വഴി തെറ്റിയ കാമുകൻ – 18 11

വഴി തെറ്റിയ കാമുകൻ 18

Vazhi Thettiya Kaamukan Part 18 | Author : Chekuthan

[ Previous Part ] [ www.kambi.pw ]


 

റിയ പ്രിയ രണ്ടും ഒരുപോലെ ആയതുകൊണ്ട് പ്രിയയുടെ പേര് പ്രീതി എന്നാക്കുന്ന തിൽ ആർക്കും എതിർപ്പില്ലെന്ന് കരുതുന്നു ഈ പാർട്ട്‌ മുതൽ പ്രിയയെ പ്രീതി എന്നായിരിക്കും വിളിക്കാൻ പോകുന്നത്

ഒത്തിരി സ്നേഹത്തോടെ സപ്പോർട്ടും സ്നേഹവും തന്നു കൂടെ നിൽക്കുന്ന നിങ്ങൾക്കായി നിങ്ങളുടെ സ്വന്തം ചെകുത്താൻ നരകാധിപൻ സമർപ്പിക്കുന്നു


കഥ ഇതുവരെ…

അവളെ പറ്റി ഇനി ആരും സംസാരിക്കേണ്ട ഇന്നിവിടെ നടന്ന സംഭവങ്ങൾ അത് സംസാരിക്കുന്നവർക്കും കേൾക്കുന്നവർക്കും ദോഷം ചെയ്യും നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അവളുടെ പേര് നിങ്ങളായിട്ട് നൽകരുത് അവളുടെ മരണം അറിഞ്ഞാൽ മൃദദ്ദേഹം പോലും നിങ്ങളിൽ ഒരാളും കാണാൻ പാടില്ല

 

വാതിൽ തുറന്ന് കുട്ടികളെ കൂട്ടി അവർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ എല്ലാരും എനെത്തന്നെ നോക്കിനിൽപ്പുണ്ട് ആരുമൊന്നും മിണ്ടുന്നില്ല വിശക്കാൻ തുടങ്ങി

 

ഭക്ഷണം കഴിക്കണ്ടേ…

 

ലെച്ചു : ഇപ്പൊ എടുക്കാം…

 

പെണ്ണുങ്ങൾ അകത്തുചെന്ന് ഭക്ഷണവുമായി വന്നു എല്ലാരും ഭക്ഷണം കഴിച്ചു കഴിയുമ്പോയേക്കും സമയം പത്തു മണിയോടടുത്തു

 

ബിച്ചുവിനെയും അമയയെയും മുറിയിലാക്കി ലെച്ചുവിനോടും സജിയേട്ടനോടും ലിൻസിയേച്ചിയോടും യാത്രപറഞ്ഞു എല്ലാരുമിറങ്ങി

 

അഫികയറിയ വണ്ടിയുടെ കോ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു ഉമ്മച്ചിയും അമ്മുവും അച്ചുവും ഫാത്തിമയും കയറിയതും അഫി വണ്ടിയെടുത്തു

 

ശരീരത്തിൽ വന്നു കൂടിയ തളർച്ച കണ്ണുകളിൽ ബാധിച്ചു പതിയെ ഉറക്കത്തിലേക്ക് വീണു

 

ഇക്കാ… ഇക്കാ… എണീക്ക്…

 

അഫിയുടെ വിളികേട്ട് കണ്ണുതുറന്നു ചുറ്റും നോക്കി നേരം വെളുത്തിരിക്കുന്നു ഇന്നലെ വണ്ടിയിൽ ഇരുന്നത് ഓർമയുണ്ട് ഇപ്പൊ അഫിയുടെ മുറിയിലാണ് കിടക്കുന്നത് പെണ്ണുങ്ങളും ഇത്തയും അടുത്തിരിപ്പുണ്ട് ശരീരമാകെ തളർന്നപോലെ പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് കടന്നു വല്ലാത്ത തണുപ്പ് ശരീരത്തിൽ അരിച്ചുകയറുന്നു ദേഹമാകെ വിറക്കുന്നു എ സി യിലേക്ക് നോക്കി എ സി ഓഫാണ് ഇന്നോളം അറിയാത്ത തളർച്ച തൊണ്ടയാകെ വറ്റി വരണ്ടിരിക്കുന്നു ഇത്താന്റെയും പെണ്ണുങ്ങളുടെയും മുഖത്ത് ദുഃഖം തളം കെട്ടിനിൽപ്പുണ്ട്

 

കഥ തുടരുന്നു…

ഇത്ത : മോനൂ… എണീക്ക്… കഞ്ഞികുടിച്ചിട്ട്… മരുന്ന് കഴിക്കാം…

അവളെനെ പിടിച്ചെഴുന്നേൽക്കിക്കാൻ തുടങ്ങിയതും അഫിയും പിടിച്ചു എഴുനേൽപ്പിചിരുത്തിയ എനിക്ക് പിറകിലായി ഇരുന്ന് എന്നെ അവളുടെ നെഞ്ചിൽ ചാരിയിരുത്തി

വിറയൽ മാറുന്നില്ല എന്ന് കണ്ട്

അഫി : (അലമാരയുടെ ഡോറിലേക്ക് ചൂണ്ടി) അതിൽ ജാക്കറ്റുണ്ട് അതിങ്ങെടുത്തെ…

മുത്ത് അലമാരയിൽ നിന്നും ജാക്കറ്റ് എടുത്ത് അരികിലേക്ക് വന്നുവലം കൈ പത്തിക്ക് പിറകിൽ പിടിപ്പിച്ചിരിക്കുന്ന സൂചി തട്ടാതെ ജാക്കറ്റ് ഇട്ടുതരുമ്പോഴും ദേഹത്തിന്റെ മൊത്തഭലവും നഷ്ടമായത് പോലെ ഞാൻ അഫിക്ക് മേലേ ചാരിയിരുന്നു കണ്ണുകൾ അടഞ്ഞുപോവും പോലെ

എന്നെ ചേർത്തുപിടിച്ചിരിക്കുന്ന അഫിയുടെയും ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളുടെയും ഇത്താന്റെയും കണ്ണുകൾ പെയ്യാൻ വെമ്പി നിൽപ്പുണ്ട്

അവരെ സങ്കടപെടുത്താതെ എഴുന്നേറ്റു നിൽക്കണം എന്നു മനസ് പറയുന്നുണ്ട് പക്ഷേ കഴിയുന്നില്ല മനസ് പറയുന്നത് ശരീരം കേൾക്കുന്നില്ല ബലമായി തുറന്നുപിടിച്ച കണ്ണുകൾ അടയാതിരിക്കാൻ ഞാനേറെ പണിപ്പെടുന്നുണ്ട് കൈയിൽ ആവി പറക്കുന്ന കഞ്ഞിയുമായി ലെച്ചു മുന്നിൽ നിൽപ്പുണ്ട് പക്ഷേ എനിക്ക് വിശക്കുന്നില്ല എങ്കിലും അത് പറയാനുള്ള ആരോഗ്യമില്ല സ്പൂണിൽ കഞ്ഞി കോരികൊണ്ടവൾ എനിക്ക് നീട്ടി

ലെച്ചു : കുടിക്ക്…

ഇപ്പൊ വേണ്ട… വിശക്കുന്നില്ല… (മുഴുവൻ ബലവും എടുത്തു പറഞ്ഞത് ചിലമ്പിച്ച നേർത്ത ശബ്ദം മാത്രമായി പുറത്തേക്ക് വന്നു)

നെഞ്ചിൽ ചാരിയിരുത്തി വീണുപോവാതെ ചുറ്റി പിടിച്ചിരിക്കുന്ന അഫി

Leave a Reply

Your email address will not be published. Required fields are marked *