ജീവനറ്റു പോകും വരെയും കാത്തിരിക്കാൻ കഴിയുക എന്നതാണ് പ്രണയത്തിന്റെ സുഖം! ഒരുപക്ഷെ ഞാൻ മൂന്ന് മാസം കഴിഞ്ഞു ജർമനിക്ക് പഠിക്കാൻ പോകുന്നത് അവൾ അറിഞ്ഞ സ്‌ഥിതിക്ക്, അവൾ എന്തായാലും എന്നെ ഈ ജീവിതം മുഴുവൻ കാത്തിരിക്കാൻ ഉള്ള മനസും പാകപ്പെടുത്തിയാണ് വിട്ടയക്കുന്നത്. പക്ഷെ എന്നാലും വെറും ശബ്ദവും വാക്കുകളും കൊണ്ട് ഒരാളെ പ്രണയിക്കാൻ ആവുമോ. സ്പര്ശനം അതിനു പങ്കൊന്നുമില്ലേ????
പക്ഷെ ഇന്നിപ്പോ വ്യാഴമാണ്. നാളെ ഒരൂസം കൂടെയുണ്ട്. നാളെമിക്കവാറും ആരും ക്‌ളാസ്സിലേക്ക് വരാൻ ചാൻസ് ഇല്ല! തിങ്കളാഴ്ച എക്സാം തുടങ്ങുകയാണല്ലോ ഇനിയിപ്പോ പഠിയ്ക്കാൻ പറ്റില്ല!
കോളേജ് ചെയർമാനും മറ്റു പിള്ളേരും ചിലർ സ്റ്റേജിൽ വിടപറയൽ പ്രസംഗം നടത്തി. എനിക്കിതൊക്കെ കേള്കുന്നതേ ബോറിങ് ആയിരുന്നു. പക്ഷെ കോളജിന്റെ നിത്യവസന്തം പാർവതി ടീച്ചറും വിശ്വനാഥൻ സാറും ഞങ്ങൾക്ക് നല്ലൊരു യാത്ര അയപ്പ് പ്രസംഗം തന്നു. അവരും ഇതേ കോളജിലെ പൂർവ വിദ്യാർത്ഥികൾ ആണ്. പ്രണയിച്ചു വിവാഹം കഴിച്ചവർ. ഞങ്ങളുടെ ക്‌ളാസിലെ രണ്ടാമത്തെ ടൂർ കൊടൈക്കനാൽ ആയിരുന്നു. അന്ന് സണ്ണിയും സ്‌മൃതിയും ജസ്റ്റ് സെറ്റ് ആയിട്ടുള്ളു, അവർ പൂന്തോട്ടത്തിലൂടെ കൈകോർത്തു നടക്കുന്നത് ഞാൻ നോക്കിയിരിക്കുമ്പോ എനിക്ക് നീരജയെ കുറിച്ചോർമ്മ വന്നത് യാദൃശ്ചികമായിരുന്നു. കാരണം അവളും ഈ ടൂറിനു വന്നിട്ട് ആരോടും മിണ്ടാതെ ഒറ്റയ്ക്ക് അങ്ങെവിടെയോ നടക്കുന്നുണ്ട്.
“ഞങ്ങൾ രണ്ടാളുടെയും ഇഷ്യൂ സോൾവ് ആയില്ലേ!? എന്താണ് ഇതൊക്കെ മനസ്സിൽ വെച്ച് നടക്കുന്നത്….. ഇതൊക്കെ ഒന്ന് മനസു തുറന്നു സംസാരിച്ചാൽതീരാവുന്ന പ്രശ്നമല്ലേയുള്ളു…. എന്ന് പാർവതി മാം അന്ന് ചോദിച്ചിരുന്നു. പാർവതി മാമിന്റെ അനിയത്തിയുടെ മകളാണ് നീരജ. ഞാൻ അവരെ സ്റ്റേജിൽ സന്തോഷത്തോടെ ഞങ്ങളെ നോക്കി ഓരോ ഓർമ്മകൾ പറയുമ്പോ ഞാനതും ഓർത്തു.
“ഡാ, സ്‌മൃതിയുടെ അപ്പച്ചൻ പുറത്തു വെയിറ്റ് ചെയുന്നുണ്ട്, നമുക്ക് ഫുടാം അല്ലെ മാത്യു…”” സണ്ണിയും സ്‌മൃതിയും എന്നോട് വന്നു ചോദിച്ചു.
ഡിന്നർ ബുഫേ അപ്പവും മട്ടൻ സ്റ്റുയൂവും ഫ്രൂട് സലാഡും എടുത്തു ഞാൻ തിരിഞ്ഞപ്പോൾ നീരജയെ കണ്ടു. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി പാകിസ്താനി സൽവാർ കമീസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്, ശില്പ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന വിധമായിരുന്നു അവളുടെ മേക്അപ്പും, ഒരു ഭംഗിയുള്ള അരയന്നതെ പോലെ എനിക്ക് തോന്നി. മുഖത്തു പക്ഷെ പതിവില്ലാതെ ലാസ്യഭാവമായിരുന്നു. കോറോഡറിലോ മറ്റോ കണ്ടാൽ പോലും മുഖം തിരിച്ചു നടക്കുന്നവളാണ്. ഇന്നിപ്പോ എന്തോ അവളെന്നോട് പറയാൻ ശ്രമിക്കുന്നപോലെ തോന്നി. എനിക്കും അവളുടെ മുഖം കണ്ടപ്പോൾ അവളോട് ഞാൻ ചെയ്ത തെറ്റിന് സോറി ചോദിക്കണം എന്നുണ്ടായിരുന്നു.
“നീരജ…”
“മാത്യു…”
“നമുക്ക് അവിടെ ഇരിക്കാം…”
“ഉം..” മറുപടിയായി അവളുടെ മുഖത്തെ നനുത്ത ചിരി കണ്ടപ്പോൾ അവളുടെ മനസിലും എന്നോട് ക്ഷമിച്ചു എന്ന് എനിക്കത് വ്യക്തമായി. സണ്ണിയും സ്‌മൃതിയും ഒന്നിച്ചിരുന്നപ്പോൾ ഞാനും നീരജിയും ഒരു ടേബിളിന്റെ ചുറ്റും ഇരുന്നു.
അന്ന് ക്‌ളാസിൽ വെച്ചല്ലാരുടെയും മുന്നിലിട്ട് അവളുടെ കരണത്തു ഞാൻ അടിച്ചതാണ്. അതിൽ പിന്നെ അവളും ഞാനും മിണ്ടുന്നത് പോലുമിപ്പോളാണ്. ആദ്യത്തെ കോളജ് ടൂർ ഞാൻ വരുമെന്നു പേടിച്ചു അവൾ മാത്രം വന്നിരുന്നില്ല! പക്ഷെ ഞാനും അവസാനം ടൂർന്നു പോയില്ല! അതിൽ പിന്നെയാണ് അവൾക്ക് എത്രമാത്രം വിഷമം ഉള്ളിൽ ഉണ്ടെന്നു ഞാൻ പോലുമറിയുന്നത്…. എന്തായാലും.
“സോറി നീരജ! ഒന്നും മനസ്സിൽ വെക്കണ്ട…”
“ഞാനല്ലെ സോറി ചോദിക്കണ്ടേ മാത്യു… പ്രണയം എന്ന സാധനം പിടിച്ചു വാങ്ങാൻ പറ്റില്ലാലോ…. എനിക്കറിയാം…. വൈകിപ്പോയെന്നു എന്നാലും സോറി…..” നീരജ മനസ് തുറന്നപ്പോൾ ഞാൻ അവളുടെ പ്ളേറ്റിലെ ഐസ്ക്രീം എടുത്തു അവളുടെ ചുണ്ടിൽ വെച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് കഴിച്ചു.
നീരജയും ഞാനും ചിരിച്ചുകൊണ്ട് ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോ പിള്ളേർ സെറ്റ് മുഴുവനും ഞങ്ങളെ അമ്പരന്നു നോക്കി. മാത്രമല്ല വിശ്വനാഥൻ സാറും ടീച്ചറും അതുകണ്ടു ഹാപ്പി ആയി ഞങ്ങളോട് ചിരിച്ചു. ഋതു അന്നേരം ഫുഡ് വാങ്ങിയിട്ട് പ്ളേറ്റും കയ്യിൽ എടുത്തു വന്നിട്ട് എന്നോട് പറഞ്ഞു.
“ഹലോ….രണ്ടാളും കൂടെ വീണ്ടും ഒന്നായോ?!”
