അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

സ്വാമി പല കാര്യങ്ങളും സംസാരിച്ചു, ചില പോസിറ്റീവ് വൈബ് ഉള്ള വിശേഷങ്ങൾ പങ്കുവെച്ച് അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു,
മലേഷ്യയിലെ അതിപ്രധാനമായ ഒരു വിഭവമാണ് അവർക്കായി സ്വാമി ഒരുക്കിയത്,
ഏകദേശം അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിച്ച് പിരിയാൻ നേരം ‘ 10 മണിക്ക് തന്നെ ഇവിടെ നിന്നും ഇറങ്ങണമെന്ന് സ്വാമി ആൽബിനോടും സ്റ്റെല്ലയോടും ‘
മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു,
പോകാൻ സമയവും സ്റ്റെല്ലാ ശിവയോട് മിണ്ടിയിട്ടുണ്ടായിരുന്നില്ല,
അവർക്കുള്ളിൽ നിലനിൽക്കുന്ന ചെറിയ വിദൂരത ആൽബിൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..!!

റൂമിൽ വന്ന് കയറിയപ്പോൾ സ്റ്റെല്ല നേരെ ബെഡ്ഢിലേക്ക് കയറി കിടന്നു,
” എന്താ ശിവയോട് മിണ്ടാത്തത്..?? ”

” ഒന്നുമില്ല ആൽബി..”

” പെണ്ണേ സംഭവിച്ചതൊന്നും അവന്റെ ഭാഗത്തു നിന്നും വന്ന മിസ്റ്റേക്ക് അല്ല, ഒരു തരത്തിൽ ഇതെല്ലാം നമുക്ക് വിധിച്ചതായിരുന്നു എങ്കിലും നമ്മളെ രക്ഷപ്പെടുത്താൻ ശിവാ പറ്റുന്നത് എല്ലാം ചെയ്തില്ലേ..?? പോകുന്നതിനു മുമ്പ് എല്ലാം ഒന്ന് പറഞ്ഞു തീർത്തേക്ക്..”

” എനിക്ക് അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ആൽബി…”
സ്റ്റെല്ലയുടെ മറുപടി കിട്ടിയതും ആൽബിൻ പതിയെ നടന്നു വന്ന് സ്റ്റെല്ലയുടെ അരികിലായിരുന്നു,

” ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ..?? ”
അവന്റെ ചോദ്യത്തിന് എന്താണ് എന്ന മട്ടിൽ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി,

” നിന്റെ ബാഗിൽ നിന്നും അന്ന് കഞ്ചാവ് കിട്ടിയ കേസിൽ ശിവക്ക് പങ്കുണ്ട് അല്ലേ…?? ” അവന്റെ ചോദ്യത്തിന് സ്റ്റെല്ല ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,

” ആൽബിൻ ചിലതെല്ലാം ഞാൻ നിന്നിൽ നിന്നും മറച്ചുവെച്ചു എന്നെക്കൊണ്ട് തന്നെ എല്ലാം സോൾവ് ചെയ്യാം എന്നും ഒരു പ്രശ്നത്തിലേക്ക് പോകണ്ട എന്നും ഞാൻ കരുതി, അതിനുള്ളത് ഞാൻ അനുഭവിച്ചു, എപ്പോഴെങ്കിലും നിന്നോട് ഇതെല്ലാം തുറന്നു സംസാരിക്കണമെന്ന് ഞാൻ കരുതിയിരുന്നു സോറി ആൽബി….”
സ്റ്റെല്ലാ പതിയെ കൈ നീട്ടി ആൽബിയുടെ കൈയിലേക്ക് തൊട്ടു,
കുറച്ച് സമയം അവർക്കിടയിൽ കനത്ത നിശബ്ദതളം കെട്ടി നിന്നു….!!

” പെണ്ണെ, ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറുമ്പോൾ ഇത് നമുക്ക് ഒരു പഴയ ജീവിതം മാത്രമാണ്, ആവശ്യത്തിൽ കൂടുതൽ ശിവ അനുഭവിച്ചിട്ടുണ്ട് ഭഗത്ത് ഇപ്പോഴും ജീവ മരണ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു, ഇതിൽ കൂടുതൽ ഒന്നും അവൻ അർഹിക്കുന്നില്ല…. ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ…?? ”

” എന്താ ആൽബി…?? ”

” നീ ശിവയോട് പോയി സംസാരിച്ച് തീർക്കാൻ നോക്ക്, നിങ്ങൾ തമ്മിൽ ഇനിയൊരു മിണ്ടാട്ടം വേണ്ട, ഇവിടെ നിന്നും പോയി കഴിഞ്ഞാൽ ഇനി ഒരിക്കലും അവർ നമ്മുടെ ലൈഫിൽ ഇല്ല..”
ആൽബിൻ പറഞ്ഞു നിർത്തിയതും, സ്റ്റെല്ലാ പതിയെ ആൽബിയുടെ തോളിലേക്ക് അൽപ്പ നേരം തലചായ്ച്ചു കിടന്നു,
അഞ്ചു മിനിറ്റിനു ശേഷം അവൾ എഴുനേറ്റ് പുറത്തേക്ക് നടക്കാൻ തുടങ്ങി,

” സ്റ്റെല്ലാ….?? ”
പുറകിൽ നിന്നും ആൽബിയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നിന്നു,
ആൽബിൻ ഒരു കള്ള ചിരിയോടെ മുന്നോട്ട് വന്ന് സ്റ്റെല്ലയെ ഡോറിലേക്ക് ചേർത്തൂ നിർത്തി, ശേഷം പെണ്ണിന്റെ അരക്കെട്ടിലേക്ക് കൈ ചേർത്ത് വസ്ത്രം പതിയെ ഉയർത്തി കൊണ്ട് വന്നു…..!!

ബെഡ്ഢിൽ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് ശിവയുടെ ഫോണിലേക്ക് സ്റ്റെല്ലയുടെ ഫോണിൽ നിന്നും കോൾ വരുന്നത്,
അവളുടെ പേര് കണ്ടതും അവന്റെ ഉള്ളിൽ ഒരുപാട് സന്തോഷം അലയടിച്ചു,
ശിവ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു, കുറച്ചു സമയം രണ്ടു പേരും പരസ്പരം ഒന്നും മിണ്ടിയില്ല,

” ശിവ ഒന്ന് പുറത്തേക്ക് വരാമോ…?? ”
ഒടുവിൽ മറു തലക്കൽ സ്റ്റെല്ലയുടെ ശബ്ദം,

” വരാം….”
മറുപടി നൽകി ശിവ റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു,
കോട്ടേജിന് വെളിയിലായി സ്റ്റെല്ലാ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
ശിവ അടുത്തേക്ക് എത്തിയതും സ്റ്റെല്ലാ പതിയെ മുന്നോട്ട് നടന്നു,
അവൻ അവൾക്കൊപ്പം അരികിലേക്ക് ചേർന്ന് നടക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *