വിധുമുഖി 1

“അപ്പൊ ഒന്നിൽ കൂടുതൽ പേരുണ്ടോ ഇനി?” CID പാച്ചുവിന്റെ അടുത്ത സംശയം.

“എന്റെ റെജിനെ പ്ലീസ്!” ഞാനും സണ്ണിയും വീണ്ടും ഒന്നിച്ചു പറഞ്ഞു.

അവനത് വേണമെന്ന് വെച്ചിട്ട് പറഞ്ഞതാണെന്ന് അവന്റെ മുഖത്തെ കള്ള ചിരിയിൽ ഉണ്ടായിരുന്നു.

“ശെരി. എല്ലാം പോട്ടെ… ഈ കഴിഞ്ഞ രണ്ടു മാസമായിട്ട് എത്ര തവണ അവളിങ്ങോട്ടേക്ക് നിന്നെ വിളിച്ചു സംസാരിച്ചു….”

“മൂന്നു തവണയാണ്, വിളിച്ചത് എല്ലാം ഞായറാഴ്ച ആണ്. അതും വൈകീട്ട് ഒരു 5:30 ക്കു….അന്വേഷിച്ചപ്പോൾ നമ്മുടെ ഹോസ്റ്റലിന്റെ അടുത്തുള്ള 3 ബൂത്തുണ്ട്, അവിടെ നിന്നാണ്…!”

“ഇന്ന് വിളിച്ചോ അപ്പൊ…?!!!!!”

“വിളിച്ചു!!”

“എന്ത് പറഞ്ഞു…”

“എക്സാം കഴിഞ്ഞാൽ എപ്പോഴാണ് ജർമനിയിലേക്ക് പോകുന്നത്, വിസയെല്ലാം ഒക്കെ ആയോ എന്നൊക്കെ ചോദിച്ചു….”

“എഹ് അവളോടാരു പറഞ്ഞിത്തൊക്കെ…”

“എനിക്കറിയില്ല!!!!”

“ഇത് നിങ്ങളുടെ ക്‌ളാസിലെ ആരോ ആവും…..അല്ലാതെ ആർക്കാണ് ഇതൊക്കെ അറിയുന്നത്….” റെജിൻ അതിൽ തന്നെ ഉറച്ചു പറഞ്ഞു.

“നീതന്നെ പറ സണ്ണീ, നിങ്ങളുടെ ക്‌ളാസിലെ നീരജയോ അല്ലെങ്കിൽ ഋതുപ്രിയയോ ഈ രണ്ടു പേരിൽ ആരെങ്കിലും ആവാനുള്ള സാധ്യത ഇല്ലേ” റെജിൻ സണ്ണിയോട്‌ ആകാംഷയോടെ ചോദിച്ചു.

“എടാ അത്….അവർക്കൊക്കെ ഞാൻ ഫസ്റ് ഇയറിലും പിന്നെ തേർഡ് ഇയറിലും NO കൊടുത്തതെന്നാല്ലോ….പിന്നെയവർ ആ രീതിയിലെന്നോടു ഒരു അപ്രോച്ച് എടുത്തിട്ടില്ല!” ഞാനും അത് ഉറച്ചുകൊണ്ട് ഇരുവരോടും പറഞ്ഞു.
“പക്ഷെ ഈ രണ്ടാൾക്കും നിന്നോട് മുഴുത്ത പ്രേമം ആയിരുന്നല്ലോ…. നിനക്കറിയാമോ റെജിനെ!?” സണ്ണി റെജിന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് നമ്മുടെ ഋതുന്റെ കാര്യമേ അറിയാത്തൊള്ളു…. പിന്ന നിങ്ങളുടെ ഫസ്റ്റ്‌ ഇയർ ലു ഞാനിവിടെല്ലലോ….”

“നീരജ. നമ്മുടെ കോളജിൽ ഫസ്റ് ഡേയ് വരുന്ന വരവ് കാണണം!? പോർഷെ കാറിൽ ആയിരുന്നു. എല്ലാരും തമ്മിൽ പരിചയപെടുമ്പോ ഇവന്റെ ഉയരവും കട്ടി മീശയും താടിയും മൊഞ്ചും കണ്ടിട്ട് പെണ്ണ് ക്‌ളാസ് തുടങ്ങി മൂന്നു മാസത്തിൽ തന്നെ ഇവനെ കേറി പ്രൊപ്പോസ് ചെയ്തു…”

“എന്നിട്ടൊ…?!” ബിയർ ഇറക്കികൊണ്ട് റെജിൻ സണ്ണിയോടു ചോദിച്ചു.

“അവൾ ബലം പിടിച്ചു ഇവന്റെ മനസിലേക്ക് കയറാൻ നോക്കി, അവളുടെ അഹങ്കാരവും ഒപ്പം ഇവനോടുള്ള അപ്പ്രോച്ചും കണ്ടപ്പോ ഇവൻ അവളെ കേറി ഒന്ന് പൊട്ടിച്ചു. അതോടെ ഇവനുമവൾക്കും സസ്‌പെൻഷനും കിട്ടി. അതൊക്കെ പഴയ കഥ ആണെങ്കിലും പറയാൻ പറ്റില്ല, പെണ്ണുങ്ങളെ ഈ കാര്യത്തിൽ വിശ്വസിക്കാനെ പറ്റില്ല. നിന്നെ ചിലപ്പോ ഒന്ന് കളിപ്പിക്കാൻ ആയിരിക്കും…”

“പക്ഷെ നീരജയോ, ഋതുവോ ആണെങ്കിൽ ഫോണിൽ സംസാരിച്ചാൽ, എനിക്ക് എളുപ്പം കണ്ടുപിടിക്കാൻ പറ്റുമല്ലോ….”

“ശെരിയാ ഞാനുമതോർത്തില്ല!!!” ബിയറിന്റെ കിക്കിൽ സണ്ണി സ്വയം തലക്ക് ഒന്നടിച്ചു പറഞ്ഞു.

“എന്തായാലും സാരമില്ല. നാളെ മുതൽ 5 ദിവസം കൊണ്ട് നമുക്കവളെ കണ്ടു പിടിക്കാമെടാ ചെക്കാ….” സണ്ണി ബിയർ മുഴുവനും കഴിച്ചു കഴിഞ്ഞപ്പോൾ റെജിനും ഒറ്റവലിക്ക് ബോട്ടിലിൽ ബാക്കിയുള്ള ബിയർ കാലിയാക്കി.

“സമയം 9 ആയി. ഞങ്ങളിറങ്ങട്ടെ… നാളെ കാണാം, നീ പാലത്തിൽ കൂടെ വന്നാ മതി, ഞാൻ അവിടെ ഉണ്ടാകും. നമുക്കൊന്നിച്ചു പോകാം….”

ഞാൻ കമിഴ്ന്നു കിടന്നുകൊണ്ട് ലാൻഡ് ലൈൻ നോക്കി. അവളുടെ കുഞ്ഞു കുട്ടികളുടെ പോലെ വിറയാർന്ന ശബ്ദം എന്റെ ഹൃദയിലേക്ക് ഒഴുകിവന്നുകൊണ്ടിരുന്നു. അവളുടെ തൊണ്ടക്കുഴിയിൽ നിന്നും തെറിക്കുന്ന ഓരോ വാക്കിലും പ്രണയത്തെക്കാളും, ഞാനവളെ കണ്ടെത്തുമോ എന്ന പേടിയാണ്….. വിറച്ചുകൊണ്ട് എന്നോടൊരോന്നു ചോദിക്കുമ്പോ എനിക്ക് മനസിലാകുന്നത്. ഞാൻ പ്ലസ് റ്റു പഠിക്കുമ്പോ ഉള്ള ഒരു ഇൻസിഡന്റ് ഇവൾക്കെങ്ങനെ അറിയാം! അതാണ് എന്നെ കണ്ഫയൂഷൻ ആക്കുന്നത്. എന്റെ ഈഗോ കാരണം ഞാൻ അവളോട് എന്റെയുള്ളിൽ അവളിങ്ങനെ നിറഞ്ഞു നിൽക്കുകയാണെന്ന് ഇന്ന് വിളിക്കുമ്പോഴും സമ്മതിക്കാൻ നിന്നില്ല! എന്നെ രണ്ടൂസം കാണാതെ അവൾക്ക് ഇരിക്കാൻ വയ്യെന്ന് പറഞ്ഞു കൊഞ്ചുമ്പോ ഞാൻ മനസ്സിൽ കുട്ടികളെ പോലെ ചിരിക്കുന്നുണ്ട്. പക്ഷെ അവളോട് ഞാനതു പറഞ്ഞാൽ ഞാൻ ചെറുതായി പോകില്ലേ…?!!!! പക്ഷെ പക്ഷെ… അവളുടെ പേരിന്റെ ആദ്യത്തെ അക്ഷരം അതെങ്കിലും ചോദിക്കാമായിരുന്നു…..
ഇവളുടെ പ്രായം എന്റെയൊപ്പം ആണോ?! അതോ കോളേജിലെ ഞാൻ അറിയാത്ത 500 ലു പരം പഠിക്കുന്ന പെൺകുട്ടികളിൽ ആരെങ്കിലുമാണോ…ഇവൾ?!!!

Leave a Reply

Your email address will not be published. Required fields are marked *