അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

“ഐ വാണ്ട് എ ചാർട്ട്ഡ് പ്രൈവറ്റ് ജെറ്റ് ഇമ്മീടിയറ്റ്ലി….”
സ്വാമിയുടെ കനത്ത ശബ്ദം കേട്ട് അസിസ്റ്റന്റ് തിരിഞ്ഞു നോക്കി,
“സോറി സാർ….??? ”

” മലേഷ്യയിലെക്ക് ഏറ്റവും അവൈലബിൾ ആയിട്ടുള്ള പ്രൈവറ്റ് ജെറ്റ് ബുക്ക് ചെയ്യണം ഇപ്പോൾ തന്നെ…”

” സ്വാമി എന്തു പറ്റി…?? ”
സ്വാമിയുടെ പരാക്രമവും പരവശവും കണ്ട് അസിസ്റ്റൻറ് ഒന്നുമറിയാതെ നിന്നു,

“പറയുന്നത് അനുസരിച്ചാൽ മതി, ഇങ്ങോട്ട് ചോദ്യം വേണ്ടാ, വൈകുന്നേരത്തിനുള്ളിൽ തന്നെ ഏറ്റവും അവൈലബിൾ ആയ ചാർട്ടെഡ് ഫ്ലൈറ്റ് അറേഞ്ച് ചെയ്യണം…”

” ഒക്കെ സ്വാമി….”
അസിസ്റ്റൻറ് പെണ്ണ് ലാപ്ടോപ്പ് തുറന്നു ഫ്ലാറ്റ് ഡീറ്റെയിൽസ് അന്വേഷിച്ചുകൊണ്ടിരുന്നു,
അപ്പോഴേക്കും സ്വാമി ആരെയൊ തിരക്ക് പിടിച്ച് വിളിക്കുന്നുണ്ടായിരുന്നു,
‘ ഒടുവിൽ ഭയന്നത് പോലെ സംഭവിച്ചിരിക്കുന്നു’ സ്വാമി വീണ്ടും അടുത്ത സിഗരറ്റ് വായിലേക്ക് വച്ച് തീ കൊളുത്തി,

” സ്വാമി വൈകുന്നേരം 3 മണിക്ക് ഫ്ലൈറ്റ് ചാർട്ട് ചെയ്യാൻ ഒരു ഏജൻസി കിട്ടിയിട്ടുണ്ട്…”
പുറകിൽ നിന്നും അസിസ്റ്റന്റിന്റെ ശബ്ദം,

“ഗുഡ് വെരി ഗുഡ്, എയർപോർട്ടിലേക്ക് പോകാൻ ഉള്ള കാർ സെറ്റ് ചെയ്തിരിക്കണം ആൻഡ് നോ വൺ ഷുഡ് നോട്ട് നോ താറ്റ് അയാം ലീവിങ്…ഒക്കെയ്…?? ”

” യെസ് സ്വാമി….”
അസിസ്റ്റ് അപ്പോൾ തന്നെ ബാക്കി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു,
സ്വാമി സിഗരറ്റിന്റെ പുക ചുരുളുകൾ വായിലേക്ക് വലിച്ചെടുത്തു,
‘ വെയർ തെ ഫക്ക് ആർ യു ശിവ….?? ‘
സ്വാമി ദേഷ്യവും സങ്കടവും വിഷമവും ഇട കലർന്ന ഭാവത്തിൽ മുരണ്ടുകൊണ്ടിരുന്നു..!!

മെലാക്കാ സിറ്റി, സമയം വൈകുന്നെരം 7 മണിയോട് അടുക്കുന്നു,
ഇരു വശത്തും ഇരുമ്പ് പാളികളിൽ ഘടിപ്പിച്ചിരിക്കുന്ന കരുത്തുറ്റ വാതിലിനു മുകളിൽ തിളങ്ങുന്ന ലൈറ്റുകൾ പ്രകാശിക്കുന്നു..
വാതിലിന് സമീപം അലങ്കാരമായി നിൽക്കുന്ന ഇരുമ്പ് ഗോളങ്ങൾക്കും കൽക്കൂട്ടങ്ങൾക്കും മുകളിൽ സുരക്ഷയ്ക്ക് ആയി വച്ചിരിക്കുന്ന CCTV യും അതിനു ചുവട്ടിലായി നിര നിരയായി കിടക്കുന്ന സബർബൻ കാറുകളും,

ഗേറ്റിന്റെ തുടക്കത്തിലായി കാവൽ നിൽക്കുന്ന ആയുധധാരികളായ കുറച്ചു പേർ, ആ വലിയ കെട്ടിടത്തിന്റെ മുന്നിലേക്ക് രണ്ട് ബെൻസ് കാറുകൾ വന്ന് നിരങ്ങി നിന്നു,
അതിൽ നിന്നും ഇറങ്ങിയ കറുത്ത കോട്ടും സ്യൂട്ടും ധരിച്ച മൂന്ന് പേർ പ്രധാന വാതിൽ ലക്ഷ്യമാക്കി നടന്നു…..!!

കണ്ണുകളിലെ കെട്ടഴിച്ചു മാറ്റിയതും ശിവ കണ്ണുകൾ ഒന്ന് തിരുമി തുറന്നു,
മുട്ടുകുത്തി പുറകോട്ട് കൈ കെട്ടിയാണ് അവരെ നിർത്തിയിരുന്നത്, അവൻ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു,
തൊട്ടടുത്തായി ആൽബിനെയും ഭഗത്തിനെയും അതേ രീതിയിൽ തന്നെ മുട്ടുകുത്തി പുറകോട്ട് കൈ കെട്ടി നിർത്തിയിട്ടുണ്ടായിരുന്നു,
” സ്റ്റെല്ലാ….?? ”
ഒരു നിമിഷം സംശയത്തോടെ ശിവാ ചുറ്റുപാടും കണ്ണുകൾ ഓടിച്ചു,
‘ ഇല്ല അവൾ അടുത്തെങ്ങും ഇല്ല…’
രണ്ടുപേർ മുന്നോട്ടു വന്ന് ആൽബിന്റെയും ഭഗത്തിന്റെയും കണ്ണുകളിലെ കെട്ടുകൾ കൂടി ഊരി മാറ്റിയിരുന്നു,

മണിക്കൂറുകൾക്ക് ശേഷം കണ്ണിലെ മൂടൽ മാറ്റിയതും ഒരു മങ്ങൽ പോലെയാണ് ആൽബിക്ക് കാഴ്ചകൾ തോന്നിയത്,
ദൂരെ നിന്നും നടന്നടുക്കുന്ന ഒരു ബൂട്ടിന്റെ ശബ്ദം അവന്റെ ചെവിയിൽ വ്യക്തമായിരുന്നു,
ചുറ്റുപാടും നിൽക്കുന്ന കറുത്ത കോട്ട് ധരിച്ച ഏകദേശം 10 ഓളം യുവാക്കൾ..
‘താൻ മാഫിയാ ലോകത്തിൽ വന്ന് പെട്ടിരിക്കുകയാണ് ‘
ആൽബിക്കും ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു…’

‘സ്റ്റെല്ലാ…?? ‘
ശിവയെപ്പോലെ തന്നെ അവനും വിറളി പിടിച്ച് ചുറ്റുപാടും തപ്പി കൊണ്ടിരുന്നെങ്കിലും, സ്റ്റെല്ലാ ആ പരിസരത്ത് എങ്ങും ഉണ്ടായിരുന്നില്ല,
” എന്റെ വൈഫ് എവിടെ….?? ”
ഉറക്കെയുള്ള അവന്റെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ല,
ദൂരെ നിന്നും നടന്നുവരുന്ന ബൂട്ടിന്റെ ശബ്ദം അടുത്ത് വന്നതും ആൽബി അയാളെ ശ്രെദ്ധിച്ചു,
കറുത്ത കോട്ട് ധരിച്ച ആജാനബാഹു, കറുത്ത വർഗ്ഗത്തിൽ പെട്ട അത്യാവശ്യം ഉയരവും അതിനൊക്കെ തടിയുമുള്ള മനുഷ്യൻ,
രണ്ട് കാതുകളിലും സ്റ്റഡ് ഇട്ടിരിക്കുന്നു മൊട്ടയടിച്ച തലയും, കുറ്റിത്താടിയും….’
‘ അയാൾ ആരാണെന്നോ എന്താണെന്നോ ആൽബിക്ക് അറിയില്ലായിരുന്നു, എങ്കിലും ശിവയും ഭഗത്തും അയാളെ തിരിച്ചറിഞ്ഞിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *