അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

ചെറിയൊരു സന്തോഷ പ്രകടനത്തിനു ശേഷം രണ്ടുപേരും ബെഡിലേക്ക് പരസ്പരം അഭിമുഖമായിരുന്നു,
” അപ്പോൾ എങ്ങനെയാ ആൽബി അങ്ങ് അടിച്ചുപൊളിക്കുവല്ലേ..?? ”

” ഒന്നും നോക്കാനില്ല അങ്ങോട്ട് ആഘോഷിച്ചേക്കാം…”

” എന്നാൽ ഞാൻ റെഡിയാവട്ടെ…”
സ്റ്റെല്ല കബോർഡിൽ നിന്നും തന്റെ ഡ്രെസ്സ് ബാഗ് പുറത്തേക്കെടുത്ത് റെഡിയാൻ തുടങ്ങി, ആൽബിൻ അപ്പോഴും ഫോണിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു,
ഗൂഗിൾ മാപ്പ് ഓൺ ചെയ്തു ശിവ പറഞ്ഞത് പ്രകാരം തമാൻ നെഗാരയിലെക്ക് ഉള്ള ദൂരവും ഏകദേശം സമയവും അവൻ ചെക്ക് ചെയ്തു,

” പെണ്ണേ നമ്മൾ ഇപ്പോൾ ഉള്ളത് മെലാക്കയിൽ അല്ലേ..?? ”

” അതേലോ, എന്താ..?? ”

” ഇവിടെ നിന്നും ശിവ പറഞ്ഞ സ്ഥലത്തെക്ക് ഏകദേശം നാലു മണിക്കൂറാണ് യാത്ര കാണിക്കുന്നത്, ഇത്രയും സമയം കാറിൽ അവിടെ എത്തുമ്പോഴേക്കും ആകെ മടുത്തു പോകുമല്ലോ..?? ”
ആൽബി ചെറിയ സംശയത്തോടെ അവളെ ഫോൺ കാണിച്ചതും സ്റ്റെല്ലാ അടുത്തേക്ക് വന്ന് അവന്റെ ഫോണിലേക്ക് നോക്കി,

” ചിലപ്പോൾ ശിവ വേറെ എന്തെങ്കിലും മാർഗം കണ്ടിട്ടുണ്ടാവാം, ആൽബി എന്തായാലും റെഡിയാകാൻ നോക്ക്..”
കുറച്ച് സമയം കൂടി ഫോൺ കയ്യിൽ പിടിച്ചു നിന്ന ശേഷം ആൽബിയും എഴുന്നേറ്റ് ഡ്രസ്സ് മാറാൻ തുടങ്ങി,
ശിവയോട് പറഞ്ഞത് പ്രകാരം ഏകദേശം 11:00 മണിയായപ്പോൾ തന്നെ അവർ പുറത്തുണ്ടായിരുന്നു,
ഒരു ജീൻസും നേരത്തെ ധരിച്ചിരുന്ന ഗ്രേ കളർ ടീഷർട്ടുമായിരുന്നു സ്റ്റെല്ലയുടെ വേഷം, ആൽബിൻ ഒരു ഗോൾഡൻ കളർ കാർഗോസും കൂടെ വെള്ള കളർ ടീഷർട്ട് ആണ് ധരിച്ചിരുന്നത്, കഴുത്തിൽ കൂടി ചുറ്റിയിരുന്ന സൈഡ് ബാഗ് അവർക്ക് ഒരു സഞ്ചാരികളുടെ രൂപം നൽകുന്നുണ്ടായിരുന്നു.

റിസോർട്ടിന് മുന്നിലായി ശിവയെ കാത്തു നിൽക്കുമ്പോൾ, ദൂരെ നിന്നും രണ്ട് കണ്ണുകൾ അവരെ മാത്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
റിസോർട്ടിന് വെളിയിലായി നിർത്തിയിട്ടിരിക്കുന്ന ഒരു റെഡ് കളർ പജീറോ പതിയെ അരിച്ച് അരിച്ച് മുന്നോട്ടു വന്നു, ശേഷം അവരെ കൃത്യമായി നോട്ടം കിട്ടുന്ന വിധം റോഡിനോട് ചേർന്ന് വശത്തായി കിടന്നു,

” ഹലോ ഗയ്സ് ഞാൻ ലേറ്റായോ..?? ” പുറകിൽ നിന്നും ശിവയുടെ ശബ്ദം കേട്ടതും ആൽബിനും സ്റ്റെല്ലയും ഒരുപോലെ തിരിഞ്ഞു നോക്കി,
” ഇല്ല ശിവ ഞങ്ങൾ വന്നിട്ട് അഞ്ചു മിനിറ്റ് ആവുന്നതേയുള്ളൂ..”

” എന്നാൽ വിട്ടാലോ..?? ”
ഒരു ട്രാക്ക് സൂട്ടും ടീ ഷെർട്ടും ആണ് ശിവ ധരിച്ചിരിക്കുന്നത്, തോളിൽ കൂടി ഒരു ബാഗ് ഇട്ടിരിക്കൂന്നു,
മലേഷ്യയിൽ വന്നതിനു ശേഷം ആണ്, ശിവയെ ഇത്ര സിംപിൾ ആയ വേഷങ്ങളിൽ സ്റ്റെല്ല പോലും കാണുന്നത്.

” അല്ല ശിവ, തമാൻ നെഗാരയിലേക്ക് ഇവിടെ നിന്നും നാലുമണിക്കൂർ ആണല്ലോ ദൂരം കാണിക്കുന്നത്, നമ്മൾ അവിടെ ചെല്ലുമ്പോളെക്കും പകുതി ദിവസം ആകില്ലേ..?? ”
ആൽബിയുടെ ചോദ്യത്തിന് മറുപടിയായി ശിവ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

” ആൽബിൻ എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്, ഒന്നുകൊണ്ടും ടെൻഷൻ അടിക്കേണ്ട..”
അവൻ അതും പറഞ്ഞു കൈവിരൽ ഞ്ഞൊടിച്ചതും ഒരു എസ്‌യുവി കാർ അവരുടെ അടുത്തേക്ക് വന്നു,
ശിവ മുൻ വശത്തെ ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു ശേഷം അവരെ തിരിഞ്ഞു നോക്കിയതും, അവന്റെ നോട്ടത്തിന്റെ ഉദ്ദേശം മനസ്സിലായത് പോലെ ആൽബിനും സ്റ്റെല്ലയും പുറകിലെ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു,
ഡ്രൈവർ അടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്, ശിവ എന്താണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നറിയാതെ അവർ നിശബ്ദരായി തന്നെയിരുന്നു,
കാർ പതിയെ റിസോർട്ടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി മെയിൻ റോഡിൽ കയറി ഓടിത്തുടങ്ങി,
ശിവയുടെ കാർ മുന്നോട്ട് ഓടിത്തുടങ്ങിയതും അവരുടെ തൊട്ടു പുറകെ ഒരു അകലം പാലിച്ചുകൊണ്ട് ആ റെഡ് കളർ പജെറോയും അവരെ ഫോളോ ചെയ്യാൻ തുടങ്ങി.

ഏകദേശം ഒരു കിലോമീറ്റർ ഓടിയതും വാഹനം ഒരു ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക് കയറി കുറച്ചു കൂടി മുന്നോട്ടു പോയതും, ആൽബിൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച തന്നെയായിരുന്നു അവരെ കാത്തിരുന്നത്,
ശിവയുടെ പ്ലാനിങ് എന്താണെന്ന് അവർക്ക് വളരെ വ്യക്തമായി മനസ്സിലായി,
കാറിൽ നിന്നും ഇറങ്ങി നേരെ മുന്നോട്ട് നടന്നതും അവരെ കാത്തുകൊണ്ട് ഒരു മിനി ഹെലികോപ്റ്റർ അവിടെ കിടക്കുന്നുണ്ടായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *