വിധുമുഖി

“🎵 പ്ലാവിലപ്പൊൻ‌തളികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടുമാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം…🎵”

“ഈ വരികൾ പാടുമ്പോ ശെരിക്കും നൊസ്റ്റാൾജിയ കൊണ്ട് നമ്മളെ അങ്ങ് മനസ് നിറക്കുന്ന അനുഭവനമെന്ന് പറയാതെ വയ്യ!” ഇങ്ങനെ പറഞ്ഞുകൊണ്ട് വസുധാമ്മ ധ്രുവിക പാടുമ്പോ എന്റ തൊളിൽ കയ്യുമിട്ടുകൊണ്ട് കണ്ണുമടച്ചു അതിൽ ലയിച്ചങ്ങിരുന്നു…..ഞാൻ ധ്രുവികയുടെ ആലാപന ശൈലിയും ഇടക്കെന്നെ നോക്കുന്ന ഒളി നോട്ടവും കണ്ടങ്ങനെ ഇരുന്നു.

വസുധമ്മയെക്കാളും സ്വരശുദ്ധിയുണ്ടെന്നു അച്ഛനും ചിരിച്ചു കൊണ്ട് സമ്മതിച്ചപ്പോൾ, അമ്മ അതു കേട്ടു കുശുമ്പോടെ അച്ഛന്റെ കവിളിൽ അപ്പൊ തന്നെ ഒരു കടി കൊടുത്തത് കണ്ടു ഞങ്ങൾ എല്ലാരും കൂടെ ചിരിച്ചു. ധ്രുവികയ്ക്ക് അച്ഛനെ ആദ്യം കണ്ടപ്പോൾ നല്ല പേടിയായിരുന്നു എന്ന് പറഞ്ഞിരുന്നതായി വസുധാമ്മ അപ്പനെ മൂപ്പിക്കാൻ വേണ്ടി അപ്പൊ തന്നെ പറഞ്ഞതും അപ്പന്റെ മുഖമതു കേട്ട് വാടി.

ധ്രുവിക അന്നേരം അയ്യോ ഇല്ലെന്നേ ചുമ്മാ പറയുവാ എന്നും പറഞ്ഞിട്ടു അപ്പന്റെ അടുത്തിരുന്നു. അപ്പൻ എന്റെ ധ്രുവികയുടെ നെറ്റിയിൽ മുത്തമിട്ടുകൊണ്ട് പറഞ്ഞു.
“നീ പഠിക്കാൻ പോയാലും എന്റെ പൊന്നു മോളെ കോളേജിലേക്ക് കൊണ്ട് വിടേണ്ടതൊക്കെ ഞാൻ അല്ലെ… ഞങ്ങളിപ്പോ ഒരു സെറ്റ് ആണ് അല്ലേടാ….” ധ്രുവിക ചിരിച്ചുകൊണ്ട് അപ്പന്റെ അടുത്ത് പൂച്ചയെപ്പോലെ പമ്മിയിരുന്നു

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ആ നേരത്തു ഋതുവും ഒപ്പം ഋതുവിന്റെ അച്ഛനും അമ്മയും ധ്രുവികയെ കാണാനായി ഞങ്ങളുടെ വീട്ടിലേക്ക് കയറി വന്നു. ധ്രുവിക ആദ്യമൊന്നു ഞെട്ടി. ഒപ്പം ഞാനും! അമ്മ അവരെ സ്വീകരിച്ചിരുത്തി. ഋതു ധ്രുവികയോട് സംസാരിച്ചുകൊണ്ടിരിക്കെ ഞങ്ങൾ എല്ലാരും ധ്രുവികയെ നിലത്തു വെക്കാതെ പൊന്നുപോലെ നോക്കുന്നത് എന്ന് കണ്ടപ്പോൾ ഋതുവിന്റെ അച്ഛന്റേം അമ്മയുടെയും മനസു മാറി. എന്റെ അമ്മ ഋതുവിന്റെ അമ്മയോട് അടുക്കളയിൽ വെച്ച് പറഞ്ഞത് ഞാൻ യാദൃശ്ചികമായി കേട്ടു.

“ധ്രുവിക ഇവിടെ നില്കുന്നതിലെനിക്ക് സന്തോഷമേയുള്ളൂ…എനിക്ക് മരുമകൾ അല്ല. സ്വന്തം മകളാണ്…..അതിനു വയറ്റിൽ പിറക്കണം എന്നില്ലല്ലോ…”

ഞാനും ഋതുവും ധ്രുവികയും കൂടെ എന്റെ മുറിയിൽ ധ്രുവിക എനിക്കയച്ച കത്തുകൾ ഞാൻ ഋതുവിനെ കാണിച്ചുകൊണ്ട് ധ്രുവികയെ കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു.

