അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

അടുത്ത നിമിഷം നീട്ടി ഹോൺ അടിച്ചു കൊണ്ട് ഒരു വാഹനം അവർക്ക് നേരെ ചീറിപ്പാഞ്ഞു വന്നു,
ഒന്നാമനു തിരിഞ്ഞുനോക്കാൻ സമയം കിട്ടുന്നതിന് മുന്നേ ഒരു റെഡ് കളർ പജെറോ ഒന്നാമനെ ഇടിച്ചു വീഴ്ത്തി കടന്നു പോയിരുന്നു…..!!!!
ശിവയും ആൽബിനും പതറിക്കൊണ്ട് പുറകോട്ടു മാറി നിന്നു,
മുന്നോട്ടുപോയ റെഡ് കളർ പജെറോ ബ്രേക്കിട്ട് ടയർ നിരങ്ങി നിന്ന ശേഷം അതേ വേഗത്തിൽ പുറകോട്ട് റിവേഴ്സ് എടുത്തു വന്നു, ഒന്നാമനെ വീണ്ടും ഇടിച്ചു വീഴ്ത്തി….!!
അതിനോടകം ഒന്നാമൻ തളർന്നു വീണിരുന്നു,
അവന്റെ കയ്യിൽ നിന്നും പിസ്റ്റൾ തെറിച്ചു പോയി ഒരു മൂലയിൽ ആയി മാറി കിടക്കുകയായിരുന്നു,

‘ എന്താണ് സംഭവിക്കുന്നത്….’
എന്ന് ഒരു നിമിഷം ആർക്കും മനസ്സിലായില്ല, അപ്പോഴേക്കും റെഡ് കളർ പജെറോയുടെ ഡോർ തുറന്നു ഒരാൾ പുറത്തേക്കിറങ്ങി,
അയാൾ പതിയെ അവരുടെ അടുത്തേക്ക് നടന്നു വന്നു,
ശിവയോ ആൽബിനോ ആ മുഖത്തെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല, പക്ഷേ വീണു കിടക്കുന്ന ഒന്നാമൻ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു….!!

” പട്ടി പൊലയാടി….. നീയോ…?? ”
ഒന്നാമൻ ചുണ്ടിൽ കൂടി ഒലിച്ചിറങ്ങുന്ന ചോര തുടച്ചു കൊണ്ട് പതിയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു,
അതിനോടകം മുന്നോട്ട് നടന്ന് വന്ന 25 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ, വീണു കിടന്നിരുന്ന പിസ്റ്റൾ കൈയിലേക്ക് എടുത്തു,

” നീ എന്ത് കരുതി എപ്പോഴും ഭാഗ്യം നിന്റെ കൂടെ മാത്രമായിരിക്കും എന്നോ…??”
അപ്പോഴും അതാരാണെന്ന് ശിവയ്ക്കും ആൽബിനും മനസ്സിലായിട്ടുണ്ടായിരുന്നില്ല,
പയ്യൻ പിസ്റ്റൾ ലോഡ് ചെയ്തു ഒന്നാമന്റെ നെഞ്ചിന് നേരെ പിടിച്ചു,
” നിന്നോട് ഞാൻ കരഞ്ഞു പറഞ്ഞതല്ലേ എന്റെ ഭാര്യയെ എനിക്ക് ജീവനോടെ വേണമെന്ന്, എന്ത് തെറ്റാണ് അവൾ നിന്നോട് ഒക്കെ ചെയ്തത് എന്നിട്ടും കൊന്നുകളഞ്ഞു..”
അവന്റെ ആക്രോശത്തിൽ നിന്നും ആ പയ്യൻ ആരാണെന്ന് ശിവയ്ക്ക് ഏകദേശം മനസ്സിലായിരുന്നു,

” ഞാൻ പറയുന്നത് കേൾക്ക് നിനക്ക് എത്ര പണം വേണമെങ്കിലും ഞാൻ തരാം ആ തോക്ക് എന്റെ കയ്യിലേക്ക് താ.., ഇവരെ എനിക്ക് രക്ഷപ്പെടാൻ അനുവദിക്കാൻ പറ്റില്ല എത്ര പണം വേണമെങ്കിലും ഞാൻ തരാം…”
ഒന്നാമൻ അവനു നേരെ കൈകൾ നീട്ടിയതും അവന്റെ നെഞ്ചിന് നടുവിലേക്ക് ആയിരുന്നു ആ പയ്യന്റെ ചവിട്ട്…!!
” എന്റെ ജീവനായിരുന്നു എന്റെ പെണ്ണ്.. അവളെ കൊന്ന് കെട്ടി തൂക്കിയിട്ട് ഇപ്പോൾ പണം തരാം എന്നല്ലേ, തെരുവ് പട്ടിയുടെ പൂറ്റിൽ ഉണ്ടായവനെ…..”
അവന്റെ ആക്രോശത്തിൽ നിന്നും ശിവയ്ക്ക് കാര്യങ്ങൾ പൂർണമായി മനസ്സിലായിരുന്നു..!!

ശിവയെയൊ ആൽബിനെയോ ആ പയ്യൻ ശ്രദ്ധിക്കുന്നതെ ഉണ്ടായിരുന്നില്ല,
അവൻ ഒന്നാമന്റെ നേരെ വന്ന് അവന്റെ തലയ്ക്കു നേരെ പിസ്റ്റൾ പിടിച്ചു,
” നീ പരലോകത്തിൽ ചെല്ലുമ്പോൾ എന്റെ ഭാര്യയോട് പറയണം നിന്റെ ജീവൻ എടുത്തത് അവളുടെ ഭർത്താവാണെന്ന്….”
അടുത്ത നിമിഷം ചെവി പൊട്ടുന്ന ഉച്ചത്തിൽ മൂന്നു തവണ വെടി ഒച്ച മുഴങ്ങിയിരുന്നു….!!!
സാം ബ്രോദെർസ് ഒന്നാമൻ എന്ന നൈജീരിയൻ ഗ്യാങ്സ്റ്റർ പുറകോട്ട് മലർന്നു വീണു,
നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അവന്റെ കണ്ണടഞ്ഞിരുന്നു,
പയ്യൻ കിതച്ചുകൊണ്ട് ശ്വാസം ഉച്ചത്തിൽ വലിച്ചുവിട്ട ശേഷം ശിവയുടെ നേരെ തിരിഞ്ഞു,

” ഞങ്ങൾ തമ്മിൽ ഒരു കണക്ക് തീർക്കാൻ ഉണ്ടായിരുന്നു. അതിലേക്ക് നിങ്ങളെ കുടി വലിച്ചിട്ടതിനു എന്നോട് ക്ഷമിക്കണം…”
ശിവാ ഒന്നു മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി,

“നിങ്ങൾ ശിവാനന്ദ് ചന്ദ്രഗൗഡ അല്ലേ…??”
അവന്റെ ചോദ്യത്തിന് ശിവ അതെ എന്ന് തലയാട്ടി,
” മെലാക്കയിൽ വന്നിറങ്ങിയത് മുതൽ നിങ്ങളുടെ കൂടെ ഒരു നിഴൽ പോലെ ഞാനും ഉണ്ടായിരുന്നു, നിങ്ങളോട് ഇവർക്ക് നേരത്തെ ദേഷ്യം ഉണ്ടായിരുന്നത് കൊണ്ട് എപ്പോഴെങ്കിലും ഇവർ നിങ്ങളെ തേടി വരും എന്ന് കരുതി ഞാൻ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു… ഒരുപാട് നോക്കി ഇരുന്നെങ്കിലും അവർ അപ്പോഴും പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ലാ, ഒടുവിൽ എനിക്ക് തന്നെ അവരെ വിളിച്ച് അറിയിക്കേണ്ടി വന്നു…”
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ പതിയെ കാതോർത്തു,
ദൂരെ നിന്നും റോയൽ മലേഷ്യൻ പോലീസിന്റെ വാഹനം സൈറൻ മുഴക്കി വരുന്നത് അവന് കേൾക്കാൻ പറ്റിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *