വിധുമുഖി

ആകെ മൊത്തം വീടുനിറയെ ധ്രുവിക വന്നതിന്റെ ആഘോഷവും പുതുമയുമായിരുന്നു.

പക്ഷെ രസം എന്താണ് വെച്ചാൽ ഞാനും അപ്പനും മേലെയുള്ള എന്റെ മുറിയിലും അമ്മയും ധ്രുവികയും ഒരുമുറിയിലുമാണ്. പാൽക്കട്ടി മുന്നിൽ വെച്ചാൽ ചുണ്ടെലി തിന്നാതെ ഇരിക്കുമോ എന്നാണ് അവരുടെ സംശയം! പക്ഷെ തീയറ്ററിൽ വെച്ച് ചെറിയ രീതിയിൽ ചുംബനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ധ്രുവികയുടെ മനസ്സിൽ മോഹം ഉണ്ടെന്നു എനിക്കറിയാം. പക്ഷെ സ്ലീവ്‌ലെസ് ഡ്രസിലും ഇറുകിയ ഷർട്ടിലും ഒക്കെ ധ്രുവികയെ കാണുമ്പോ എനിക്കത് വല്ലാത്ത ആവേശമായിരുന്നു. അവളുടെ മുലക്ക് പിടിക്കാൻ എനിക്കെന്തോ വല്ലാത്ത ഒരു മോഹം തോന്നി. പക്ഷെ അവൾ സമ്മതിച്ചാലും പബ്ലിക് പ്ളേസിൽ വെച്ച് അങ്ങനെ ചെയ്യുന്നത് എന്തോ തെറ്റാണു എന്ന ബോധം എന്റെയുള്ളിൽ ഉണ്ടായിരുന്നു. കിസ്സിങ്ങ് പിന്നെം കുഴപ്പമില്ല!
രാത്രി അത്താഴത്തിനു സണ്ണിയും റെജിനും ഉണ്ടായിരുന്നു, ധ്രുവിക വന്നത് പ്രമാണിച്ചു പെട്ടന്ന് ഒരു ബീഫ് ബിരിയാണി വീട്ടിൽ ഉണ്ടാക്കി. അമ്മയുടെ കൂടെ കൂടി പാചകമൊക്കെ പഠിക്കണമെന്ന് ധ്രുവിക പറയുന്നുണ്ടായിരുന്നു. ശേഷം അമ്മയും ധ്രുവികയും താഴെ ബെഡ്‌റൂമിൽ കയറിയപ്പോൾ അമ്മ എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് വാതിലടച്ചു. ധ്രുവികയും അതിനു കൂട്ടായി…

എന്റെ അടുത്ത് കിടന്നുകൊണ്ട് റിട്ടയർ സിംഹം ഇപ്പൊ ഒന്നുടെ ചോദിച്ചു.

“മൊബൈലിൽ കുത്തികൊണ്ടിരിക്കാതെ കിടന്നൂടെ…”

“ധ്രുവീ കിടക്കാം…” ഞാൻ അടുത്ത SMS അവൾക്കയച്ചു

“ഇവിടെ അമ്മയും എനിക്കൊരു പാട്ടു തരാമോ ചോദിക്കുന്നുണ്ട്…”

“ഓ നിങ്ങളിപ്പോ ഒരു സെറ്റ് ആയല്ലോ ല്ലേ …”

“ഹിഹിഹി….മ്മുആ…അമ്മയെ കെട്ടിപിടിച്ചു ഞാനുറങ്ങാൻ പോവാ, എന്റെ അമ്മയെ ഞാനിത്രയും നാളും മിസ് ചെയ്തതിനും അമ്മയില്ലാത്ത ദിവസങ്ങളിൽ അവരെ ഓർത്തു കരഞ്ഞതിനും കൂടി, ഞാൻ തൊഴുന്ന ദേവനിപ്പോ എനിക്കൊരമ്മയെ തന്നത്, മനസ് നിറയെ സ്നേഹ മാത്രമുള്ള വസുധമ്മ…”

“നീയെടുത്തോ ❤️…”

10 ദിവസം കൂടെ കഴിഞ്ഞാൽ തിരികെ പോണം. VISA സ്റീഫച്ചായൻ വഴി റെഡിയായിട്ടുണ്ട്. ടിക്കറ്റ് അടുത്ത വരുന്ന ദിവസമെടുക്കണം, പക്ഷെ ധ്രുവികയെ പിരിയുന്നതാലോചിച്ചാൽ പോകാനും തോന്നുന്നില്ല! ഞാൻ കണ്ണടച്ച് കിടക്കാൻ തുടങ്ങി.

അതിരാവിലെ ചെറിയ തണുപ്പിൽ ഞാൻ പതിയെ കണ്ണ് തുറന്നപ്പോൾ അപ്പൻ എണീറ്റിരുന്നു. ഓടാൻ വേണ്ടി ട്രാക്ക് സ്യുട്ടും അണിഞ്ഞുപോകാൻ തുടങ്ങുകയാണ്. ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്ക് നോക്കുമ്പോ നേരംവെളുത്തു തുടങ്ങുന്നേയുള്ളു. എനിക്കൊരു മൂഡ് തോന്നിയപ്പോൾ ഞാനും ബ്രഷ് ചെയ്തുവേഗം അപ്പന്റെ കൂടെ ഓടാനായി ഇറങ്ങി.

“എന്താടാ.. പതിവില്ലാതെ..!!”

“ഹേയ് അപ്പനോട് എനിക്ക് കുറച്ചു കാര്യം പറയാനുണ്ട്…”

“എന്താ പറഞ്ഞോ…”

“അപ്പാ ഞാൻ ജർമനിക്ക് പോണോ…”

“ഹിഹി അതെനിക്ക് അറിയാമായിരുന്നു നീ ചോദിക്കുമെന്ന്…”

“എന്റെ തന്ന ആഗ്രഹം തന്നെയാണ്, പുറത്തു പോയി പഠിക്കണം എന്നുള്ളത്, എന്നാലും എനിക്കെന്തോ ധ്രുവികയെ പിരിഞ്ഞു പോകാൻ പറ്റുമോ…”

“നിന്റെയിഷ്ടം, പക്ഷെ നീയും അവളും അകന്നിരുന്നാൽ അത് ഇപ്പൊ കുറച്ചു ബുദ്ധിമുട്ട് ആയാലും.. നിങ്ങളുടെ ഭാവിക്ക് അതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം… നിങ്ങൾ രണ്ടാളും കുറച്ചൂടെ മെച്യുർ ആവാനുണ്ടിനിയും..”
“ശെരി മനസിലായി…”

അതിൽ പിന്നെയെനിക്ക് ആ കൺഫ്യുഷൻ വന്നിട്ടില്ല. ഞങ്ങൾ ഒരു മാടക്കടയിൽ നിന്നും ചായയും കുടിച്ചുകൊണ്ട് വീട്ടിലേക്ക് എത്തുമ്പോ വസുധാമ്മ എണീറ്റിരുന്നു. കുളിയൊക്കെ കഴിഞ്ഞു തുളസിത്തറയിൽ വിളക്കും വെച്ചുകൊണ്ട് തൊഴുന്നത് കണ്ടു.

ധ്രുവിക ഇനിയും എണീറ്റിട്ടില്ല. ഞാൻ അമ്മയുടെ മുറിയിലേക്ക് ചെല്ലാൻ തുനിഞ്ഞപ്പോൾ അമ്മയെന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.

“എങ്ങോട്ടേക്കാണ്…?!!”

“ഞാൻ ഉണർത്താം…”

“അച്ചോടാ കുഞ്ഞു വാവായല്ലേ…അവൾക്കറിയാം എപ്പോ ഉണരണം എന്ന്…”

ഞാൻ അമ്മയോട് തർക്കിക്കാൻ നില്കാതെ എന്റെ പ്ലാൻ മൂഞ്ചിയതിൽ, വേഗം ചെന്നു കുളിക്കാൻ കയറി. കുളി കഴിഞ്ഞു വന്നപ്പോ നനഞ്ഞു നിൽക്കുന്ന ജാതിമല്ലി പൂ പോലെ അടുക്കളയിൽ ധ്രുവിക അമ്മയുടെ ഒപ്പം പുട്ട് ഉണ്ടാകുന്നു. അവളൊരു കുഞ്ഞി വൈറ്റ് ടീഷർട്ടും ബ്ലാക്ക് പാവാടയും ആണിട്ടിരിക്കുന്നത്. മുടിയിൽ തോർത്ത് ചുറ്റിവെച്ചിട്ടുണ്ട്. കഴുത്തിൽ ഒരു കൃഷ്ണന്റെ ലോക്കറ്റ് ഉള്ള സ്വർണ്ണമാലയുണ്ട്. അതവൾ വിരൽ കൊണ്ട് തൊട്ടു തലോടുമ്പോ എന്നെ കാണിക്കാൻ ആണെന്ന് മനസിലായി.

“ഹേയ് നീയൊപ്പോ കുളിച്ചു ധ്രുവീ…”

“അമ്മയെന്ന എണീറ്റതും ഉണർത്തിയിരുന്നു…”

“കണ്ടോ അമ്മ തന്നതാണ് എനിക്ക്..”

സന്തോഷം കൊണ്ട് ധ്രുവിക അവളുടെ കഴുത്തിലെ മാല പിടിച്ചു കാണിച്ചപ്പോൾ ഞാനവളുടെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് അമ്മയെ നോക്കി. അമ്മ കാണുന്നില്ലെന്ന ഭാവത്തിൽ, ധ്രുവികയുടെ ഇടുപ്പിൽ കൈരണ്ടും പിടിച്ചുകൊണ്ട് അവളുടെ നനവുണങ്ങാത്ത മുടിയിൽ ഞാനൊരു മുത്തമിട്ടു. അമ്മ പക്ഷെ അത് കണ്ടപ്പോൾ,

ഖുംഖും… എന്നൊന്ന് ചുമച്ചു ഞാൻ വേഗം ഹാളിലേക്ക് ഓടിയതും അടുക്കളയുടെ ഉള്ളിൽ നിന്നും തല പുറത്തേക്ക് നോക്കികൊണ്ട് ധ്രുവിക എന്നെ നോക്കി ചിരിച്ചു.

ബ്രെക്ഫാസ്റ് നു ശേഷം ഞാൻ ധ്രുവികയെ കോളേജിലേക്ക് ഡ്രോപ്പ് ചെയ്യാൻ എന്റെ ബൈക്കിൽ കയറ്റി പോകുമ്പോ അവളെന്നോട് പറഞ്ഞു “അമ്മയ്ക്കെന്നെ എന്ത് സ്നേഹമാണെന്നോ… എനിക്ക് ശെരിക്കും നിന്നെ കിട്ടുന്നതിലും ഭാഗ്യം നിന്റെ അമ്മയെപ്പോലെ ഒരാളെ കിട്ടുന്നതാണ് മാത്യു….. എന്നെ ഇന്നലെ നെഞ്ചിൽ ഒക്കെ കിടത്തി, എനിക്ക് ശെരിക്കും സങ്കടം വന്നെടാ….എന്റെ അമ്മയെപ്പോലെ തന്നെ എനിക്കിപ്പോ വസുധാമ്മ!!”

“സ്നേഹിക്കാൻ മാത്രമേ അറിയൂ… പിന്ന വസുധാമ്മ എന്നെ പ്രസവിച്ച അമ്മയല്ലകെട്ടോ…. പക്ഷെ അതിനൊക്കെ മുകളിൽ ആണ് അമ്മയുടെ സ്‌ഥാനം. എന്റെ അച്ഛന്റെ കാമുകിയാണ് വസുധാമ്മ. ആ കഥ വിശദമായി ഞാനൊരൂസം പറഞ്ഞു തരാം..”
“ഈശ്വരാ.. അതെനിക്കറിയില്ല…!”

അവളെ കോളേജിന് മുൻപിൽ ഡ്രോപ്പ് ചെയ്യുമ്പോ, മിക്ക പിള്ളേരും ഞങ്ങളെ നോക്കി നിന്നു.

ആ സമയം വിശ്വൻ സാറും പാർവതി ടീച്ചറും കാന്റീനിൽ നിന്നും വരികയായിരുന്നു. അവരുടെ മുന്നിൽനിന്നും ചെറു ചമ്മലോടെ ഞാൻ സണ്ണിയുടെ വീട്ടിലേക്ക് അപ്പോൾ വണ്ടിയെടുത്തു.

സ്‌മൃതിയുടെ അപ്പനും അമ്മയും സണ്ണിയുടെ വീട്ടിലേക്ക് വരുന്ന കാര്യമെന്നോട് അവൻ പറഞ്ഞിരുന്നു. വിൻസെന്റ് അങ്കിൾ അവിടെ കണ്ടപ്പോൾ എന്നോട് ജർമനിയിൽ പോകുന്ന കാര്യമൊക്കെ ചോദിച്ചു. സ്റ്റീഫച്ചായനും വിൻസെന്റും പണ്ടേ സുഹൃത്തുക്കൾ ആണ്, അതുപോലെ തന്നെ സണ്ണിയുടെ അപ്പനും അമ്മയും അമേരിക്കയിൽ ഡോക്ടർസ് ആയതുകൊണ്ട് വിൻസെന്റ് അങ്കിളാണ് സ്‌മൃതിയുടെ പേരെന്റ്സ്‌നോട് സംസാരിച്ചതൊക്കെ. സണ്ണിയുടെ പരെന്റ്സ് അവിടെ വെൽ സെറ്റിൽഡ് ആണെങ്കിലും സണ്ണിക്കിവിടെ അങ്കിളിനെ പോലെ കൃഷിയും കാര്യങ്ങളുമൊക്കെയാണ് താല്പര്യം, അതും സ്‌മൃതിയുടെ വീട്ടുകാർക്ക് കുഴപ്പമില്ല. അതുകൊണ്ട് ഉറപ്പിച്ചു വെക്കാം എന്നുള്ള തീരുമാനത്തിൽ അവരുമെത്തി. അവിടെ നിന്നും ഞാനും സണ്ണിയും പോകാനുള്ള Ticket ബുക്ക് ചെയ്തു. ശേഷം അങ്കിളിന്റെ ഒപ്പം തോട്ടത്തിൽ ചെന്നു കരിക്ക് ഒഴിച്ച് സ്മിർനോഫ് രണ്ടെണ്ണം കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *