❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“ഇനി എന്താണാവോ….”

എന്നാലോചിച്ചു ഞാൻ അവരുടെ അടുത്തുകൂടെ കടന്നു പോവാൻ ഒരുങ്ങി,.

“ഡാ….”

അച്ഛന്റെ വിളി, എന്തു പറയാൻ ആണെന്ന് ഏകദേശം ഒരൂഹം ഉള്ളതുകൊണ്ട് തിരിഞ്ഞു,

“നിനക്ക്….നിനക്ക്….അവിടുന്നു തല്ലു കിട്ടി എന്ന് അവര് പറഞ്ഞു,…നിനക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായിട്ട് തോന്നുന്നുണ്ടോ… എന്തേലും പെരുപ്പോ….മൂളലോ മറ്റോ…”

അറച്ചറച്ചാണ് അച്ഛൻ ചോദിച്ചത്,… ഇപ്പ എങ്ങനെ ഇരിക്കണ്‌, രാവിലെ പ്രകൃതി സൗന്ദര്യം ഒന്നാസ്വദിക്കാൻ ഇറങ്ങിയ ഞാൻ ഒറ്റ സെക്കന്റ് കൊണ്ടല്ലേ വട്ടനായത്,

“എനിക്ക് കുഴപ്പൊന്നുമില്ല അച്ഛാ….ഞാൻ ചുമ്മ ഒന്നു നടക്കാൻ…”

പറഞ്ഞൊപ്പിച്ചു എങ്ങനെലും ഊരാനായി ഞാൻ പതിയെ നടന്നു,

“വിവി….”

അച്ഛന്റെ പണ്ടുള്ള വിളി ആയിരുന്നു, ഞാൻ ഒത്തിരി മിസ് ചെയ്ത വിളി, തിരിഞ്ഞു നിന്ന എന്റെ മുന്നിൽ അങ്ങേരു നിന്നു,

“നമുക്കൊന്നു നടക്കാടാ…വാ…”

എന്റെ മുന്നിലൂടെ അതും പറഞ്ഞു പതിയെ നടന്ന അച്ഛന്റെ പിന്നാലെ ഞാനും കൂടി,

“ആഹ് കൊച്ചിന്റെ പേരെന്താടാ….”

നടക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു.

“ശരണ്യ…”

“ഉം….. …..പെട്ടെന്ന് നീ ഇന്നലെ ഒരു പെണ്ണിനേം വിളിച്ചു വീട്ടിൽ വന്നപ്പോൾ ഉൾകൊള്ളാൻ പറ്റിയില്ല,…നിന്റെ ജീവിതോം നിന്റെ കാര്യോം ഒന്നും ഓർക്കാഞ്ഞിട്ടല്ലട,….നിനക്ക് തന്നെ അറിയാലോ….”

“അച്ഛാ ഞാൻ….”

പറയാൻ വന്നപ്പോൾ അച്ഛൻ കൈ പൊക്കി തടഞ്ഞു,…

“സാരമില്ല….കണ്ടിട്ട് പാവം കുട്ടിയാണ് എന്നു തോന്നുന്നു… വിശ്വസിച്ചു കൂടെ പോന്നതാ… കരയിക്കരുത്….പോകാൻ വേറെ ഇടം ഒന്നുമില്ല,….മനസ്സിലുണ്ടാവണം…”

അച്ഛൻ പറഞ്ഞു, പിന്നെ തിരികെ നടന്നു, എല്ലാം കേട്ടു നടക്കുമ്പോൾ പല പ്രാവിശ്യം എല്ലാം പറയണം എന്നുണ്ടായിരുന്നു, പക്ഷെ, എന്തോ പറ്റിയില്ല… തിരികെ നടന്നു ഉമ്മറത്തേക്ക് കയറി, ചുമ്മ ഓരോന്നു ആലോചിച്ചു മുറ്റവും വഴിയും നോക്കി ഇരുന്നു.

“ഏട്ടാ….ചായ…”

കിളിയുടെ കൊഞ്ചൽ, തല തിരിച്ചു നോക്കിയപ്പോൾ അവൾ, കുളിച്ചു ഉടുപ്പ് മാറിയിട്ടുണ്ട്, കയ്യിൽ നീട്ടിപിടിച്ച ചായ, ഞാൻ വാങ്ങിച്ചു,

“താൻ കുടിച്ചോ….?”

“ഉം…”

ഒരു കുട്ടിയെ പോലെ തലയാട്ടി മൂളി.
“അമ്മ എന്തേലും പറഞ്ഞോ…?”

“പേരെന്താ, വീടെവിടെയാ, എന്നൊക്കെ ചോദിച്ചു…”

അപ്പോഴാണ് എനിക്കും ഇവളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലാത്ത കാര്യം ഓർത്തത്,… ഇനി മുന്നോട്ടു പോണെങ്കിൽ ഇവളെക്കുറിച്ചു ഞാനും എന്നെക്കുറിച്ചു ഇവളും അറിഞ്ഞിരിക്കണമല്ലോ,…

ഞാൻ ചായ കുടിച്ചു അവളെയും കൂട്ടി മുറിയിൽ എത്തി,…

അര മണിക്കൂർ എടുത്തു അവളെ കുറിച്ചു അത്യാവശ്യം അറിയേണ്ട കുറച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു വെച്ചു. എന്നെക്കുറിച്ചും കുറച്ചൊക്കെ പറഞ്ഞു കൊടുത്തു, ശരണ്യ, ശരണ്യ വാസുദേവ് അതാണ് മുഴുവൻ പേര്, ഒരനിയത്തി ഉണ്ട് പിന്നെ അമ്മ, അച്ഛന് ചെറിയ രീതിയിൽ ബിസ്സിനെസ്സും പിന്നെ കുറച്ചു നല്ല രീതിയിൽ രാഷ്ട്രീയവും, INSP യിൽ മണ്ഡലം സെക്രെട്ടറിയോ പ്രെസിഡന്റോ ഏതാണ്ടാ… വെറുതെ അല്ല RDP തെണ്ടികൾക്ക് ഇത്ര ഉത്സാഹം,… ആള് ഡിഗ്രി കഴിഞ്ഞു ഏതോ ഇൻസ്റ്റിറ്റിട്യൂട്ടിൽ ഇപ്പൊ ബാങ്ക് കോച്ചിങ്ങിന് പോവുന്നുണ്ട്,… എന്റെ അനിയൻ തെണ്ടി ഏതോ കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോൾ അവിടുന്നു കണ്ടു ഇഷ്ടപ്പെട്ടു എഫ് ബി യിലൂടെ റിക്വസ്റ്റും പിന്നെ ചാറ്റിയും, ഒക്കെ വീഴ്ത്തിയെടുത്തതാണ് പാവത്തിനെ. അവളും ഇപ്പോൾ ഏറെക്കുറെ ഈ സഹചര്യത്തോട് പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ട്,…ആദ്യം എന്നെ കാണിച്ച കലിപ്പ് ഒന്നുമില്ല…

രണ്ടു ദിവസം എന്തായാലും വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു, ഇപ്പോഴുള്ള കെട്ടും ബഹളോം അടങ്ങാത്ത പുറത്തേക്കിറങ്ങിയാൽ ഇതിലും വലിയ ചമ്മൽ ആയിരിക്കും എന്നോർത്തപ്പോൾ പിന്നെ അതങ്ങു തീരുമാനിച്ചു,… ഇടയ്ക്ക് പുതുപ്പെണ്ണിനെ കാണാൻ അയലത്തുള്ളവരും അകന്ന ബന്ധുക്കളും വരുമ്പോൾ, ആദ്യത്തെ ലെവൽ കളിയാക്കലിന് ഇളിച്ചു നിന്നു കൊടുത്തിട്ട് മുങ്ങുന്നത് എന്റെ പതിവായി, ഏറ്റവും അടുത്ത ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയില്ല,… വീട്ടിൽ പുതിയ പെണ്ണ് കയറിയത് നേരിട്ടു വന്നു പറഞ്ഞില്ല, എന്നൊക്കെ ഓരോ ഊമ്പിയ ചിന്താഗതിയും വെച്ചോണ്ടിരിക്കുന്ന കുറെ മലരുകൾ, പിന്നെ പതിനെട്ടുകൂട്ടം കറിയും കൂട്ടി സദ്യ ആയിരുന്നല്ലോ നടന്നത് എല്ലാവരെയും വിളിച്ചു പറഞ്ഞു ഒളിച്ചോടാൻ,… വരാത്തവരൊന്നും വരണ്ടെന്നു ഞാനും അങ്ങു കരുതി,… അങ്ങനെ രണ്ടാം ദിവസം ഇരുട്ടി തുടങ്ങി, വീട്ടിൽ തെക്കേലെ പിള്ളച്ചേട്ടനും ഭാര്യയും ശരണ്യയെ കാണാൻ വന്നിട്ടുണ്ട്,… അങ്ങേരുടെ ബോംബ് കഥയും സഹിച്ചു കുറച്ചു നേരം ഞാൻ ഇരുന്നു കൊടുത്തു, എന്തോ ഭാഗ്യത്തിന് നെറ്വർക്ക്‌ കാരു വിളിച്ചത് കൃത്യ സമയത്തായതുകൊണ്ടു ഫോണും എടുത്തു എന്റെ ആത്മാർഥ സുഹൃത്താക്കി ഞാൻ പുറത്തു ചാടി നേരെ വാഴ തോപ്പിൽ കയറി, കുറച്ചു നേരം അവിടേം ഇവിടേം തപ്പി നിന്നെങ്കിലും വീട്ടിൽ നിന്ന് പിള്ളച്ചേട്ടൻ ഇറങ്ങാനുള്ള സന്മനസ്സൊന്നും കാണിക്കാത്തതുകൊണ്ടു ഞാൻ പിന്നേം വാഴത്തോപ്പിൽ തന്നെ കുത്തിയിരുന്നു,
“ശൂ… ഡാ….ഡാ… പൊട്ടാ….”

Leave a Reply

Your email address will not be published. Required fields are marked *