ശേഷം കോളേജിൽ നിന്നും ചായകുടിയും കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോ, അമ്മയും അപ്പനും പുറത്തെവിടേയ്ക്കോ പോയിട്ട് വന്നതായിരുന്നു. ഞാൻ ടീവില് പാട്ടും കണ്ടു സോഫയിൽ ഇരിക്കുമ്പോ അമ്മയെന്റെ അടുത്തിരുന്നുകൊണ്ട് നെറ്റിയിൽ ചുംബിച്ചു.
“ഹാപ്പിയാണോ മാത്തൂ…”
“ഹം…കുഴപ്പമില്ല!!! പിന്നെ ഇനി മൂന്നു ദിവസമല്ലെ ഉള്ളൂ….”
“അവളെന്തു മഷിയിലാണ് നിനക്ക് കത്തൊക്കെ എഴുതുന്നതെന്നു നോക്കിയോ…?!!!”
“ശോ!!!!!!!!! ഞാനതിപ്പഴാണ്…. അമ്മ ഐ ലവ് യു…”
അപ്പൻ കാൺകെ ഞാൻ അമ്മയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. പതിയെ ചുണ്ടിലൊരു കടിയും കൊടുത്തു.
“ശോ… എന്റെ ചുണ്ടു കടിച്ചു പൊട്ടിച്ചു… നോക്ക് ഇച്ഛയാ…”
“ഞാനിത് ആദ്യട്ടല്ലാല്ലോ കാണുന്നെ…” അപ്പൻ ബെഡ്‌റൂമിലേക്ക് നടക്കുമ്പോ തിരിഞ്ഞൊന്നു നോക്കി ചിരിച്ചുകൊണ്ട് അമ്മയോടതു പറഞ്ഞു.
അമ്മ പറഞ്ഞ ക്ലൂവിലേക്ക് വരാം, അതേയ്! Glitter പേന കൊണ്ടായിരുന്നു അവൾ എഴുതിയ പ്രണയലേഖനം മുഴുവനും. അതുകൊണ്ട് തന്നെ കാമ്പസിലെ സ്റ്റോറിൽ പോയി ഒന്ന് ചോദിച്ചു നോക്കാൻ എന്റെ മനസ് പറഞ്ഞു.
ഞാൻ വേഗം സണ്ണിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ എന്നോട് പറഞ്ഞു.
“ശെരിയാണ് ല്ലെടാ…. തവണയും ഓരോ ഗ്ലിറ്റർ മഷികൊണ്ടുള്ള പേന ആയിരുന്നത് ല്ലേ…. എനിക്കും നിനക്കും ഈ ഡീറ്റൈല് കണ്ടെത്താനായില്ല. വസുധ ആന്റി പൊളിയാണ്…. പെണ്ണുങ്ങളുടെ മനസ് പെണ്ണിനെ അറിയാവൂ എന്ന് പറയുന്നത് വെറുതെയല്ല….” സണ്ണിയും എക്സൈറ്റഡ് ആയി.
“സ്റ്റോർ നടത്തുന്ന കുട്ടപ്പൻ ചേട്ടന്റെ വീട്ടിലേക്ക് ഇപ്പൊ തന്നെ പോണം ന്നുണ്ടെനിക്ക് ഇപ്പൊ…”
“എടാ മാത്യു, കുഴപ്പം ബാക്കിയില്ലേ ? അയാളോർതിരിക്കണ്ടേ ഇത് സ്‌ഥിരം വാങ്ങുന്നയാളെ…”
“അയാൾ കാൽക്കുലേറ്റർ പോലും ഉപയോഗിക്കാതെ കണക്കു കൂട്ടി പറയുന്ന കമ്പൂട്ടർ അല്ലെ …നോക്കാം!” ഞാനും എന്റെ കോൺഫിഡൻസ് കളയാൻ നിന്നില്ല!
“നീയെന്തയാലും…വേളാങ്കണ്ണി മാതാവിനെ നല്ലോണം പ്രാർഥിച്ചോ…” സണ്ണി എന്നോട് പറയുമ്പോ ഞാനെന്റെ കഴുത്തിലെ കുരിശു മാലയിലൊരു മുത്തം കൊടുത്തു.
അത്താഴത്തിനു ശേഷം ഞാൻ പുതപ്പിന്റെ ഉള്ളിലേക്ക് നൂഴ്ന്നു കയറികൊണ്ട് എന്റെ വെളുത്ത പഞ്ഞി തലയിണയെ എന്റെ നെഞ്ചോടു ഇറുകി പിടിച്ചു. ഞാനതിനെ ഒരുപാടു തവണ മുത്തമിടുകയും ചെയ്തു കെട്ടിപിടിച്ചു ഉറങ്ങാൻ വേണ്ടി ശ്രമിച്ചു.
രാവിലെ കുളിച്ചൊരുങ്ങി ബ്രെക്ഫാസ്റ്റും കഴിച്ചു ഞാൻ കോളജിലേക്ക് ഇറങ്ങി. എന്നെ പോലെ സണ്ണിയും നല്ല എക്‌സൈറ്റഡ് ആയിരുന്നു. സ്റ്റോറിൽ അന്നേരം ഒരല്പം തിരക്കുണ്ടായിരുന്നു. സമാധാനമായിട്ട് കുട്ടപ്പൻ ചേട്ടനെ കിട്ടിയിട്ടേ കാര്യമുള്ളൂ.
സ്റ്റോറിൽ മരത്തിന്റെ അലമാരയിൽ ഗ്ലിറ്റർ പേനകൾ അടുക്കിയ ഒരു തുറന്ന ബോക്സ് കിടക്കുന്നത് ഞാൻ കണ്ടപ്പോൾ സണ്ണിയോട് അത് കാണിച്ചു ചിരിച്ചു.
“ചേട്ടാ…”
“എന്താടാ മത്തായിച്ച, കുറെ നേരമായല്ലോ ഇവിടെ ചുറ്റിപറ്റി. ക്‌ളാസ് കഴിയാറായില്ലേ ഇനിയെന്താ നിനക്ക് വാങ്ങേണ്ടേ…?!”
“ചേട്ടാ ഈ ഗ്ലിറ്റർ പേന കൂടുതലും ആരാണ് വാങ്ങുന്നത്…?!”
“ഇത് ….എന്താ കാര്യം പറ…”
സണ്ണി എന്റെ മുന്നിൽ കയറി കുട്ടപ്പൻ ചേട്ടന്റെ തോളിൽ കയ്യിട്ടു. അവർ ഒരേ നാട്ടുകാരാണ്, ആലപ്പുഴ. ആ സ്വാതന്ത്യം അവർക്കിടയിലുണ്ട്.
“അതെ സംഭവം ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാനാണ് കുട്ടപ്പൻ ചേട്ടാ… ആരാണ് വാങ്ങുന്നത്….ഒന്നോർത്തു നോക്കിയേ?”
“എടാ അതിപ്പൊ. കുറെ പേരുണ്ടെടാ…”
“ഫസ്റ് ഇയറിലെ ഏതു പെൺകുട്ടിയാണ് എന്ന് മാത്രം പറഞ്ഞാൽ മതി. പേരോ, എങ്ങനെ ഇരിക്കുമെന്നോ എന്തെങ്കിലും കുട്ടപ്പൻ ചേട്ടൻ ഓർത്തിരിക്കുന്നുണ്ടോ…”
“ഇനി കണ്ടാൽ അറിയാമെന്നല്ലാതെ….ഞാനിതൊക്കെ”
“ശെയ്!!!!”
കുട്ടപ്പൻ ചേട്ടനെ പറഞ്ഞിട്ടും കാര്യമില്ല! ഇതൊക്കെ ചോദിയ്ക്കാൻ വന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ. ഞാനും സണ്ണിയും കൂടെ നിരാശനായി ഞങ്ങളുടെ ക്‌ളാസിലേക്ക് ചെന്നു. ഇന്നും പതിവുപോലെ തന്നെ ടീച്ചേർസ് ചുമ്മാ വന്നു വർത്തനമൊക്കെ പറഞ്ഞിരുന്നു. ഉച്ചയ്ക്ക് റോഷ്‌നി എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചിട്ട് ചോദിച്ചു. മൊബൈൽ ഫോൺ എന്തെ മേടിക്കാത്തെ എന്ന്?
