നീട്ടിയുള്ള വിളി ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി. ഒന്നു തിരിഞ്ഞും പിരിഞ്ഞും നോക്കിയപ്പോൾ, ദേ അവൻ…. എന്നെ ഇവിടെ വരെ എത്തിച്ച തെണ്ടി മനീഷ്… കണ്ടപാടെ ഞാൻ ഓടിച്ചെന്നു തെണ്ടിയുടെ കഴുത്തിനു പിടിച്ചു.
“നീ എന്താടാ പുല്ലേ അന്നു രാത്രി ഒപ്പിച്ചത്,… നീ കാരണം ഞാനിപ്പോ പെട്ടിരിക്കുന്നത് എന്തിലാണെന്നറിയോ…”
കുത്തിപ്പിടിച്ച് ഇളക്കി ഞാൻ ഒന്നലറിയതും ചെക്കൻ എന്റെ കൈ തട്ടിയെറിഞ്ഞു,
“ഹും, നീ ഞാൻ എന്തൊക്കെയാ അനുഭവിച്ചതെന്നറിയോ… രാത്രിക്ക് രാത്രി നിന്റെ പെണ്ണിനെ വിളിച്ചിറക്കാൻ വന്നിട്ട്, പിന്നെ എനിക്കെന്തു പറ്റി എന്നു നീ ആലോചിച്ചോ…”
അവൻ നിന്നു ചീറുകയാണ്, അപ്പോഴാണ് ഞാൻ അവന്റെ ഡ്രസ് ശ്രെദ്ധിച്ചത്, ഒരു കുഞ്ഞു ബനിയനും അതിലും കുഞ്ഞു ത്രീഫോർത്തും ഇട്ടാണ് അവന്റെ നിപ്പ്.
ഞാൻ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു നോക്കിയത് കണ്ട അവൻ കണ്ണു തുറുപ്പിച്ചു മുരണ്ടു, തെക്കും വടക്കും അറിയാതെ ഓടി ആഹ് കമ്പോസ്റ്റ് കുഴിയിൽ ചാടി, നാറി നനഞ്ഞു അവരുടെ ആഹ് പൊളിഞ്ഞു വീഴാറായ ബാത്‌റൂമിൽ കയറി ഒരു ദിവസം മുഴുവനുമാ ഒളിച്ചിരുന്നത്,…നീ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ചു, അവസാനം ഒരു മൈരനും വന്നില്ല…. അയയിൽ ഇട്ട ഏതോ ചെക്കന്റെ ഉടുപ്പും അടിച്ചു മാറ്റി ഞാൻ വന്നതെ, ഇനി നിന്റെ ഒരു പരിപാടിക്കും ഞാൻ ഇല്ല എന്നു പറയാനാ…”
ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി മൈരൻ ഞാൻ പറയുന്നതുപോലും കേൾക്കാൻ നിക്കാണ്ട് നടന്നു പോയി, നടന്നു ഒന്നു നീങ്ങിയിട്ട് തിരികെ ഓടി വന്നു എന്റെ മുന്നിൽ നിന്നു,
“ഇതു എന്റെ ഒരു സമാധാനത്തിനു….”
പറഞ്ഞു തീർന്നതും അവൻ ഞാൻ ഉടുത്തിരുന്ന മുണ്ടും അഴിച്ചെടുത്തോണ്ടു ഒറ്റ പോക്ക്…,”
ഓടും വഴി അതിരിൽ നിന്നു മുണ്ടും വാരിചുറ്റി, ചെത്തുകാരന്റെ സൈക്കിളും എടുത്തോണ്ട് പോയി… അതും കണ്ട് ഊമ്പസ്യനായി നിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, വാഴത്തോട്ടത്തിൽ അരയ്ക്ക് കീഴെ മൂന്നു തുളയുള്ള ജെട്ടിയുമിട്ട് ഞാൻ നിന്നു.
തിരിച്ചു റൂമിലെത്തിയ എന്നെക്കണ്ട് ശരണ്യ ഒന്നു അന്തം വിട്ടു നോക്കി, വേറൊന്നുമല്ല ഇന്നലെ കല്യാണത്തിന് ഇട്ട കസവു മുണ്ടും ബനിയനും ഉടുത്തു തിരിച്ചു കയറി വന്ന എന്നെ ഒന്നിരുത്തി നോക്കുവാണ് അവള്, ഒരു വളിച്ച ചിരി മാത്രേ എനിക്ക് തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നുള്ളു, ഒരു മുണ്ടും എടുത്തു ഞാൻ ബാത്റൂമിലേക്ക് കയറി. **********************************
ദിവസങ്ങൾ പതിയെ ഒഴുകി തുടങ്ങി അവളിപ്പോഴും വൈകുന്നേരങ്ങളിൽ വിനീതിനെ വിളിക്കാറുണ്ട്, അപ്പോഴൊക്കെ അവരുടെ പ്രൈവസി ഓർത്തു ഞാൻ പുറത്തെവിടെയെങ്കിലും ഇരിക്കും, ഞാനിപ്പോഴും സോമാറ്റ ഓടിയും കാശു കൂട്ടിയും ഒക്കെ ജീവിക്കുന്നു,… ഇടയ്ക്ക് അവൾക്ക് ഉടുപ്പ് വാങ്ങാനും എന്തെങ്കിലും അവശ്യത്തിനുമൊക്കെ ഞാൻ പൈസ കൊടുക്കാറുണ്ട്, അവന്റെ സാലറിയിൽ നിന്നു വീട്ടിലേക്ക് അയക്കുന്നത് അച്ഛന്റെ അക്കൗണ്ടിലാണ് വരുന്നത്, അതുകൊണ്ടു ഇവളുടെ ആവശ്യത്തിനു ഞാൻ എങ്ങനെയാ അച്ഛനോട് പൈസ ചോദിക്കുന്നത്, അവന്റെ പൈസ ഇവൾക്ക് കൂടി ഉള്ളതാണെങ്കിലും വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഇവളിപ്പോഴും എന്റെ ഭാര്യ ആണല്ലോ. വീട്ടിൽ വലിയ മാറ്റം ഒന്നുമില്ല, പുച്ഛം കൂടി, പക്ഷെ ഇവള് വന്നതുകൊണ്ടുള്ള ആകെ ഉള്ള ഉപകാരം, ഇപ്പൊ പരസ്യമായുള്ള തെറിയും കുറ്റപ്പെടുത്തലും ഒന്നുമില്ല, രഹസ്യമായിട്ട് പറയാൻ ഞാൻ ഒരവസരം കൊടുക്കാത്തതുകൊണ്ടു അതും ഇല്ല,… ഇടയ്ക്ക് അവളെയും കൊണ്ടു ഞാൻ പുറത്തൊക്കെ പോവും, അവൾക്കും ഇഷ്ടമാണ്, ബൈക്കിൽ പുറകിൽ ഇരുന്നുള്ള യാത്രകൾ,, ആഹ് നിമിഷങ്ങളിൽ അവൾ എന്റെ ഭാര്യയായി കരുതി ഒരു കാമുകന്റെ മനസ്സുമായി ഞാൻ അവളെയും കൂട്ടി കറങ്ങും, ഒരിക്കലും അതിൽ പരിധി ലംഘിക്കാൻ ഞാൻ ശ്രെമിച്ചിട്ടില്ല, എം ടി പറയുമ്പോലെ, എനിക്ക് അവളെ ഇഷ്ടമാണ്, ഒരു ബന്ധവും സങ്കല്പിക്കാതെ, അവളെപോലും അറിയിക്കാതെ എന്റെ ഉള്ളിൽ തന്നെ ഒതുക്കിയ ഒരിഷ്ടം. എത്ര നാൾ ഉണ്ടെന്നു അറിയില്ലെങ്കിലും ഇതും ഇപ്പോഴൊരു സുഖമാണ്, അവളിപ്പോൾ ബാങ്ക് കോച്ചിങ്ങിനോക്കെ വീണ്ടും പോവാൻ തുടങ്ങി, ഞാനും പുറത്തേക്കൊക്കെ ഇറങ്ങി പഴയപോലെ ആയി, വടക്കേപ്പുറത്തെ നമ്പൂതിരിയുടെ മോള്, ഏതോ ഒരു നസ്രാണിയുടെ കൂടെ ഒളിച്ചോടിയപ്പോൾ ഞങ്ങളുടെ കഥയ്ക്ക് ഒരു ബ്രേക്ക് നാട്ടുകാര് തെണ്ടികള് തന്നു, ഇനി അടുത്തത് കിട്ടുന്ന വരെ ആഹ് പെണ്ണിൻറേം ചെക്കാൻറേം പിറകെ ആയിരിക്കും ഊളകള്… പിന്നെ എന്റെ ജീവിതം, അതു ഇപ്പോൾ ഒത്തിരി പ്രിയപ്പെട്ടതാണ്, ഞാൻ വിചാരിച്ച പോലെ ആള് അത്ര പാവം ഒന്നുമല്ല, ഇത്തിരി കുറുമ്പും കുസൃതിയും ഒക്കെ ഉണ്ട്, വീട്ടിൽ എന്നെക്കഴിഞ്ഞാൽ അവളുടെ അടുത്ത കൂട്ട് പോഞ്ഞിക്കര ആണ്… പുതിയ പെണ്ണിനെ കണ്ടതുകൊണ്ടാവും ആഹ് നാറി ഇപ്പൊ സർവസമയവും മണപ്പിച്ചു ഇവളുടെ അടുത്ത് ചുറ്റിപ്പറ്റി എപ്പോഴും കാണും…
രാത്രി ആയാൽ പിന്നെ എന്നെ ഓരോന്നു ചോദിച്ചു വട്ടു പിടിപ്പിക്കലാണ് അവളുടെ പ്രധാന ജോലി, ചോദിച്ചു ചോദിച്ചു എന്നെക്കുറിച്ചു ഇപ്പൊ എന്നെക്കാളും കൂടുതൽ അവൾക്കറിയാം, എന്റെ കോളേജിലെ ഗസ്റ്റ് ലെക്ച്ചററിന്റെ പിറകെ നടന്നു തേഞ്ഞ കാര്യം വരെ കിള്ളി കിള്ളി അവൾ ചോദിച്ചറിഞ്ഞിട്ടുണ്ട്,… അവളെ ദേഷ്യം പിടിപ്പിച്ചു, കിട്ടുന്ന നുള്ളിന്റെയും മാന്തിന്റെയും പാടാണ് ഇപ്പൊ എന്റെ മേല് മുഴുവൻ, അമ്മയെ അടുക്കളയിൽ സഹായിക്കാനും എല്ലാം പെണ്ണ് കൂടും, ഓടി നടന്നു എല്ലാം ചെയ്തു കൂട്ടുന്ന അവളെ കാണുമ്പോൾ എന്തോ വല്ലാത്ത ഇഷ്ടമാണ് തോന്നാറ്, ഒരു പകലിന്റെ മുഴുവൻ ഇഷ്ടവും നിറച്ചു അവളെ നോക്കിനിന്നു രാത്രിയിൽ അവൾ വിനീതിനെ വിളിക്കുമ്പോൾ മുറിയിൽ നിന്നു പുറത്തിറങ്ങി ഇരിക്കുമ്പോൾ നെഞ്ചിനു വല്ലാത്ത നോവാണ്.
