❤️❤️❤️കുടമുല്ല – 1 ❤️❤️❤️ 2

“മാണിക്യ മലരായ പൂവി….. മഗധിയാം കതീജ ബീബി….”

കുളികഴിഞ്ഞു ഇറങ്ങുമ്പോഴാണ് നല്ല പരിചയം ഉള്ള സ്വരത്തിൽ ആഹ് പാട്ടു കേട്ടത്…. നോക്കുമ്പോൾ ശരണ്യ ആണ്… അവളുടെ ഫോണിൽ നിന്നുമാണ് ആഹ് മനോഹര ഗാനം കേൾക്കുന്നത്. അവൾ ചിരിയോടെ ഇരുന്നു കാണുന്നുണ്ട്.

ഇവൾക്കിത് അറിയാൻ പാടില്ലേ… ഞാൻ അട്ട കൺഫ്യൂഷൻ ഇൽ ആയി പറയണോ വേണ്ടയോ… പണ്ടാരം പിടിക്കാൻ പക്ഷെ ആലോചിച്ചു അധികം നേരം വേണ്ടി വന്നില്ല അപ്പോഴേക്കും കുഞ്ഞൂട്ടൻ പണി തുടങ്ങി .

“പോടീ….പൂരി…….”

ഫോണിൽ നിന്ന് ഉയർന്ന കുഞ്ഞൂട്ടൻ സാറിന്റെ തെറി കേട്ടതും ശരണ്യ ഞെട്ടിപ്പിടിച്ചു എന്നെ നോക്കി ഫോണിൽ ഞെക്കി ഞെക്കി എങ്ങനെയെങ്കിലും നിർത്താൻ നോക്കുന്ന അവളെ കണ്ടു എനിക്ക് ചിരിയാണ് വന്നത്… പക്ഷെ പാടി തീരാതെ കുഞ്ഞൂട്ടൻ നിർത്തിയില്ല എന്ന് മാത്രം…. ഒടുവിൽ എങ്ങനെയോ നിർത്തി എന്നെ നോക്കി ചമ്മിയ ചിരിയും ചിരിച്ചു നിന്ന ശരണ്യ തലയും കുനിച്ചു പിടിച്ചു എന്റെ മുന്നിൽ നിന്ന് ഒറ്റ ഓട്ടം ഓടി പുറത്തേക്ക്….

**********************************

“ഡി….ചാരു…..”

രാത്രി ഉറങ്ങാൻ കിടക്കുവായിരുന്നു, കിടപ്പ് പഴയപോലെ തന്നെ ഞാൻ താഴെ പായയിലും അവൾ കട്ടിലിലും, വൈകിട്ട് കുഞ്ഞൂട്ടന്റെ തെറി കഴിഞ്ഞു പിന്നെ ആള് എനിക്ക് പിടി തരാതെ ഒളിച്ചു നടപ്പായിരുന്നു, ഞാൻ വരുന്നതിനു മുന്നേ തന്നെ ബെഡിൽ കയറി തലയും പുതച്ചു കിടപ്പാണ് അവള്, ആഹ് കിടപ്പ് കണ്ടാൽ അറിയാം കള്ള ഉറക്കം ആണെന്ന്, സാധാരണ ഞാനും വന്നു എന്നോട് കുറെ നേരം വർത്താനം പറഞ്ഞു അവസാനം എന്തേലും മണ്ടത്തരം ഇട്ടു തന്നു, ഞാൻ കളിയാക്കി എന്റെ മുതുകിലെ തൊലിയും കിള്ളിപ്പറിച്ചു ആഹ് ആശ്വാസത്തിലാണ്‌ പെണ്ണ് കിടന്നു ഉറങ്ങുന്നത്,… ഇതിപ്പോൾ കിടന്ന പാടെ എന്റെ വിളി പോലും കേൾക്കാതെ അവള് കിടക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി പെണ്ണ് കള്ള ഉറക്കത്തിൽ ആണെന്ന്. ഇന്നത്തെ കുഞ്ഞൂട്ടന്റെ വിഷയത്തിൽ ഞാൻ കയറി ചൊറിയും എന്നു അവൾക്ക് നന്നായിട്ട് അറിയാം,
“ഡി ചാരുവേ….ദൈവമേ ഇവളിത്രേം പെട്ടെന്ന് ഉറങ്ങിയോ… എന്നാലും, എന്തൊക്കെയാ പെണ്ണിരുന്നു കാണുന്നെ,…ഞാൻ ആയതുകൊണ്ട് ഓക്കെ, അമ്മയോ അച്ഛനോ ആയിരുന്നെലോ,…ഈ പെണ്ണിനെക്കുറിച്ചു എന്തു വിചാരിക്കും,… അതും എന്തു തെറിയാ പറഞ്ഞത്, മോശം മോശം….”

അവളുടെ കൂടെ തല്ലു പിടിച്ചില്ലേൽ ഉറക്കം കിട്ടില്ലാത്ത ഞാൻ മാക്സിമം എരിവ് കേറ്റിക്കൊടുത്തു,… മുകളിൽ അവൾ മറിയുന്നതും തിരിയുന്നതും ഒക്കെ അറിയാൻ പറ്റുന്നുണ്ട്,.. പെണ്ണിനെ വാല് മുറിഞ്ഞു അധികം കിട്ടാറില്ല, പിന്നെ ഞാൻ വെറുതെ വിടുവൊ…

“എന്നാലും ചാരുവേ….നീ ഇതൊക്കെ കാണുവല്ലേ,!!! കണ്ടാലെന്തു പാവം, രൂപക്കൂട്ടിൽ എടുത്തു വെച്ചു നൊവേന ചൊല്ലാൻ തോന്നുന്ന പോലാ എല്ലാരുടേം മുന്നിൽ,…. ഫോൺ കയ്യിൽ കിട്ടിയാൽ പക്കാ ഉടയിപ്പും ഈശ്വരാ….”

ഒന്നു ഈശ്വരനെ വിളിച്ചു മുഴുവുപ്പിച്ചില്ല, ഒരു സാധനം കട്ടിലിന്മേൽ നിന്നു ഉരുണ്ട് താഴേക്ക് വീണു കൃത്യം വീണത് എന്റെ നെഞ്ചത്തും കാലിലും,… കിട്ടിയപാടെ പെണ്ണ് വായെടുത്തു കടിച്ചത് എന്റെ തോളിൽ ആയിരുന്നു.

“അയ്യോ…..”

കരച്ചിൽ പോലും ആഹ് തെണ്ടി മുഴുവിക്കാൻ സമ്മതിച്ചില്ല എന്റെ വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു അവൾ പിന്നെയും കടിച്ചു,

“ഇനി എന്നെ കളിയാക്കുവോ….പറ….പറ കളിയാക്കുവോ, എന്റെ നെഞ്ചത്തിരുന്നു ചോദിച്ചിട്ട് മറുപടി പോലും പറയാൻ സമ്മതിക്കാതെ ഇപ്പുറത്തെ തോളിലും ആഹ് തെണ്ടി പല്ല് താഴ്ത്തി കുടഞ്ഞു എറിയാൻ ഒട്ടൊന്നു നോക്കിയെങ്കിലും അള്ളി പിടിച്ചു മേത്തിരിക്കുവാണ് കുരുപ്പ്,

“ഇല്ല ഇനി കളിയാക്കത്തില്ല….കടിക്കല്ലേ ചാരു,…എനിക്ക് നോവുന്നുണ്ട് ഹാ……”

എങ്ങനെയോ പറഞ്ഞൊപ്പിച്ചതും ചുണ്ടും നാവും ഞൊട്ടി നുണഞ്ഞു അവൾ തല പൊക്കി,… വളർന്നു വലുതായത് ശരീരം മാത്രേ ഉള്ളൂ എന്നും വെറും ഒരു പൊട്ടിപ്പെണ്ണിന്റെ മനസ്സാണ് ഇതിനെന്നും എനിക്ക് മനസ്സിലായി, വാശി കയറിയാൽ ഒരു സയ്ക്കോ ആയി മാറുന്ന ഈ വട്ടിനെ ഇനി ഞാൻ സൂക്ഷിക്കേണ്ടിയിരിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *