വിധുമുഖി 1

സണ്ണി അതിന്റെയിടയിൽ നമ്മുടെ വിധുമുഖിയുടെ കാര്യം അവന്റെ കാമുകി സ്‌മൃതിയോടു അന്വേഷിച്ചു. പക്ഷെ എന്നും വീട്ടിലേക്ക്പോയി വരുന്ന സ്‌മൃതിക്കും കക്ഷി ആരാണെന്നോ എവിടെന്നാണ് എന്നോ ഒരു ക്ലൂ പോലും ഞങ്ങൾക്ക് തരാൻ കഴിഞ്ഞില്ല.

ഊണ് കഴിക്കുമ്പോ ശ്യാം എന്നോടുള്ള പിണക്കമെല്ലാം പറഞ്ഞു തീർത്തു. ഉച്ചക്ക് മണി മൂന്ന് ആകുമ്പോ, സ്‌മൃതി വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയെന്നു പറഞ്ഞുപ്പോൾ സണ്ണിയും അവളെ ബസ്റ്റോപ്പിലേക്ക് ആക്കാനായി എന്റെ ബൈക്കിന്റെ കീയും വാങ്ങിച്ചു ഇറങ്ങി; ഞാനും അന്നേരം അവരുടെയൊപ്പം ക്‌ളാസിൽ നിന്നും ഒപ്പം താഴേക്കിറങ്ങി. ആമ്പൽ കുളത്തിന്റെ അരികിൽ ഞാൻ പതിവുപോലെ ഇരിക്കുമ്പോ ഒരുസിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി. വിവിധ ഡിപ്പാർട്മെന്റുകൾ ഉള്ള കോളേജ് കെട്ടിടത്തെ ഞാൻ കണ്ണിമ അടയ്ക്കാതെ നോക്കി, ഇനി ഇവിടെ വിരലിൽ എണ്ണാവുന്ന ദിവസം മാത്രം.

അധികനേരമായില്ല ഫസ്റ് ഇയേഴ്സ് പെങ്കൊച്ചുങ്ങള് ക്‌ളാസ് കഴിഞ്ഞു പോകുന്നത് കണ്ടു. ഞാൻ അവരിലെ കുറെ പേരെ പരിചയപ്പെട്ടിട്ടുണ്ട്. റാഗിങ്ങ് എന്നൊന്നും പറയാൻ പറ്റില്ല! ജസ്റ്റ് പേരും എവിടെന്നു എന്നൊക്കെ ചോദിക്കും. പാട്ടു പാടിക്കും അത്രയൊക്കെ തന്നെ…. പതിയെ നടന്നു പോകുന്ന പെൺകുട്ടികൾ എന്നെ നോക്കി കൈ കാണിച്ചു. കൂട്ടത്തിൽ 14 പേരുണ്ട്! എല്ലാരും എന്നെ നോക്കി ചിരിക്കുന്നുണ്ട്…. എന്റെ മനസ്സിൽ എനിക്ക് നല്ല സംശയം ആയി. ഇത് ജൂനിയർ പെൺകുട്ടികൾ ആരെങ്കിലും ആവാൻ സാധ്യത ഉണ്ടോ എന്ന് ഞാനോർത്തു പോയി.

സണ്ണി സ്‌മൃതിയെ ഡ്രോപ്പ് ചെയ്തു വന്ന ശേഷം വൈകിട്ട് അവിൽ മിൽക്ക് പ്ഫസ്സും കഴിക്കാനും വേണ്ടി അഷ്‌റഫിന്റെ കൂൾബാറിൽ ഇരിക്കുമ്പോ അവിടെയും ചില ജൂനിയർ പെൺകുട്ടികൾ എന്നോട് ഹായ് ന്ന് മാത്രം പറയുകയുണ്ടായി! എന്നെ എല്ലാം കൂടെ ചേർന്ന് വട്ടു കളിപ്പിക്കുന്നതാണോ ഇനി എന്ന് ഞാനാലോചിച്ചു.
അവിടെ നിന്നും നേരെ ഞാൻ സണ്ണിയുടെ വീട്ടിലേക്ക് ചെന്നു. അവനെ അവന്റെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തപ്പോ അവന്റെ പെങ്ങളൂട്ടി ശില്പ എന്നോട് ഹായ് പറഞ്ഞു. ഞാൻ അവളോട് കുറച്ചു നേരം സംസാരിച്ചിട്ട് വീട്ടിലേക്ക് തന്നെ ഇറങ്ങി.

ഇനി 4 ദിവസം മാത്രം! വീട്ടിലെത്തിയതും, സെക്‌യൂരിറ്റി ശാന്തൻ ചേട്ടൻ എനിക്കൊരു കത്തുനീട്ടികൊണ്ട് കള്ള ചിരി ചിരിച്ചു.

“പിള്ളേരാണോ തന്നത്..?!” ഞാൻ അത് വാങ്ങിക്കൊണ്ട് ചോദിച്ചു.

“ഉഹും, ഇന്ന് രണ്ടു പെൺകുട്ടികളാണ് വന്നത് മോനെ…”

“എഹ്??!!!! എപ്പോ എത്രമണിക്ക്?” ഞാൻ എക്സൈയ്റ്റ്മെന്റ് കൊണ്ട് ശ്വാസം വിടാതെ ചോദിച്ചു.

“10 മിനിറ്റ് മുന്പാണെന്നു തോന്നുന്നു. ഞാൻ ചായ കുടിച്ചിട്ട് ഗേറ്റിൽ വന്നിരിക്കുമ്പോ അവർ ഗേറ്റിൽ വെച്ചിട്ട് പോകാൻ തുടങ്ങുകയായിരുന്നു…!”

“ചേട്ടൻ ആ കുട്ടിയെ കണ്ടോ.?!”

“കണ്ടു..!” ശാന്തൻ ചേട്ടന്റെ മുഖത്തെ ചിരി മതിയായിരുന്നു അവളെ കാണാൻ എങ്ങനെയുണ്ടായിരുന്നു എന്നെനിക്ക് ചോദിക്കേണ്ടി വണ്ടില്ല.! ശാന്തൻ ചേട്ടനും അറിയാം ഇതിന്റെ അകതെന്താണ് എന്ന്.!

വീട്ടിലേക്ക് വേഗം നടന്നു, മുൻവശത്തെ ഹാളിലേക്കു കയറുന്നേരം വസുധമ്മ എന്റെ കൈയിലെ കത്ത് കണ്ടപ്പോൾ പറഞ്ഞു.

“കഴിഞ്ഞ മാസം ഒരൂസവും ഈ കുട്ടി തന്നെയാണ് വന്നത്.”

“എന്നിട്ടെന്നതാ വസുധാ നേരത്തെയത് പറയാഞ്ഞേ…!!!”

“ഓഹ് നല്ല സ്നേഹം ആണല്ലോ, വസുധ എന്നൊക്കെ!!!”

“പറ അമ്മക്കുട്ടി” ഞാൻ അമ്മയുടെ കവിളിൽ കൈകൊണ്ടു അമർത്തിപ്പിച്ചി.

“നോവുന്നു ചെക്കാ…..!!”

“നോവട്ടെ… പറ സുന്ദരിക്കുട്ടി…”

“നിനക്കാദ്യം ഈ കത്തുകൊണ്ട് വരുമ്പോഴേ കലി ആയിരുന്നല്ലോ.. പിന്നെ ഞാനെന്തിനാ വെറുതെ… അതുകൊണ്ട് പറഞ്ഞില്ല…”

ഞാനതിനു മറുപടിയായി തല താഴ്ത്തിയപ്പോൾ……

“ഡാ മാത്തൂ പക്ഷെ…. നിനക്കിഷ്ടപെടുന്ന ടൈപ്പ് പെൺകുട്ടി ഒന്നും അല്ലാലോ… ഇച്ചിരി നിറമൊക്കെ കുറവാണല്ലോ…”

പക്ഷെ അത് കേട്ടിട്ടും എന്റെ നെഞ്ച് ഒരിഞ്ചു പോലും കുലുങ്ങിയില്ല!! കാരണം അത്രമേൽ അവളുടെ പ്രണയമെന്നെ കീഴടക്കിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *