വിധുമുഖി

വീട്ടിലെത്തിയതും അമ്മയും അപ്പനും എന്നെ നോക്കി കളിയാക്കി ചിരിച്ചു.

“ഇന്ന് ഞാൻ ക്‌ളാസിൽ പോണില്ല. മൂന്നു ദിവസം കൂടെയല്ലേ ഉള്ളൂ പഠിക്കണം” എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് കയറിപ്പോയി…

ബ്രെക്ഫാസ്റ് നു ശേഷം പഠിക്കാനിരിക്കുമ്പോ ഇടക്ക് ധ്രുവിക SMS അയക്കുന്നത് ഞാൻ നോക്കുമായിരുന്നു.

തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ നടന്ന സംഭവവും ധ്രുവിക എനിക്ക് പറഞ്ഞു തന്നു. ഋതു ധ്രുവികയെ കാണാതെ ഫോൺ ചെയ്‍തപ്പോൾ ഫോൺ റൂമിൽ ഉള്ളത് കൊണ്ട് അവൾ വല്ലാതെ പേടിച്ചു വാർഡനെ കാണാൻ പോയി എന്നും, ഞാൻ രാവിലെ എന്റെയൊപ്പം ഇറങ്ങിയെന്നു വാർഡൻ പറഞ്ഞു പോലും. അവൾക്കിപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല… എന്നൊരു മെസ്സേജ് ഞാൻ വായിച്ചു.
ഞാൻ വിളിച്ചാലും ഫോൺ ധ്രുവീക കട്ട് ചെയ്യും! രാത്രി വിളിക്കാമെന്നു പറഞ്ഞു Reply തരും.

അങ്ങനെ ഉച്ചയ്‌ക്ക് ശേഷം ഞാൻ സണ്ണിയെയും റെജിനോടും ധ്രുവിക തന്നെയാണ് നമ്മൾ തേടിയ കക്ഷിയെന്നു പറഞ്ഞറിയിച്ചപ്പോൾ അവമ്മാരും ശെരിക്കും ഞെട്ടി. ഒപ്പം സ്‌മൃതിയും സംഗതി അറിഞ്ഞു. ഋതുവിനെ ഒന്ന് ശെരിക്കും കാണാനും ഞാൻ കണക്കു കൂട്ടി.

വൈകീട്ട് അവിൽ മിൽക്ക് കഴിക്കാൻ വേണ്ടി അഷ്രറഫിന്റെ കടയിൽ എന്നെയും ധ്രുവികയെയും ഒന്നിച്ചു കണ്ടപ്പോൾ

ഫ്രഷേഴ്‌സ് ഡേയ്ക്ക് തല കുനിച്ചു പേടിച്ചിരിക്കുന്ന ഒരു കുട്ടിയെ കയ്യില് പിടിച്ചു ഞാൻ സ്റ്റേജിൽ കയറ്റിയതും, അന്നവൾ എന്റെ സ്പര്ശനത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി കുറെ നേരം നിന്നതും ഞങ്ങളെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു. ധ്രുവിക എന്റെ കൈകോർത്തുപിടിച്ചുകൊണ്ട് തല താഴ്ത്തി ചിരിച്ചു.

അങ്ങനെ എന്റെ എല്ലാ എക്സാമും കഴിഞ്ഞു. ആ ദിവസമൊന്നും ധ്രുവിക എന്നെ ശല്യം ചെയ്യാൻ വേണ്ടി മെസ്സേജ് പോലും അധികം അയച്ചില്ല. ശേഷം ഞാൻ ടോട്ടലി ഫ്രീ ആയി. പക്ഷെ മറ്റൊരു കാര്യം ജർമനിയിലേക്ക് പഠിക്കാൻ വേണ്ടി ഞാൻ പോകുന്നതിന്റെ കാര്യങ്ങൾ റെഡി ആക്കുന്നതിന്റെ ഓട്ടത്തിന്റെ ഇടയിലും ധ്രുവികയോടൊപ്പം ബീച്ചിലും ഒന്ന് രണ്ടു സിനിമക്കും പോയിരുന്നു. തനിച്ചല്ല ഋതുവും ശ്യാമും സണ്ണിയും സ്‌മൃതിയും റെജിനും ഉണ്ട്.

പക്ഷെ ജർമ്മനിയിലേക്ക് പോകണോ വേണ്ടയോ എന്ന ചിന്ത വരുമ്പോ ധ്രുവിക എന്നോട് പറയും അവിടെ ചെന്നു പഠിച്ചു വേഗം ഒരു ജോലി വാങ്ങിക്കാൻ, എന്നാൽ പിന്നെ അവൾക്കും വേഗമിപ്പോ എന്റെ കൂടെ അങ്ങോട്ടേക്ക് വരാല്ലോ. അതിനു വേണ്ടി ഞാനൊരു ലോൺ നു അപ്ലൈ ചെയ്തിട്ടുണ്ട് ആ കാര്യമൊക്കെ ഞാൻ ധ്രുവികയോട് പറഞ്ഞു. അമ്മയും അപ്പനും ഈ കാര്യം അറിഞ്ഞിട്ടില്ല.

കാര്യം അപ്പനും സുഹൃത്തുക്കളും കൂടെ തുടങ്ങിയ ഒരു ഇറ്റാലിയൻ റെസ്റ്റോറന്റ് മൂന്നു വർഷം മുൻപ് ടൗണിൽ തുടങ്ങിയതാണ്, അതിപ്പൊ നല്ല രീതിയിൽ റെവെന്യു ഉണ്ടാക്കുന്നുണ്ട്. ഞാനും ധ്രുവികയും ഇടയ്ക്കു പോകുമ്പോ അവൾ അപ്പനെ പരിചയപെട്ടു. പക്ഷെ അമ്മ ഇനിയും ധ്രുവികയോട് ഫോണിൽ അല്ലാതെ നേരിട്ട് കണ്ടു സമാധാനമായിട്ടൊന്നു സംസാരിച്ചിട്ടില്ല. അന്ന് വീട്ടിലേക്ക് കത്തുമായിട്ടൊക്കെ വന്നെങ്കിലും എളുപ്പം അമ്മയുടെ കയ്യില് നിന്ന് രക്ഷപ്പെട്ടിരുന്നല്ലോ കക്ഷി.
എനിക്ക് ഇനി 20 ദിവസം കൂടെയുണ്ട് നാട്ടിൽ. ദിവസങ്ങൾ എത്ര വേഗമാണ് പോകുന്നത്. ആ സമയം ഋതുവിന്റെ ഇന്ത്യൻ എക്സ്പ്രസ്സ് ലു ജോബ് ട്രെയിനിങ് കഴിഞ്ഞു, പാസ് ഔട്ട് ആയതുകൊണ്ട് ഋതുവിന്‌ കോളേജ് ഹോസ്റ്റലിൽ നിൽകാൻ പറ്റാത്തതിനാൽ അവളും ധ്രുവികയും കൂടെ കോളേജിന്റെ അടുത്ത് ഒരു വീടിന്റെ മേലെത്തെ പോർഷൻ വാടകക്ക് എടുത്തു താമസിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങൾ എല്ലാരും എക്സ്പെക്ടറ് ചെയ്തത് ടൗണിൽ തന്നെ ആയിരിക്കും ഋതുവിന്‌ ജോബ് എന്ന്. പക്ഷെ അവൾക്ക് ജോബ് ലൊക്കേഷൻ എറണാകുളത്തേക്ക് കിട്ടി. ശ്യാമും ഋതുവും ഇതറിഞ്ഞപ്പോൾ ആകെ ഡൌൺ ആയി.

ശ്യാമിനോട് ഋതു പറഞ്ഞത് ധ്രുവികയെ തനിച്ചാക്കി പുതിയ ജോലി സ്‌ഥലത്തേക്ക്‌ പോകാൻ വയ്യെന്നും, ഇവിടെ അടുത്ത് തന്നെ വേറേ ജോലി നോക്കാമെന്നുമാണ്, ശ്യാമിതു എന്നോട് പറഞ്ഞപ്പോൾ എനിക്കും വിഷമമായി. ധ്രുവിക ഇതൊന്നുമറിയാതെ ഇരിക്കാൻ ഋതു ശ്രമിച്ചെങ്കിലും ഞാൻ ധ്രുവികയോട് കാര്യം പറഞ്ഞു മനസിലാക്കി അവൾക്ക് ഒറ്റയ്ക്ക് നിൽക്കാനുള്ള ധൈര്യം നൽകി. അന്നേരം ധ്രുവിക ഋതുവിനെ കണ്ടു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. “എന്നെയോർത്തു നീ ആഗ്രഹിച്ചു കിട്ടിയ നല്ല ജോലി വെറുതെ ഉപേക്ഷിക്കണ്ട…. ലൈഫിലെ ഓരോ സിറ്റിവേഷനും എന്നെ കൂടുതൽ ബോൾഡ്‌ ആക്കുന്നുണ്ട് ഋതു, അതുകൊണ്ട് ഇതും ഞാനങ്ങനെ എടുക്കുന്നുള്ളു….”

ആ ഞായറാഴ്ച ഋതുവിന്റെ ജോലിയുടെ കാര്യവും സ്‌മൃതിയുടെ കല്യാണം അവളുടെ വീട്ടിൽ ആലോചിക്കുന്നുണ്ട് എന്ന കാര്യവും ശ്യാമിന് തത്കാലത്തേക്ക് ഒരു പാർട്ട് ടൈം ജോലി കിട്ടിയതും എല്ലാം ഞാനും ശ്യാമും സണ്ണിയും കൂടെ എന്റെ വീട്ടിൽ സംസാരിക്കുമ്പോ ഒത്തിരി വൈകി. അമ്മ കഴിക്കാൻ വേണ്ടി ഞങ്ങളെ വിളിക്കാൻ മുറിയിലേക്ക് വന്നപ്പോൾ യാദൃശ്ചികമായി ധ്രുവികയുടെ കാര്യവും ഞാൻ പറയുന്നത് അമ്മ കേട്ട് കാണണം. അന്ന് എല്ലാരും വെള്ളമടി കഴിഞ്ഞു തിരികെ പോയശേഷം, ഞാനും അപ്പനും അമ്മയും കൂടെ അത്താഴം കഴിക്കുമ്പോ എന്റെ അമ്മ അപ്പനോട് ധ്രുവികയെ ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാമെന്ന ആലോചന പറഞ്ഞത്.

“എത്ര നാളായി ഞാൻ പറയുന്നു എന്റെ മോളെ ഒന്ന് കാണണം ന്ന്…മാത്തു ദുഷ്ടൻ എന്നെ കൂട്ടിയിട്ട് പോകുന്നേയില്ല. ഇവന് എക്സാം കഴിഞ്ഞപ്പോൾ അവൾക്ക് എക്സാം എന്ന പറഞ്ഞു വൈകിച്ചു, മക്കളുടെ പഠിത്തമല്ലേ വലുതെന്നു ഞാൻ വിചാരിച്ചിരിക്കുമ്പോ… ഇപ്പൊ കേൾക്കുന്നു ധ്രുവിക തനിച്ചു നിൽക്കാൻ പോകുകയാണെന്ന്… അത് അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല!!! ഞാൻ വിളിച്ചോണ്ട് വരാൻ പോവാ എന്റെ മോളെ… ഇങ്ങോട്ടേക്ക്….”
അപ്പൻ അതും കേട്ട് അമ്പരന്നു നിന്നു. അല്ലേലും അമ്മയുടെ തീരുമാനം അതെന്റെ വീട്ടിലെ അവസാന വാക്കാണ്. പരസ്പര ബഹുമാനം കൊണ്ട് കെട്ടിപ്പടുക്കുന്ന കുടുംബങ്ങളിൽ അങ്ങനെയാകണം. അങ്ങനെ തിങ്കളാഴ്ച വൈകീട്ട് അമ്മയും അപ്പനും കൂടെ ധ്രുവികയുടെ വാടകവീട്ടിലേക്ക് ചെന്നുകൊണ്ട് അവളുടെ സാധനങ്ങൾ എല്ലാം എടുത്തേച്ചും വീട്ടിലേക്ക് വരാനായി കാറിൽ പുറപ്പെട്ടു.

ധ്രുവികയുടെ വല്യച്ഛൻ അതായത് ഋതുവിന്റെ അച്ഛനിക്കാര്യം അറിഞ്ഞപ്പോൾ മുതൽ അവളോട് ദേഷ്യത്തിലുമായി. കാര്യം മറ്റൊന്നുമില്ല. ഉറപ്പിച്ച കല്യാണം ഇട്ടെറിഞ്ഞുകൊണ്ട് ധ്രുവികയുടെ അമ്മ കാമുകന്റെ ഒപ്പം പോയതുകൊണ്ട് തന്നെ ഋതുവിന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം നല്ല ദേഷ്യമായിരുന്നു. ധ്രുവികയും അതുപോലെ തന്നിഷ്ടം കാണിക്കുമെന്നുള്ള അവരുടെ പക്ഷം ശെരിയായ പോലെയായിരുന്നു. അതുകൊണ്ട് ധ്രുവികയ്ക്ക് ചെറിയ വിഷമം ഉണ്ടായപ്പോൾ വസുധമ്മ ഭാവി മരുമകളെ കൈപിടിച്ചുകൊണ്ട് കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് തന്നെ വന്നു. അവിടെ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന അത്രയും സമയം ധ്രുവിക അമ്മയെ കെട്ടിപിടിച്ചു കരയുകയിരുന്നു എന്ന് അമ്മ എന്നെ തനിച്ചുകിട്ടിയപ്പോൾ പറഞ്ഞു. പക്ഷെ വീടെത്തിയതും എന്നെ അവളുടെ കണ്ണീരു കാണിക്കാതെ ഇരിക്കാൻ വേണ്ടി അവൾ മുഖത്തൊരു ചിരി വരുത്തി. എന്റെ ഹൃദയത്തിന്റെ പാതിയല്ലേ എനിക്കറിയില്ലേ…. അവൾ പുറത്തേക്കിറങ്ങുമ്പോ ശാന്തൻ ചേട്ടൻ ബാഗും സാധനങ്ങളും എടുക്കാൻ സഹായിച്ചപ്പോൾ ധ്രുവിക ശാന്തൻ ചേട്ടനെ നോക്കി കണ്ണിറുക്കി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *