“ചില ദിവസങ്ങളിൽ….”
യക്ഷമിയാണ് മറുപടി പറഞ്ഞത്…..
“ആം… ഒത്തിരി നീർക്കെട്ട് കാണുന്നുണ്ട്…. ഒരേ കിടപ്പ് കിടന്നിട്ടാണ് …..ഈ കുട്ടിയെ പുറത്തേക്കൊന്നും കൊണ്ടുപോകാറില്ലേ….. മുറിയിൽ തന്നെയാണോ 24 മണിക്കൂറും…”
അഗ്നി യക്ഷമിയെ നോക്കിയതും യക്ഷമി സുഭദ്രയെ നോക്കി….
” മുറിക്ക് പുറത്തേക്ക് പോകാൻ ചേച്ചിക് ഇഷ്ടമില്ല…..കസേരയിൽ ഇരുത്താൻ പോലും സമ്മതിക്കില്ല…. ഇരുന്നാൽ എഴുന്നേൽക്കാൻ തോന്നമത്രേ”
“എഴുന്നേൽക്കാൻ തോന്നുന്നത് നല്ല കാര്യമാണ്…. ഇനി അങ്ങോട്ട് ഉള്ളിൽ വേണ്ടതും ആ തോന്നലാ…. തോന്നൽ അല്ല ആഗ്രഹം…. എഴുന്നേൽക്കണം എന്നുള്ള തീവ്രമായ ആഗ്രഹം…. സുഭദ്രകൂടെ വിചാരിച്ചാലെ എനിക്ക് സുഭദ്രയെ സഹായിക്കാൻ പറ്റു….”
അഗ്നി പറഞ്ഞു… ഒന്നും മിണ്ടാതെ സുഭദ്ര മ്ലാനതയോടെ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു…
“ഇതെന്തൊരു നോട്ടമാണ്….ഒരുമാതിരി കുത്തിവക്കാൻ സിറിഞ്ച് എടുക്കുമ്പോ കുട്ട്യോള് നോക്കുന്നപോലെ…..”
അഗ്നി ചിരിയോടെ സുഭദ്രയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി… അവൾ കണ്ണുകൾ അടച്ചു തുറന്നു….. പതിയെ ചിരിച്ചു….. അവളുടെ ചിരികണ്ട യക്ഷമി അതിശയിച്ചു…. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഇങ്ങനെ സുഭദ്രയുടെ ചിരി കാണുന്നത്…..അഗ്നിയുടെ മുഖത്ത് കുഞ്ഞുങ്ങളെ നോക്കുന്ന ഭാവമായിരുന്നു….കുട്ടികളുടെ ഡോക്ടർ…. യക്ഷമി രഹസ്യംപോലെ പറഞ്ഞു….
അഗ്നിദേവ് സുഭദ്രയുടെ മുറിയുടെ വാതിൽ തുറക്കുമ്പോൾ മുറിക്ക് പുറത്ത് തറവാട്ടിലെ എല്ലാവരും ഉണ്ടായിരുന്നു…. ദേവകിയമ്മ, രാജശേഖരൻ, ഭാര്യ രേവതി…. ചന്ദ്രശേഖരൻ ഭാര്യ രുക്മിണി…. അവരുടെ ഇളയ മകൻ മാനവ്….
“വല്യച്ഛ…. സുഭദ്രേച്ചി സമ്മതിച്ചു..,”
യക്ഷമി പറഞ്ഞതും രാജശേഖരന്റെയും രേവതിയുടെയും കണ്ണുകൾ തെളിഞ്ഞു….
“അഗ്നി…. എന്റെ കുഞ്ഞ് എഴുന്നേറ്റ് നടക്കോ… അവളെ പഴേപോലെ എനിക്ക് കിട്ടോ….”
അഗ്നിയുടെ ചുമലിൽ കൈവച്ച് രാജശേഖരൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു… ഒരച്ഛന്റെ വേദന…..അഗ്നി തന്റെ ചുമലിൽ നിന്നും അയാളുടെ കൈകൾ വേർപെടുത്തി….
“പൂജാമുറിയോട് ചേർന്നുള്ള അറ എനിക്കുവേണ്ടി ഒരുക്കിക്കോളൂ….”
അഗ്നി അത്രമാത്രം പറഞ്ഞു കോണിപടികൾ ചവിട്ടി താഴേക്ക് ഇറങ്ങി……
“രുക്മിണി….. ആ കുട്ടിക്ക് ഒരു കുറവും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്…..”
ചന്ദ്രശേഖരൻ പറഞ്ഞു
“ഉവ്വ്….”
രുക്മിണി രേവതിയെ കൂട്ടി താഴേക്ക് ഇറങ്ങി….. അഗ്നി പറഞ്ഞ മുറി വൃത്തിയാക്കുകയെന്ന ജോലി യക്ഷമി ഏറ്റെടുത്തു…..
.
.
.
“രാജാ…. ചന്ദ്രാ….”
കോണിപടികൾ ഇറങ്ങാൻ തുടങ്ങിയ മക്കളെ ദേവകിയമ്മ പിന്നിൽ നിന്നും വിളിച്ചു….
“എന്താ അമ്മാ….”
അവരുടെ അരികിൽ വന്നുകൊണ്ട് രാജശേഖരൻ ചോദിച്ചു……
“ആ കുട്ടി…..അത് ചെറുപ്പമാണ്….അവനെകൊണ്ട് കൂട്ടിയാൽ കൂടില്ല……”
ദേവകി പറഞ്ഞതും ചന്ദ്രശേഖരൻ ചിരിച്ചു
“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നേ….. പത്മപുരത്തെ ഭൈരവശ്ശേരിയിലെ ആൺതരി തൊട്ടാൽ സൗഖ്യമാകാത്ത രോഗങ്ങളില്ല……അവർക്ക് അറിയാത്ത മന്ത്ര തന്ത്ര ഔഷധ വിദ്യകളില്ല….മനയിൽ പോകുന്നതിനുമുമ്പ് ഞങ്ങൾ ആ നാട്ടിൽ ഒത്തിരി അന്വേഷിച്ചിരുന്നു…..അവൻ കേവലം വൈദ്യനോ ഡോക്ടറോ ഒന്നുമല്ല, സിദ്ധനാ…. നാലു വേദങ്ങളും സ്വായക്തമാക്കിയ മഹാ സിദ്ധൻ…….. അവൻ ചികിത്സിച്ചാൽ സുഭദ്ര എഴുന്നേൽക്കും… എനിക്ക് ഉറപ്പാ…..”
.
.
.
വടക്ക് കിഴക്കേ ഭാഗത്തെ പൂജാമുറിയുടെ അടുത്തുള്ള മുറി അടിച്ചുവാരുകയായിരുന്നു യക്ഷമി…. അഗ്നിദേവ് തന്റെ വലിയ ട്രാവലർ ബാഗുമായി മുറിക്ക് അകത്തേക്ക് വന്നു കിഴക്കേ മൂലയിൽ ബാഗ് സൂക്ഷ്മതയോടെ വച്ചു….
“എന്തുവാ അതിൽ…. നേരത്തെ എടുക്കാൻ നോക്കിയപ്പോ ഭയങ്കര വെയ്റ്റ് ആയിരുന്നു…..”
അടിച്ചുവാരിക്കൊണ്ടിരുന്ന ചൂലിന്റ മൂഡ് തട്ടി ഈക്കിലുകൾ നിരയാക്കിക്കൊണ്ട് യക്ഷമി ചോദിച്ചു…..അവളുടെ ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നിരുന്നു….
“അകത്ത് ഒരു നിധി ഉണ്ട്…..”അഗ്നി പറഞ്ഞു
“നിധിയോ…..”
യക്ഷമി കൗതുകത്തോടെ ചോദിച്ചു…..
“ഉവ്വ്….നിധി…. ദേവിക്ക് കാണണോ…..”

തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.
അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല
അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