“അയ്യോ! വേണ്ട….പിന്നെ ഞാൻ വരില്ല ക്‌ളാസിലേക്ക്”
“നിന്നെ ഹോസ്റ്റലിൽ നിന്നും പൊക്കിയെടുത്തു ഞാൻ കോളേജിന്റെ മുന്നിൽ വെച്ച് കിസ് ചെയ്യും!”
“പ്ലീസ് മാത്യു ചേട്ടാ ……”
“ചേട്ടാ ന്നോ…ഇതിപ്പോ എവിടെന്നു കിട്ടി ചേട്ടൻ വിളി….”
“അത്. അങ്ങനെ അല്ലെ വിളിക്കണ്ട …”
“വേണ്ട, മാത്യു ന്നു അല്ലെ വിളിച്ചു തുടങ്ങിയത്, മാത്യു ന്നു തന്നെ തന്നെ മതി…..”
“ങ്‌ഹും….”
“ഇപ്പൊ എന്തിനാ എന്നെ വിളിച്ചേ! ഋതു എന്ത് ചെയ്യുവാ…?!”
“ഒറങ്ങി!!”
“ശെരി എനിക്കവൾക്കൊരു പണി കൊടുക്കണം!!!”
“അയ്യോ വേണ്ട, മാത്യു ഋതു പാവമല്ലേ…”
“പാവമോ, എന്റെ കൂടെയിരുന്നു എന്നെ ചതിച്ചതും പോരാ…”
“നിനക്കറിയാമോ ഞാനും അവളും പ്ലസ് റ്റു മുതൽ ഒന്നിച്ചു പഠിച്ചതാണ്, ഇവിടെ പ്രൊജക്റ്റ് നു ഒരു ടീം ആയപ്പോൾ, ഞാനും ഋതുവും ശ്യാമും ഒന്നിച്ചായിരുന്നു, അവൻ അവളെ പ്രൊപ്പോസ് ചെയ്യാൻ ഒരുങ്ങുമ്പോ അവൾക്ക് അവന്റെ മുന്നിൽ വെച്ച് എന്നെ പ്രൊപ്പോസ് ചെയ്‌തതും; പാവം അവനെ അവളൊത്തിരി നോവിച്ചു. ഇപ്പൊ അവൾക്ക് അറിയാം എന്നെ പ്രണയം കൊണ്ട് നോവിക്കുന്നത് നീയാണെന്നു……. എന്നിട്ടും..”
“വെയിറ്റ്!!! ശ്യാമേട്ടന് ഋതു ചേച്ചി YES പറഞ്ഞിട്ടുണ്ട്, പക്ഷെ ആരും അറിഞ്ഞിട്ടില്ല. ഞാൻ പറഞ്ഞെ പറയണ്ട ട്ടോ….”
“ഓഹോ! ഇതിനിടയിൽ അതും നടന്നോ…”
“അപ്പൊ നിന്റെ കാര്യം ശ്യാമിന് അറിയാമോ…?!”
“ഹേയ്! ഇല്ലില്ല, പറയാൻ ഞാൻ സമ്മതിച്ചിട്ടില്ല, ഇനി എന്നേം ചതിച്ചു പറഞ്ഞോന്നറീല്ല….ഹിഹി”
“ഋതു ചേച്ചി വല്ലാത്ത സാധനമാണ് അല്ലെ മാത്യു..?!”
“എടി.. നീ….”
“ഹലോ, കല്യാണം കഴിഞ്ഞിട്ടു മതി എടി പോടീ എന്നൊക്കെയുള്ള വിളി…ഹിഹി”
“ഓ ആയിക്കോട്ടെ!!”
“അതെ നിക്ക് നിക്ക് ഞാനെന്തോ നോവിച്ചു പറഞ്ഞുലോ…”
“പ്രണയം കൊണ്ടാണോ..”
“ഉം..”
“ശെരിക്കും നെഞ്ചിൽ ആ നോവ് ഫീൽ ആവുന്നുണ്ടോ ”
“ഉം…”
“എനിക്ക് മാത്യുനെ കണ്ട നാൾ മുതൽ അങ്ങനെയാണ്…എന്നെ അന്ന് തൊട്ടില്ലേ ….ആ നിമിഷം മുതൽ…..”
“ധ്രുവികാ…..❤️”
“ഉം …..”
“ശെരിക്കും ഈ മാജിക്കൽ സംഭവത്തെ ആണ് ലവ് ന്നു പറയുന്നേ ല്ലെ…”
“ആയിരിക്കുമെന്നു വിശ്വസിക്കാൻ ആണിഷ്ടം….”
“നാളെ നീയൊരു പണി ചെയ്യ്, രാവിലെ 5:30 ആവുമ്പോ ഹോസ്റ്റലിൽ നിന്നും ചാടണം, ഋതു അറിയാനും പാടില്ല!”
“അയ്യോ എങ്ങോട്ടേക്കാ ചാടിയിട്ട്…”
“ഒന്നുല്ലെടി നമ്മൾ രണ്ടാളും കൂടെ ബീച്ചിൽ പോയിട്ട് അവിടെന്നു ഒരു കട്ടൻ ചായ കുടിച്ചിട്ട് തിരികെ വരാം…”
“ഉം… OK! എനിക്കത്ര ഇഷ്ടമാണെന്നോ…”
“എന്തിനാ…?! ധ്രുവികാ…”
“മാത്യു ബൈക്കിൽ പറപ്പിച്ചു പോകുന്നത് കാണുമ്പോ, പിറകിൽ ഇരുന്നു മാത്യൂനെ ഇറുക്കി കെട്ടിപിടിച്ചു കൊണ്ട്….തണുത്ത നനവാർന്ന കാറ്റ് മുഖത്തേക്കടിക്കുമ്പോ ഉള്ള സുഖമില്ലേ…..”
“ഉം…കൂട്ടിയിട്ട് പോകാം ട്ടോ…”
“ഞാൻ ഉറങ്ങട്ടെ… 11 ആയി, നേരത്തെ എണീക്കണ്ടെ…സത്യം പറഞ്ഞാൽ എനിക്ക് ഉറങ്ങാൻ പറ്റുമോ അറീല്ല…”
“ഞാനുറങ്ങീട്ട് എത്ര നാളായീ അറിയുമോ പെണ്ണെ…”
“ഞാൻ കാരണമാണോ….”
“പിന്നല്ലാതെ….”
“മാത്യു….”
“എന്തോ സങ്കടം വരുന്നുണ്ട് ധ്രുവികാ….”
“എന്തിനാ… ഞാൻ കൂടെയില്ലേ….”
“എനിക്കിപ്പോ അങ്ങോട്ടേക്ക് വരണമെന്നുണ്ട് പെണ്ണെ..”
“എങ്കിൽ വായോ… ഞാനിപ്പോ നേർത്ത ഒരു ഫെറി വൈറ്റ് പുതപ്പ് പുതച്ചിരിക്കുവാണ്. ഫാൻ കാറ്റിന്റെ ചെറിയ കിരി കിരിപ്പ് കേൾക്കാമോ… അതും കേട്ടുകൊണ്ട് എന്റെ കട്ടിലിൽ എന്റെ നേരെ ഇരുന്നുകൊണ്ട് പരസ്പരം കണ്ണിൽ നോക്കി കൊണ്ട്… നമ്മുടെ കാലിന്റെ വിരലുകളെ പരസ്പരം തൊട്ടുകൊണ്ട് പുലരുവോളം സംസാരിച്ചിരിക്കാം വാ…..”
“I Love You….”
“I Love You 2”
“ഉറങ്ങിക്കോ….”
“അത്രേയുള്ളു….”
“വേറെന്താ…..”
“ഒന്നൂല്ലേ….”
“ഇങ്ങനെയൊരു കാമുകൻ! ഉറങ്ങിക്കോ…മ്മുആ….”
ഹിഹി, എനിക്ക് ചിരി വന്നിട്ട് പാടില്ല, നിങ്ങളും ഇപ്പൊ ആലോചിക്കുന്നത് ഞാനെങ്ങനെ കണ്ടുപിടിച്ചു എന്നാകും ല്ലേ, അത് നിങ്ങളോടു പറയുമ്പോ ഉള്ള ഫീലിലും കൂടുതൽ ധ്രുവികയോട് നാളെ പറയുമ്പോ കിട്ടുന്നതല്ലേ….. അതല്ലേ അതിന്റെ സുഖം. സൊ പ്ലീസ് നിങ്ങലുമീ രാത്രി ധ്രുവിക ആലോചിക്കുന്നപോലെ ആലോചിച്ചിരിക്ക്…. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഞാൻകിടക്കുമ്പോ വീണ്ടും ഫോണിലേക്ക് SMS വന്നു. സൈഡ് ടേബിളിൽ ഇരുന്ന ഫോൺ ഞാൻ കൈകൊണ്ട് എത്തിയെടുത്തു നോക്കി.
