അച്ചായത്തി ഫ്രം ബാംഗ്ലൂർ – 11 25

കുറച്ച് സമയം കൂടി ആന്റിയോടും അന്ന മോളോടും വർത്തമാനം പറഞ്ഞതിനുശേഷം ഫോൺ കട്ട് ചെയ്തതും സ്റ്റെല്ല ആൽബിന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു,
“എനിക്ക് മോളെ മിസ്സ് ചെയ്യുന്നുണ്ട് ആൽബി..”

” പോട്ടെടി ഇന്ന് ഒരു ദിവസം കൂടിയല്ലേ ഉള്ളൂ പിന്നെ നമ്മൾ അവളുടെ അടുത്തേക്ക് തന്നെയല്ലേ ചെല്ലുന്നത്..”
ആൽബിൻ പെണ്ണിന്റെ മുടിയിൽ കൂടി തഴുകി കൊണ്ടിരുന്നു, സ്റ്റെല്ല കുറച്ചു സമയം കൂടി അങ്ങനെ തന്നെ കിടന്നു,
പെട്ടെന്ന് ആൽബിയുടെ ഫോൺ ശബ്ദിക്കാൻ തുടങ്ങി , ഓഫീസിൽ നിന്നും ബോസ്സ് ആണ് വിളിക്കുന്നത്, കോൾ എടുക്കുന്നതിനു മുൻപ് ആൽബി സംശയത്തോടെ ഒരു നിമിഷം സ്റ്റെല്ലയെ നോക്കി പിന്നെ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു,

” ഹലോ സാർ..?? ”

” ഹലോ ആൽബിൻ ട്രിപ്പ് ഒക്കേ എങ്ങനെ പോകുന്നു..??

” ഇറ്റ് ഈസ് ഫൈൻ സർ, ഗോയിങ് ഗുഡ്..”

“ഓഹ് ഗുഡ്, തനിക്ക് ഇപ്പോൾ സംസാരിക്കാൻ ഫ്രീ ആണോ…?? ”

” തീർച്ചയായും സർ പറഞ്ഞോളൂ..”
അപ്പുറത്ത് എന്താണ് പറയാൻ ഉള്ളതെന്ന ആകാംക്ഷയിൽ, സ്റ്റെല്ലക്കും കൂടി കേൾക്കാൻ പാകത്തിന് അവൻ ലൗഡ് സ്പീക്കറിൽ ഇട്ടു,
” ഞാൻ ഒരു കാര്യം പറയാനാണ് ഇപ്പോൾ വിളിച്ചത്…?? ”

” എന്താണ് സർ..?? ”
ആൽബിയുടെ ചോദ്യത്തിന് പുറകെ സ്റ്റെല്ലയുടെ മുഖത്തും വല്ലാത്ത ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു,
ഈ ലീവിന് ഇടയിലും ഒരു കാര്യവുമില്ലാതെ ബോസ് വിളിക്കില്ല എന്ന് ആൽബിക്ക് ഉറപ്പായിരുന്നു അതുകൊണ്ടു തന്നെ അവന്റെ നെഞ്ചിടിപ്പ് പതിയെ ഉയരുന്നുണ്ടായിരുന്നു,

” എടോ ആ ഇന്റർവ്യൂ റിസൾട്ട് പ്രകാരം , സെലക്ട്‌ ആയവരുടെ ലിസ്റ്റ് എനിക്കിപ്പോൾ വന്നതേ ഉള്ളൂ..”

” എന്നിട്ട്….????? ”
കുറച്ച് സമയം അവർക്കിടയിൽ ചെറിയ നിശബ്ദത തളം കെട്ടി നിന്നു,

” ആൽബിൻ താൻ ഞങ്ങളെയെല്ലാം വിട്ട് അങ്ങോട്ടേക്ക് പോകുന്നതിൽ എനിക്ക് കുറച്ച് വിഷമം ഉണ്ട് കേട്ടോ…”
ചെറിയ ചിരിയോടെയുള്ള ബോസിന്റെ വർത്തമാനം കേട്ടതും ആൽബിന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി,

” സാർ മനസ്സിലായില്ല..?? ”

” എടോ താൻ സെലക്ട്ഡ് ലിസ്റ്റിൽ ഉണ്ട്, യുഎസിലേക്ക് പോകാനുള്ള വിസയുടെ പ്രോസസ് കമ്പനി തുടങ്ങി കഴിഞ്ഞു,..”

“എന്റെ ദൈവേമെ….!! താങ്ക്യൂ സോ മച്ച് സർ..” കാത്തിരുന്ന വാർത്ത കേട്ടതും അവന്റെ മനസ്സ് ഉല്ലാസത്തോടെ പറക്കുന്നത് പോലെ ആൽബിക്ക് തോന്നി ,

” പിന്നെ ഫാമിലി വിസയാണ് കമ്പനി തരുന്നത്, താൻ ഒരു കാര്യം ചെയ്യ് സ്റ്റെല്ലയുടെ പാസ്പോർട്ടിന്റെ ഡോക്യുമെന്റ് കോപ്പി എനിക്ക് മെയിൽ ചെയ്യണം, അതിനൊപ്പം കുറച്ചു ഡോക്യുമെന്റ്സ് കൂടി ആവശ്യമുണ്ട് അത് ഞാൻ വാട്സ്ആപ്പ് ചെയ്യാം ആൻഡ് മേക്ക് ഷുവർ ടു ഷെയർ ആൾ തിസ്, സോ ഓൾ ദ ബെസ്റ്റ് ആൽബിൻ…”

“താങ്ക്യൂ സോ മച്ച്.. സർ…”
ആൽബിയുടെ നെഞ്ച് സന്തോഷം കൊണ്ട് പിടക്കാൻ തുടങ്ങിയിരുന്നു,
വർഷങ്ങളായി താൻ കാത്തിരുന്ന ശുഭ വാർത്തയാണ് ഇപ്പോൾ കേട്ടിരിക്കുന്നത്, അതുവരെ അവന്റെ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ മാനസിക സംഘർഷങ്ങളെയും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ സന്തോഷകരമായ വാർത്ത…!!
“യെസ് ആൽബി, യു മേയ്ഡ് ഇറ്റ്..”
പുഞ്ചിരിയോടെ സ്റ്റെല്ല ആൽബിയെ കെട്ടിപ്പിടിച്ച് അവന്റെ കവിളിലേക്ക് അമർത്തി ചുംബിച്ചു.

” ആൾ റൈറ്റ് ആൽബിൻ, അപ്പോൾ ട്രിപ്പ് ഒക്കെ കഴിഞെത്തിയിട്ട് നേരെ ഓഫീസിലേക്ക് വാ..”

” ഷുവർ സർ, ഞാൻ വരാം ”

” എൻജോയ് യുവർ ട്രിപ്പ് മാൻ..”
അതും കൂടി പറഞ്ഞശേഷം അവന്റെ ബോസ് കോൾ കട്ട് ചെയ്തിരുന്നു,
കോൾ കട്ട് ആയതും ആൽബിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു,
അവൻ ബെഡ്ഢിൽ നിന്നും ചാടി ഇറങ്ങിയ പുറകെ സ്റ്റെല്ലയെയും അവൻ ബെഡ്ഢിൽ നിന്നും എഴുന്നേൽപ്പിച്ചു,
പെണ്ണിനെ കെട്ടി പിടിച്ചു കൊണ്ട് അവൻ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു, സന്തോഷം കൊണ്ട് ആൽബിന്റെ ദേഹഭാഷ പോലും മാറിയിരുന്നു,
” നമ്മൾ…നമ്മൾ ജയിച്ചെടി പെണ്ണേ..”

” യെസ് ആൽബി..!! കൺഗ്രാറ്റ്സ് ”
സ്റ്റെല്ല അവന്റെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചതും , ആൽബിൻ അവളുടെ അധരങ്ങളെ വായിലാക്കി നുണഞ്ഞു,
ആനന്ദവും സന്തോഷവും കൊണ്ട് ഹൃദയം നിറഞ്ഞ് ലോകം അവർക്ക് മാത്രമായി കുറെ നിമിഷങ്ങൾ പൂർണ്ണമായി മാറ്റപ്പെട്ടതുപോലെ!

Leave a Reply

Your email address will not be published. Required fields are marked *