“മാത്യു, ഹോസ്റ്റലിൽ ഞങ്ങൾ ഒന്നിച്ചു കഴിയുമ്പോ ഈ കാന്താരിക്ക് അന്നത്തെ ഫ്രഷേഴ്‌സ് ഡേയ് ഇല് നടന്ന നിന്റെ റാഗിങ്ങ് നു ശേഷം നിന്നോട് നല്ല കലിപ്പായിരുന്നു, അന്ന് പക്ഷെ നീ എന്റെ ബെസ്‌റ് ഫ്രണ്ട് ആണെന്ന് മാത്രമേ ഞാനുമിവളോട് പറഞ്ഞുള്ളു. ക്‌ളാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇവൾക്ക് ആമ്പൽ കുളത്തിന്റെ അരികിലും അഷ്‌റഫിന്റെ കടയിലുമൊക്കെ വെച്ച് നിന്നെ കാണുമ്പോ നിനക്ക് എങ്ങനെയെങ്കിലും ഒരു പണി തരണം എന്ന് എന്നോട് പറയുന്നത് പതിവാണ്, ഞാൻ പിന്നെ ഇവളോടൊന്നും മറച്ചു വെച്ചില്ല! ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു എന്നും പക്ഷെ നീ എനിക്കതിന് തന്ന മാന്യമായി മറുപടിയും എല്ലാം….

അന്നേരം ഇവൾക്ക് നിന്നോടുള്ള ദേഷ്യമൊക്കെ കുറേശെ കുറഞ്ഞു. പക്ഷെ നിനക്കെന്തായാലും ചെറിയ ഒരു പണി വേണ്ടത് തന്നെയാണ്, ഒന്നുമില്ലേലും എന്റെ കസിൻ അല്ലെ ധ്രുവി, അവളെ നീ അനുവാദമില്ലാതെ കയ്യില് കേറി പിടിക്കേം ചെയ്തു സ്റ്റേജിൽ കയറ്റി പാടിച്ചതല്ലേ…

പക്ഷെ നിന്നോട് നല്ല പേടിയും ഉണ്ട് കേട്ടോ, അത് മറ്റൊന്നുമല്ല, നീരജയ്ക്ക് നിന്റെ കയ്യീന്ന് അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ കാര്യം കൊണ്ടാണ്…. എന്നിട്ടും ഇവളുണ്ടോ അടങ്ങുന്നു. അതുകൊണ്ട് നിന്നെയൊന്നു ചുറ്റിക്കാനും വേണ്ടി ഇതുപോലെ ഒരു കത്തെഴുതാൻ ഞാൻ തന്നെയാണ് പറഞ്ഞത് ഹിഹി…
പക്ഷെ! ഇവൾക്ക് ആദ്യമന്നു നിന്നെ കണ്ടത് മുതലേ നിന്നോട് മുടിഞ്ഞ പ്രേമം ആയിരുന്നു എന്നും, അവളുടെ ഈഗോ ഹേർട്ട് ആയതുകൊണ്ട് സമ്മതിച്ചു തരാതെ ബലം പിടിച്ചതാണെന്നുമൊക്കെ ഈ പൊട്ടി നമ്മുടെ ഫാർവെൽ ഡേയ് ക്കു മുന്നേയാണ് എന്നെ റൂമിൽ കെട്ടിപിടിച്ചു കരഞ്ഞു പറഞ്ഞത്. നിന്നെ ചുമ്മാ ചുറ്റിച്ചതിനുമൊടുക്കം ഇവൾ തന്നെ കരഞ്ഞു…. ഒന്നും വേണ്ടായിരുന്നു എന്നും നിനക്കിഷ്ടമാണെന്നറിഞ്ഞ ഉടനെ ഐഡൻറിറ്റി റിവീൽ ചെയ്യണം ആയിരുന്നു എന്നുമിവൾ പറഞ്ഞു….ഫാർവെൽ ഡേയ് ക്കു നിന്നെ കണ്ടപ്പോ ഇവൾ അവിടെ പൊട്ടിക്കരഞ്ഞു സീൻ ആക്കും മുന്നേ ഞാൻ ഇവളെ വിളിച്ചോണ്ട് വന്നതും നന്നായി എന്ന് എനിക്ക് തോന്നിയിരുന്നു…. ഓരോന്ന് ഒപ്പിച്ചിട്ട് ഒടുക്കം കിടന്നു കരയുക! അല്ലെടി…

ഫാർവെൽ ഡേയ് കഴിഞ്ഞപ്പോൾ അന്ന് രാത്രി ഞാനിവൾക്ക് നമ്പർ കൊടുക്കാഞ്ഞത് മറ്റൊന്നുമല്ല, നീ റോഷ്‌നി മാമിന്റെ കൂടെ ഓഡിറ്റോറിയത്തിന്റെ പുറത്തേക്ക് പോയപ്പോൾ ഞാൻ റെജിനോട് ചോദിച്ചിരുന്നു…. അന്നേരമവനാണ് പറഞ്ഞത് നീ ഭയങ്കര കലിപ്പിൽ എന്നെന്നും ആളെ കിട്ടിയാൽ നീരജയ്ക്ക് കൊടുത്തതിലും നല്ലപോലെ ഒരെണ്ണം നിന്റെ കയ്യീന്ന് ഇവൾക്ക് കിട്ടുമെന്നും.!

ഇവൾ വിളിച്ചു പറഞ്ഞിട്ട് മാത്യു നീ എങ്ങാനും ദേഷ്യപ്പെട്ടാലോ, എന്ന് പേടിച്ചിട്ടാണ്, പിന്നെ ഞാനും കൂടെ ഉണ്ടെങ്കിൽ നീരജയ്ക്ക് കിട്ടിയപോലെ ഉള്ള അടി ഇവൾക്ക് കിട്ടാതെ നോക്കാനുമാണ്….

ഇന്നിപ്പോ ഇവളുടെ മനസിൽ നീയുള്ളപോലെ നിന്റെ മനസിലും അവൾ എത്രയുണ്ടെന്ന് ഞാനും മനസിലാക്കുന്നു….” ധ്രുവിക എന്റെ കൈകളെ ഇറുക്കി കോർത്തുപിടിച്ചു കൊണ്ട് ഋതുവിന്റെ ചന്തിയിൽ അവളൊരു നുള്ളു കൊടുത്തു.

“ആഹ് എനിക്ക് വിധിച്ചിട്ടില്ല എന്ന് ഞാൻ കരുതിക്കോളാം….രണ്ടാളും തല്ലു കൂടാതെ കഴിഞ്ഞോണം കേട്ടല്ലോ, പിന്നെ അവിടെ ചെന്നു പഠിച്ചു വേഗമൊരു ജോലിയൊക്കെ വാങ്ങിച്ചോ, ഇവളുടെ പഠിത്തം കഴിഞ്ഞാൽ അങ്ങോട്ടേക്കിവളെ ഞങ്ങൾ വേഗം പാക്ക് ചെയ്യാം….”

പോകുന്ന കാര്യം പറഞ്ഞതും ധ്രുവികയുടെ മുഖം വാടി.

“ധ്രുവീ…”

ഋതു നോക്കി നിൽക്കേ ഞാനെന്റെ ധ്രുവികയെ ചേർത്ത് പിടിച്ചുകൊണ്ട് എന്റെ കൈരണ്ടും കൊണ്ട് അവളുടെ ചന്തിയിൽ അമർത്തി. ധ്രുവികയുടെ നെറ്റിയിൽ ഞാൻ മുത്തമിട്ടപ്പോൾ ഋതുവും അത് കണ്ടു പുഞ്ചിരിച്ചു.
വൈകാതെ ഞങ്ങൾ താഴെ ഹാളിലേക്ക് വന്നപ്പോൾ, അപ്പനും ഋതുവിന്റെ അച്ഛനും ചേർന്ന് സംസാരിക്കുകയിരുന്നു, ടേബിളിൽ വിസ്കി ഗ്ലാസ് ഇരിപ്പുണ്ട്. ഇവരിത്ര വേഗം കമ്പനി ആയോ എന്ന് ഞാനോർത്തു.

ഊണിനു മുൻപ്, ധ്രുവിക എല്ലാരുടെയും മുന്നിൽ ഒരു കറിയുണ്ടാക്കാമെന്നു പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് കയറി, എന്നിട്ട് എങ്ങനെയോ “പച്ചമാങ്ങയും വെള്ളരിക്കയും തൈരും ചേർത്ത് ഒപ്പിച്ചൊരു ഒരു സാലഡ്” ഉണ്ടാക്കി. പാവം ധ്രുവിക! അമ്മ പക്ഷെ അവളോട് പറഞ്ഞു എന്റെ പൊന്നുമോൾക്ക് പഠിക്കാൻ ഇഷ്ടമുണ്ടെങ്കിൽ കുക്കിങ് പഠിച്ചാൽ മതി കേട്ടോ. വെച്ചുണ്ടാക്കാൻ വേണമെന്നുള്ളവർ തനിച്ചുണ്ടാക്കട്ടെ! എന്നും പറഞ്ഞു സമാധാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *