“ഹെഹെ ചുമ്മാ പറഞ്ഞതാ മാത്തൂ…കൊച്ചു നല്ല ക്യൂട് ആയിരുന്നു, ഞാൻ അവളെ അന്ന് അകത്തേക്ക് വിളിച്ചപ്പോ അവൾ വേഗം ഇതും തന്നിട്ട് ഓടിക്കളഞ്ഞു. അവളുടെ കൂടെ മറ്റേ പെൺകുട്ടി സ്‌കൂട്ടിയിൽ ഇരിപ്പായിരുന്നു….”
പ്രസവിച്ച മകനല്ലെങ്കിൽ കൂടി, മകനൊരു പ്രണയം ഉണ്ടായി കാണാൻ ആഗ്രഹിക്കുന്ന അമ്മയെലോകത്തെവിടെയെങ്കിലും കണ്ടിട്ടുണ്ടോ !?? എന്ന് ഞാനാലോചിച്ചുകൊണ്ട് അമ്മയുടെ തോളിൽ കയ്യിട്ടുകൊണ്ട് അമ്മയുടെ ഒപ്പം സോഫയിലേക്കിരുന്നു.
“എനിക്കറിയാം മാത്തൂ…നിന്റെ മനസ്!! അവളെ കാണാൻ നീയൊത്തിരി മോഹിക്കുന്നുണ്ട് അല്ലേടാ….”
സോഫയിലേക്ക് ചാരിയിരുന്നുകൊണ്ട് ഞാൻ റൂഫിലേക്ക് തന്നെ നോക്കുമ്പോ അമ്മ എന്റെ തോളോട് ചേർന്നിരുന്നുകൊണ്ട്, എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്റെ കവിളിൽ ഒരു കടി തന്നിട്ട് എന്നെ നോക്കി ചിരിച്ചു. അമ്മയുടെ കരിമിഴി കണ്ണിലേക്കും ചുണ്ടിലേക്കും ഞാൻ നോക്കുമ്പോ ഞാൻ അമ്മയെ കളിയാക്കുന്നപോലെ ചോദിച്ചു.
“ക്യൂട് ആണെന്നല്ല പറഞ്ഞെ..?!! അമ്മെയാക്കളും ക്യൂട് ആണോ…?!!!”
“അങ്ങനെയിപ്പോ എന്നോട് ചോദിക്കണ്ട, അവളാഗ്രഹിക്കുമ്പോ മോൻ കണ്ടാൽ മതി. അവളുടെ മനസ്സിലെന്താണ് നമുക്കറിയില്ലലോ മാത്തൂ…..”
“അമ്മ എങ്ങനെയാ ഇത്രനാളും അപ്പന് വേണ്ടി കാത്തിരുന്നത്…..?!!!” ഞാൻ അമ്മയുടെ കഴുത്തിലൂടെ കൈകോർത്തപ്പോൾ അമ്മയുടെ നിറ മാറ് എന്റെ നെഞ്ചിലമർന്നു.
“ഡാ നിന്റെ അപ്പൻ എന്ന് പറയുന്ന മഹാൻ എന്റെ സീനിയറായിരുന്നു… അന്നെനിക്ക് 17 വയസ്! എന്റെ ആദ്യ പ്രണയമായിരുന്നു… മനസ്സിൽ നിന്ന് വേരറ്റുപോകാതെ ഞാൻ ഒരുപാടു നാൾ വീട്ടുകാരുടെ പ്രാക്കും കേട്ടുകൊണ്ട് കഴിഞ്ഞു. ഒടുക്കമൊരു ജോലി കിട്ടിയപ്പോൾ താമസം മറ്റൊരിടത്തേക്ക് മാറ്റി. എന്റെ അമ്മയെയും അച്ഛനെയും ഏട്ടൻ നോക്കുന്നത് കൊണ്ട് എനിക്കാ ടെൻഷൻ ഉണ്ടായിരുന്നില്ല..ഒറ്റയ്ക്ക് ജീവിച്ചു ശീലിക്കാൻ തന്നെയായിരുന്നു തീരുമാനവും……പക്ഷെ കാത്തിരിപ്പ് അതെന്റെയുള്ളിൽ എന്നും തിരികെടാത്ത മെഴുതിരി പ്രണയം പോലെയുണ്ടായിരുന്നു….. ”
“എന്താണ് അമ്മയും മോനും കൂടെ ഒരു കിന്നാരം….?!!”
“ഹേയ് ഒന്നുല്ല അപ്പാ…” കയ്യിലെ ലെറ്റർ ഞാൻ അപ്പൻ കാണാതെ അമ്മയുടെ മുതുകിൽ ചേർത്ത് പിടിച്ചു. അപ്പൻ അന്നേരം പിറകിലെ ചെറിയ തൊടിയിലെ ഔഷധ ചെടിയുടെ കൃഷിയിൽ ആയിരുന്നു. അവിടെ നിന്നും മുൻവശത്തൂടെ ഹാളിലേക്ക് കയറിയതായിരുന്നു.
ഷവറിൽ നല്ലൊരു കുളി കഴിഞ്ഞ ശേഷം ശേഷം ഈറൻ മാറാതെ, അവളുടെ കത്ത് വായിക്കാൻ വേണ്ടി ടവ്വലും ഉടുത്തുകൊണ്ടു ഞാൻ സ്റ്റഡി ടേബിളിൽ ഇരുന്നു.
“കത്ത് കൊണ്ട് തരാൻ ഇനി ഹംസത്തെ ഞാൻ അയക്കില്ല കേട്ടോ… ഇന്ന് എന്നെ തേടുന്ന കണ്ണ് അതിലെനിക്ക് കാണാമായിരുന്നു എന്നെ ഇത്ര ഇഷ്ടമെന്ന്…..
എന്റെ ചെക്കാ…. ഫ്രെണ്ട്സ് ന്റെയൊപ്പം നടന്നു പോകുമ്പോ എനിക്ക് നിന്റെ അടുത്തേക്ക് വരണമെന്നും, നിന്നെ നിന്റെ ഫ്രെണ്ട്സ് ന്റെ മുന്നിൽ നിന്നും നമ്മുടെ മാത്രം ലോകത്തേക്ക് നിന്റെ കൈയ്യും പിടിച്ചു വലിച്ചു കൊണ്ടോണം എന്നൊക്കെയുണ്ട്…. പക്ഷെ സത്യം പറയട്ടെ!!! പേടിയാണ്…… ഇന്ന് നിന്റെ വീട്ടിലേക്ക് വന്നത് ഞാൻ തന്നെയാട്ടോ… ഞാൻ എങ്ങനെയിരിക്കുമെന്നു അറിയാൻ ആണെങ്കിൽ എന്റെ പൊന്നുമോൻ അമ്മയോട് ചോദിച്ചാൽ മതി, എന്നെ അമ്മ കണ്ടിട്ടുണ്ട്… സ്നേഹത്തോടെ നിന്റെ മാത്രം D”
“D !!!!!!!!”
“D”
ദിവ്യ.. ദർശന…. ദേവിക…… ദീപിക………. ദീപ്തി………….. ദിയ………………. ഇനി ഡെയ്‌സി ആണോ? ഈശ്വരാ…..
ഒരായിരം പേരുകൾ എന്റെ മനസിലേക്ക് സംഗീതം പോലെ ഒഴുകിയെത്തുമ്പോ ഞാൻ ബെഡിലേക്ക് മലർന്നുകൊണ്ട് ഞാൻ ആമ്പൽപൂ കുളത്തിനു മുന്നിലിരിക്കുന്ന ആ നിമിഷമോർത്തു. എന്നെ നോക്കി പുഞ്ചിച്ചിരിച്ച ആ സുന്ദരികുട്ടികളുടെ കൂട്ടത്തിൽ പ്രണയം അലിഞ്ഞ മിഴികൾ ഞാൻ തേടി….. എന്നെയിത്രയും ഉലച്ച എന്റെ പെണ്ണെ…… ഞാനിന്നു എങ്ങനെ ഉറങ്ങും…… നിന്നെയും കെട്ടിപിടിച്ചു പോയ ജന്മത്തിലെ കടം തീർക്കാൻ കൊതിതീരെ നിന്നെ ചുംബിച്ചുണർത്തി നിന്റെ മുഖത്തെ ചിരിയും കൊഞ്ചലും എനിക്ക് കാണാൻ കൊതിയാകുന്നു……മനസു വല്ലാതെ റൊമാന്റിക് ആയപ്പോ ആവശ്യമില്ലാതെ പൊയറ്റിക് ആവുന്നത് ഞാനറിഞ്ഞു.
