“നിന്റെ കൂടെ പ്ലസ് റ്റു ലു പിടിച്ചിട്ടുണ്ടെന്നേ അല്ലെ ഉള്ളു. അല്ലാതെ… നീ മാത്യുന്റെ ഗാർഡിയൻ ഒന്നും അല്ലാലോ…” നീരജയും തിരിച്ചടിച്ചു.
“അതൊക്കെ സമയം ആകുമ്പോ മനസിലാക്കിയ മതി കേട്ടോ…!!” ഋതു ചിരിച്ചുകൊണ്ട് പറഞ്ഞു.
ഋതുവും നീരജയും കൂടെ എന്റെയൊപ്പം സംസാരിച്ചു കഴിക്കുമ്പോ സണ്ണിയും റെജിനും ശ്യാമും ഞങ്ങളുടെ ചുറ്റും കൂടി. എല്ലാരും ഹാപ്പി!!! നാളെ മിക്കവാറും ആരും ക്‌ളാസിലേക്ക് വരില്ല എന്ന് പറയുന്നുണ്ടായിരുന്നു.
കഴിച്ച ശേഷം തിരികെ ഓഡിറ്റോറിയത്തിൽ ആ സീറ്റിൽ വന്നിരുന്നപ്പോൾ റോഷ്‌നി അന്നേരം എന്നെവന്നു കണ്ടു. ഞാൻ സണ്ണിയോടും റെജിനോടും ഇപ്പൊ വരാമെന്നു പറഞ്ഞിട്ട് ഓഡിറ്റോറിയത്തിന്റെ ഇടതു വശത്തു ഒരല്പം ഇരുട്ടിലേക്ക് മാറി നിന്നു. അന്നേരം റോഷ്‌നി സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളെന്നോട് പറഞ്ഞു അവളുടെ കല്യാണം ഏതാണ്ട് സെറ്റ് ആയിട്ടുണ്ടെന്ന്. കല്യാണത്തിന് വിളിക്കാമെന്ന് പറഞ്ഞിട്ട് എന്റെ മൊബൈൽ നമ്പർ അന്നേരം അവൾ വാങ്ങിക്കുകയും ചെയ്തു. ഞാനൊരു സിഗരറ്റു കത്തിച്ചിട്ട് റോഷ്‌നിക്ക് വിരലിന്റെ ഇടയിൽ പിടിച്ചു നീട്ടി കൊടുത്തപ്പോൾ അവൾ ഓരോ പഫ് എടുത്തിട്ട് എനിക്ക് തിരികെ തന്നു. ഞാനും അവളും കൂടെ രണ്ടെണ്ണം വലിച്ചു തിരിച്ചു വന്നപ്പോൾ ഋതു എണീറ്റ് എന്താ സംഭവം എന്നറിയാതെ കണ്ണുകൊണ്ട് നോക്കി.
“ഞാനൊന്നുമില്ലടാ” എന്ന അർഥത്തിൽ ചുമൽ കൂച്ചി…
പ്രോഗ്രാം ഏതാണ്ട് തീരാറായി. സണ്ണിയുടെ പെങ്ങൾ വീട്ടിൽ തനിച്ചല്ലേ എന്നുള്ളത് കൊണ്ട് ഞങ്ങൾ 8 മണിയ്ക്ക് തന്നെ ഹാൾ വിട്ടിറങ്ങി. അവനെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്തു ഞാൻ വീട്ടിലേക്ക് കയറി. അമ്മ ഡോർ തുറന്നപ്പോൾ ഞാൻ തല താഴ്ത്തി.
“ഇനി ഒരൂസം കൂടെയല്ലേ ഉള്ളൂ…” ഞാൻ അമ്മയോട് പറഞ്ഞു അമ്മയെ ഹഗ്ഗ് ചെയ്തു.
“എങ്ങനെയുണ്ടായിരുന്നു ഫങ്ക്ഷന്, നീ നാളെ ക്ലാസ്സിലേക്ക് പോകുന്നുണ്ടോ….മാത്തൂ…?!”
“കൊള്ളാമായിരുന്നു…പോണോ വെറുതെ ? ആരും വരില്ലെന്ന് കേട്ടു.”
“ഇവിടെന്നാകെ 6 കിലോമിറ്റർ അല്ലെ ഉള്ളു… പോയിട്ട് വാ, ചിലപ്പോ നാളെ അവളെ കണ്ടാലോ…?!!!”
“കണ്ടിലെങ്കിലും കുഴപ്പമില്ലമ്മേ… ഈ പ്രണയത്തിന്റെ ഉണർവ്വ് ഞാനറിയുന്നുണ്ടല്ലോ….ആ സുഖം ഇനിയ്പ്പൊ ഞാൻ അവളെ കണ്ടെന്നു കരുതി അതിന്റെ ഒരു ശതമാനം പോലും മാറില്ലലോ…”
“എന്റെ മാതാവേ !!!! ഇതാരാണ് …ഇങ്ങനെയൊക്കെ പറയുന്നെ…” അമ്മയുടെ കണ്ണിൽ വിരിഞ്ഞ താലപ്പൊലി ഞാൻ കണ്ടുനിന്നു.
“അമ്മയല്ലേ പറഞ്ഞെ, ഇനിയിപ്പോ കണ്ടില്ലെങ്കിൽ… കണ്ടാലും ഇനി ആ കുട്ടിയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരിക്കലും ഇപ്പൊ ഉള്ള എന്റെ ഉള്ളിലെ പ്രണയത്തെ നഷ്ടപെടുത്തല്ലേ എന്നൊക്കെ….”
അമ്മ അന്നേരം എന്റെ കവിളിൽ ഒന്ന് മുത്തിയിട്ടു പറഞ്ഞു.
“നീ കഴിച്ചോ…?!”
“ഉം….”
“ശെരി കിടന്നോ…”
ഞാൻ മേലെ ചെന്നു പുതിയ ഫോണിലേക്ക് നോക്കിയിരുന്നു. നല്ല രസമുണ്ട്. കുറെ ഗുഡ് നൈറ്റ് മെസ്സജ്സ് വന്നു കിടപ്പുണ്ട്. കുറെ ആൾ തെ ബെസ്‌റ് ഫോർ യുവർ ലൈഫ് എന്ന മെസ്സജ്ഉം വന്നു കിടപ്പുണ്ട്.
ഞാൻ എല്ലാർക്കും മുറപോലെ ഗുഡ് നൈറ്റ് തിരിച്ചു അയച്ചു.
പെട്ടന്ന് സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഒരു ഫോൺ എനിക്ക് വന്നു, ഞാൻ ആദ്യം എടുത്തില്ല! മനഃപൂർവം കട്ട് ചെയ്തു. വീണ്ടും ഫോൺ വന്നപ്പോൾ ഞാൻ എടുത്തു.
“മാത്യു……”
“ധ്രുവികാ………❤️”
“അയ്യോ!!!!!” ന്നു പറഞ്ഞുകൊണ്ട് വേഗം അവൾ അക്കരെ ഫോൺ കട്ടാക്കി. എനിക്ക് ചിരിയടക്കാൻ കഴിയാതെ ഞാൻ, അവളെ തിരിച്ചു വിളിച്ചു.
“ഹലോ…” ഒരു പ്രത്യേക ഈണത്തിൽ ഞാൻ, ധ്രുവികയെ വിളിച്ചു.
“ങ്ങും….ആ ഹലോ”
“കള്ളീ…!!!”
“എങ്ങനെ കണ്ടുപിടിച്ചു…?!”
“പിന്നെ നീ ചോദിക്കുമ്പോഴേക്കും ഞാനങ്ങു പറയുവല്ലേ… കാര്യം നിന്നോട് നീയാരാണ് എന്ന് ഞാനിതുവരെ ചോദിച്ചിട്ടു പോലുമില്ലല്ലോ…ഉണ്ടോ? അപ്പൊ എന്നോടും ചോദിക്കണ്ട….!”
“പറയൂല്ല?!!! അപ്പൊ എന്നോട് സ്നേഹമില്ല?!!!!”
“ഡീ നീയെന്നെ മൂന്നു മാസം വലപ്പിച്ചില്ലേ, നിന്നെ ഞാൻ ശെരിയാക്കിത്തരുന്നുണ്ട്….. നാളെയാവട്ടെ…”
