പിടക്കുന്ന ഹൃദയത്തോടെ സ്റ്റെല്ലാ കയ്യിലെ ബാഗിൽ നിന്നും ഒരു സാധനം പുറത്തേക്ക് എടുത്തു,
‘ ശിവ ഒരിക്കൽ തന്റെ കഴുത്തിൽ ചാർത്തിയ മഞ്ഞ താലി, അന്നൊരിക്കൽ താൻ അവന്റെ ഭാര്യയായിരുന്നു തന്നോട് അത്രയും അധികാരത്തോടെ പെരുമാറിയ സമയം…’
സ്റ്റെല്ലാ മഞ്ഞ ചരട് ഉള്ളം കയ്യിലേക്ക് എടുത്ത് അതിലേക്ക് ഒരു നിമിഷം നോക്കി നിന്നു,
അവളുടെ നെഞ്ചിൽ നിന്നും ഒരു വിങ്ങൽ വല്ലാതെ ഉയർന്നു വരുന്നുണ്ടായിരുന്നു,
‘ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ നിന്റെ പെണ്ണായി ജനിക്കാം ശിവാ, നിന്നെ കൊതി തീരുവോളം സ്നേഹിക്കാനും പ്രണയാർദ്രമായ നിമിഷങ്ങളിൽ നിനക്ക് മതിവരുവോളം ഭോഗിക്കുവാനും നിനക്കരികിൽ ഞാനുണ്ടാകും,
നിന്റെ ആഗ്രഹം പോലെ എന്റെ ഗർഭപാത്രത്തിൽ നിന്റെ കുഞ്ഞുങ്ങളെ ചുമക്കുവാനും നിന്റെ ഇഷ്ടം പോലെ എന്റെ മുലപ്പാൽ നുകർന്നു നൽകുവാനും ഇനിയൊരു ജന്മം ഞാൻ നിന്റെ മാത്രം പെണ്ണായി ജനിക്കാം,
ഈ ജന്മം ഞാൻ എന്റെ ആൽബിക്കൊപ്പം മാത്രമായി നിൽക്കാമെന്ന് വാക്ക് കൊടുത്തു , ഗുഡ് ബൈ ഫോർ എവർ ശിവാ…’
അതും പറഞ്ഞ് അവൾ ആ മഞ്ഞ താലി ടോയ്ലറ്റിലേക്ക് ഇട്ട് ഫ്ലഷ് പ്രസ് ചെയ്തതും കറങ്ങിക്കൊണ്ട് അത് ഉള്ളിലേക്ക് ഇറങ്ങിപ്പോയിരുന്നു…!!
സ്റ്റെല്ലാ തിരികെ വരുമ്പോൾ ആൽബിൻ ബാഗും കയ്യിൽ പിടിച്ച് എഴുന്നേറ്റു നിൽക്കുകയായിരുന്നു,
” എന്താ പെണ്ണേ ലേറ്റായത്..?? ”
” ഒന്നുമില്ല നമുക്ക് പോകാം…”
പോകാൻ ആയി തിരിഞ്ഞതും പെട്ടെന്ന് അവൾ ഞെട്ടി തിരിഞ്ഞു നോക്കി, സ്റ്റെല്ലയുടെ ഭാവം കണ്ടതും ആൽബിനും അവളുടെ പുറകെ തന്നെ കണ്ണുകൾ ഓടിച്ചു….!!
” എന്താ സ്റ്റെല്ലാ….??? ”
” ആൽബി ശിവാ….. ഞാൻ ശിവയെ കണ്ടതുപോലെ…”
” അവരെല്ലാവരും മലേഷ്യയിലാണ് പെണ്ണേ.. നമുക്ക് പോകാൻ സമയമായി വാ…”
ആൽബി സ്റ്റെല്ലയുടെ കയ്യിൽ പിടിച്ച് നേരെ മുന്നോട്ട് നടന്നു,
ബോർഡിങ് പാസ് കിട്ടി സ്റ്റെല്ലയും ആൽബിനും ഉള്ളിലേക്ക് കയറിയതും ഒരു വലിയ പില്ലറിന്റെ സൈഡിൽ നിന്നും ശിവ പതിയെ പുറത്തേക്കിറങ്ങി,
സ്റ്റെല്ലാ ഡോർ കടന്ന് പോകുന്നത് അവൻ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു,
എയർപോർട്ടിന്റെ വാതിൽ കടന്ന് ശിവ പുറത്തേക്ക് ഇറങ്ങിയതും അവിടെ രണ്ട് കാറുകളിലായി സ്വാമിയും ശിവയുടെ ആളുകളും അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
” ഇപ്പോൾ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടായിരുന്നോ ശിവാ…?? ”
” ഉണ്ടായിരുന്നു സ്വാമി ഞാൻ മനസ്സറിഞ്ഞ് സ്നേഹിച്ച പെണ്ണാ അവള്, ചിലർക്കെല്ലാം ഇതൊരു അവിശുദ്ധ ബന്ധം മാത്രമായിരിക്കാം പക്ഷേ എന്റെ നെഞ്ചിൽ അവൾക്കെന്നും ഒരു സ്ഥാനം ഉണ്ട്…”
അതും പറഞ്ഞ് അവൻ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് കയറിയിരുന്നതും തൊട്ട് പുറകെ സ്വാമിയും ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു,
” സിഗരറ്റ് ഉണ്ടോ…?? ”
ശിവയുടെ ചോദ്യത്തിന് സ്വാമി അവന് ഒരു സിഗരറ്റ് പാക്ക് നീട്ടി,
ശിവാ അതിൽ നിന്നും ഒരെണ്ണം വായിലേക്ക് എടുത്ത് വച്ച് കത്തിച്ചു,
” മലേഷ്യൻ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലെ…??”
” ശിവാ നടന്നിരിക്കുന്നത് ഒരു മാസ്സ് ഷൂട്ട് ഔട്ട് അല്ലേ, തീർച്ചയായും അവർ കേസ് ഫയൽ ചെയ്യും പക്ഷേ നമുക്ക് ഫേവർ ആയി മാത്രമേ കേസ് വരികയുള്ളൂ..”
” സ്വാമി അതിനെപ്പറ്റി ശരിക്കും അന്വേഷിച്ചിരുന്നൊ…??? ”
“യെസ്, ആ പെണ്ണിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്ന രണ്ടു പോലീസുകാരെ അവന്മാർ അത്രയും ക്രൂരമായിട്ട് ആണ് കൊന്നിരിക്കുന്നത്, അതിന്റെ ദേഷ്യം ഉള്ളത് കൊണ്ട് തന്നെ പോലീസ് നമുക്ക് ഫേവറായിട്ടെ ഫയൽ എഴുതാൻ ചാൻസ് ഉള്ളൂ, പിന്നെ അതു മാത്രമല്ല അവസാനം നടന്നിരിക്കുന്ന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആ പയ്യൻ ഏറ്റെടുക്കുകയും ചെയ്തു, ഇനി ബാക്കിയുള്ളതെല്ലാം കുറച്ച് ക്യാഷ് ഇറങ്ങിയാൽ മുക്കാവുന്നതേയുള്ളൂ, പക്ഷേ കുറച്ച് അധികം എറിയേണ്ടി വരും ശിവാ…”
ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട ശേഷം സ്വാമിയും പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു,
