുന്നേയില്ല!
ഞാനാകെ വല്ലാതെ ആയിപോയി. എന്റെകൂടെ പ്ലസ് വൺ – റ്റു വിൽ രണ്ടു വർഷം പഠിച്ചിരുന്ന പെൺകുട്ടിയാണ് ഋതു. ഞാൻ കണ്ടതിൽ ബോൾഡ് ആയ പെൺകുട്ടിയാണ് അവൾ. ഇതുവരെ ഇമ്മെച്യുർ ആയിട്ട് എന്നോട് സംസാരിച്ചിട്ടില്ല. അവളുടെ ബോൾഡ് നേച്ചർ കൊണ്ടാണ് അവൾക്ക് ഇന്ത്യൻ എക്സ്പ്രസ്സ് ലു ജോലി കിട്ടീതും. അന്ന് രാത്രി എനിക്കൊരു മറുപടി ഋതുവിനോട് പറയാൻ ആയില്ല. എനിക്കവൾ ചേരുന്ന കുട്ടിയല്ല എന്നൊരു തോന്നലായിരുന്നു മനസിലുണ്ടയിരുന്നത്. തിരികെ നനഞ്ഞുകൊണ്ട് മുറിയിലേക്ക് വന്നപ്പോൾ അതുകണ്ട ശ്യാം എന്താണ് നനഞ്ഞത് എന്നുപോലും ചോദിക്കാതെ എന്നോട് സംസാരിക്കാതെയുമായി. ഞാനും ഋതുവും കൂടെ സംസാരിച്ചത് ശ്യാം കണ്ടുകാണുമെന്നു വൈകിയാണ് ഞാനും മനസിലാക്കിയത്. ഒരുപക്ഷെ ശ്യാമിന് ഋതുവിന് ഇഷ്ടമായിരിക്കുമെന്നു അപ്പോൾ ഞാനൂഹിച്ചു. ഹാ എല്ലാം കഴിഞ്ഞല്ലോ. ശ്യാം പിണക്കം മറന്നു ഇപ്പൊ പഴയപോലെ എന്നോട് സംസാരിക്കാനും തുടങ്ങി.
ക്‌ളാസിൽ എല്ലാരുടെയും മുന്നിൽ വെച്ച് റോഷ്‌നി എന്റെയടത്തു വന്നു. എന്നോട് ഒരല്പം നീങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ട് ബെഞ്ചിൽ എന്റെ തോളോട് തോൾ ചേർത്തിരുന്നു. എന്നിട്ട് ചെവിയിൽ പയ്യെ പറഞ്ഞു. ഫെയർ വെൽ ഡേയ് ക്കു നിന്റെയൊപ്പം ഒരു സിഗരറ്റ് കൂടെ വലിക്കണമെന്ന്. ഞാൻ അതിനെന്താ വലിക്കാമല്ലോയെന്നു തിരിച്ചു റോഷ്‌നിയുടെ ചെവിയിൽ പറഞ്ഞു, കുറച്ചു നേരം സംസാരിച്ച ശേഷം റോഷ്‌നി ചിരിച്ചുകൊണ്ട് ക്‌ളാസിൽ നിന്നും ഇറങ്ങി.
അന്ന് വൈകീട്ട് ജൂനിയേർസ് പെൺ കുട്ടികളെ കാണാൻ ഞാൻ ആമ്പൽ കുളത്തിനു മുൻപിൽ ഇരുന്നുകൊണ്ട് സണ്ണിയോടും റെജിനോടും ഇന്നലെ കത്ത് വന്ന കാര്യം പറഞ്ഞു. ഇന്നലെ കണ്ട പിള്ളേര് സെറ്റിന്റെ ഇടയിൽ കക്ഷി ഉണ്ടെന്നു അവൾ കത്തിൽ പറഞ്ഞതായി ഞാൻ സൂചിപ്പിച്ചു. റെജിൻ പക്ഷെ അത് സമ്മതിച്ചില്ല. അത് ചുമ്മാ പറ്റിക്കാൻ പറഞ്ഞതിയിരിക്കുമെന്നു പറഞ്ഞുകൊണ്ടവൻ ചിരിച്ചു.
എനിക്കതു കേട്ട് കലി വന്നതും ഞാനും സണ്ണിയും കൂടെ ആനിമിഷം തന്നെ റെജിനെ പിടിച്ചു കുളത്തിലേക്ക് തള്ളിയിട്ടു. അവന്റെ ഷർട്ടും പാന്റും മുഴുവനും നനഞ്ഞു.
ജൂനിയേർസ് നു ക്‌ളാസ് തീരുമ്പോ ആ ഭാഗത്തേക്കൊന്നു പോയാലോ ന്ന് സണ്ണി എന്നോട് ചോദിച്ചു.
“വേണ്ടടാ ആ കുട്ടിക്ക് എന്നെ കണ്ടാലേ പേടിയാണ് എന്നാണ് പറഞ്ഞെ. വെറുതെ എന്തിനാ… അവളെങ്ങനെ അവിടെ ഇരുന്നോട്ടെ…”
“ഓഹോ ഇപ്പൊ നീ അപ്പൊ അവളുടെ സെറ്റ് ആയോ…?!”
“ഹിഹി…”
“ചിരിക്കല്ലേ കാമുകൻ!!!!”
അന്ന് പക്ഷെ ജൂനിയർ പിള്ളേര് ആമ്പിളേരുടെ ഒപ്പം ആയിരുന്നു വന്നത്. അതുകൊണ്ടെനിക്ക് ഇന്നലെ വന്ന ആ പെൺകുട്ടികളുടെ മുഖം പോലും അത്രക്ക് ഓർമ കിട്ടിയില്ല….
