“ജോങ്കർ സ്ട്രീറ്റിൽ നിങ്ങളെ കണ്ടതടക്കം നിങ്ങൾ താമസിക്കുന്ന എല്ലാ ഡീറ്റെയിൽസും അവർക്ക് പറഞ്ഞു കൊടുത്തത് ഞാനാണ്, എന്നോട് ക്ഷമിക്കണം, ഈ വീണു കിടക്കുന്ന തയോളിയെ പുറത്തിറക്കാൻ എനിക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു…”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പോലീസിന്റെ വാഹനം അടുത്തെത്തിയ രീതിയിൽ സൈറൺ ശബ്ദം കൂടുതൽ ഉച്ചത്തിലായി..
” ഞാൻ കാരണം നിങ്ങൾ പെടണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ലാ, അത് കൊണ്ടാണ് നിങ്ങളുടെ കൂടെ തന്നെയുള്ള സ്വാമിയെ വിവരം അറിയിച്ചത്, കുറച്ചു കഷ്ടപ്പെട്ടാണ് നമ്പർ കണ്ട് പിടിച്ചതും കോൺടാക്റ്റ് ചെയ്തതും എല്ലാം, പക്ഷേ എന്റെ പ്രേതീക്ഷ തെറ്റിയില്ലാ ആൾ ഇവിടെ എത്തിയിരുന്നു, എന്റെ ഭാര്യക്കു സംഭവിച്ചതു പോലെ നിങ്ങൾക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ ഭയപെട്ടിരുന്നു, അതു കൊണ്ട് സാം ഗ്യാങ്ങിന്റെ ഹൈഡ് ഔട്ട് സ്പോട്ട് കണ്ട് പിടിച്ച് ഞാൻ തന്നെയാണ് സ്വാമിയെ അറിയിച്ചത്…”
പയ്യൻ പറഞ്ഞു അവസാനിപ്പിച്ചതും ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു,
അതേ സമയം പോലീസ് വാഹനത്തിന്റെ സൈറൺ ശബ്ദം തൊട്ട് അടുത്ത് എത്തിയിരുന്നു, രണ്ട് മിനിറ്റുനുള്ളിൽ അവർ ഇവിടേക്ക് വന്നേക്കാം,
ഗൺ ഷൂട്ട് നടന്നിരിക്കുന്നതിനാൽ മലേഷ്യൻ പോലീസിന്റെ സ്പെഷ്യൽ ഫോഴ്സ് ആയ SWAT റ്റീം ആണ് വന്നു കൊണ്ടിരിക്കുന്നത്, അവരുടെ കയ്യിൽ പെട്ടാൽ പിന്നെ പുറം ലോകം കാണില്ല,
ശിവ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു…..!!
“ഞാൻ നിങ്ങളോട് ചെയ്തത് വലിയൊരു തെറ്റ് തന്നെയാണ്, എന്നോട് ക്ഷമിക്കണം അതുകൊണ്ട് മാത്രം ഒന്നും ആവില്ല എന്ന് എനിക്കറിയാം അതിനുപകരം ഞാൻ നിങ്ങളെ കണ്ടിട്ടില്ലാ…”
അവൻ വാഹനത്തിന്റെ ചാവി ശിവയുടെ നേരെ നീട്ടിയതും ശിവ പതിയെ മുന്നോട്ടു വന്ന് അവന്റെ കൈയിൽ നിന്നും പജെറോയുടെ ചാവി വാങ്ങി,
” ആൽബിൻ കമോൺ….”
ശിവയുടെ നിർദ്ദേശം കിട്ടിയതും ആൽബിൻ സ്റ്റെല്ലയെ കൈകളിൽ കോരിയെടുത്ത് കൊണ്ട് മുന്നോട്ട് നടന്നു,
ശിവ അവസാനമായി തിരിഞ്ഞു നോക്കിയപ്പോൾ ആ പയ്യൻ ഒന്നാമന്റെ നെഞ്ചിൽ കാൽ ചവിട്ടി നിൽക്കുകയായിരുന്നു…..!!
സ്വന്തം ഭാര്യയെ തീർത്തു കളഞ്ഞവന്റെ നെഞ്ചിൽ ചവിട്ടിയുള്ള പ്രതികാരം….!!
അധികം താമസിക്കാതെ ശിവ വാഹനം സ്റ്റാർട്ട് ചെയ്ത് മറ്റൊരു വഴിയിൽ കൂടി മെയിൻ ഹൈവേയിലേക്ക് കയറിയിരുന്നു,
അവർ പുറത്തേക്ക് ഇറങ്ങിയതും മലേഷ്യൻ പോലീസിന്റെ വാഹനം ഒന്നാമൻ മരിച്ചു കിടക്കുന്ന സ്ഥലത്തെക്ക് വന്ന് നിരങ്ങി നിന്നു,
“ഓൺ തെ ഗ്രൌണ്ട്…നൗ…..!!!”
അതിൽ നിന്നും ആയുധ ധാരികളായ പോലീസ് ഓഫീസർസ് പുറത്തേക്ക് ചാടി ഇറങ്ങി….!!
മെലാക്കായിലെ മെയിൻ ഹൈവെയിൽ കൂടി പജെറോ SCG യുടെ റിസോർട്ട് ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു,
മലേഷ്യയുടെ ആകാശം ആകാശം ചുവപ്പിന്റെ താളുകളിൽ പുഞ്ചിരിച്ചു നിൽക്കുന്നു,
നക്ഷത്രങ്ങൾക്കിടയിൽ പരന്നു കിടക്കുന്ന മേഘങ്ങൾ സുവർണതയും ചുവപ്പും ചേർന്ന് പ്രതീക്ഷയും സമാധാനവും നിറഞ്ഞ ഒരു ചിത്രം പോലെ തെളിഞ്ഞു,
വാഹനം മുന്നോട്ട് ഓടുമ്പോൾ തണുത്ത കാറ്റിന്റെ സ്പർശത്തിൽ സായാഹ്നത്തിന്റെ സുഖകരമായ സാന്ത്വനവും ഒരു മായികമായ ഭാവവും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു,
അതെ, യുദ്ധം അവസാനിച്ചിരിക്കുന്നു….!!
രണ്ടു ദിവസം കഴിഞ്ഞ് എസ്ജിയുടെ റിസോർട്ട്, സമയം സായാഹ്നം നാലരയോട് അടുക്കുന്നു,
കൊട്ടേജിന്റെ വാഷ് റൂമിൽ നിന്നും ആൽബിൻ പുറത്തേക്കിറങ്ങി വരുമ്പോൾ സ്റ്റെല്ലാ ഫോൺ ചെവിയിൽ വച്ച് ബെഡ്ഢിൽ കിടക്കുകയായിരുന്നു,
” പ്രശ്നങ്ങളെല്ലാം ഏകദേശം തീർന്നിട്ടുണ്ട് ഞങ്ങൾ ഇന്ന് രാത്രി തന്നെ ഇവിടെ നിന്ന് തിരിക്കും, ഇല്ലാ കുഴപ്പങ്ങളൊന്നുമില്ല… എല്ലാവരും ഒക്കെയാണ് പാപ്പാ….”
അപ്പുറത്തെ പാപ്പന്റെ ശബ്ദം,
” അറിയാം പാപ്പാ, വിളിച്ച് അറിയിക്കാൻ ഒരു അവസരം കിട്ടിയില്ല ആൽബിൻ , എന്റെ കൂടെ തന്നെയുണ്ട് ശരി ഞങ്ങൾ ഇന്ന് രാത്രി ഇവിടെ നിന്ന് ഫ്ലൈറ്റ് കയറും….”
അതും പറഞ്ഞ് സ്റ്റെല്ല ഫോൺ കട്ടാക്കി കയ്യിൽ പിടിച്ച ശേഷം കുറച്ചുനേരം ആൽബിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,
