അദ്വൈതം 56അടിപൊളി  

“മനൂട്ടന്റെ മോന്തയെന്താ ഇങ്ങനെ ഇരിക്കുന്നെ…..”
യക്ഷമി അടുക്കളയിലേക്ക് കയറി രുക്മിണി ചിരകി വച്ചിരുന്ന തേങ്ങയിൽ നിന്നും കുറച്ചെടുത്ത് വായിലിട്ടു….

“കൈ കഴുകിയിട്ട് എടുക്ക് അസത്തെ….”
രുക്മിണി ദേഷ്യപ്പെട്ടതും യക്ഷമി ചുണ്ട് പുളുത്തി, പച്ചക്കറികൾ അരിഞ്ഞുകൊണ്ടു നിന്ന രേവതിയുടെ പിന്നിൽ പോയി കെട്ടിപിടിച്ചു….

“ആമി… കളിക്കല്ലേ…. നേരം വൈകി ആ കുട്ടിക്ക് ഭക്ഷണം കൊടുക്കാനുള്ളതാ….”
രേവതി തിടുക്കപെട്ട് കൈയിലിരുന്ന കാരറ്റിന്റെ തൊലി കളയുന്നുണ്ടായി…. അവർ വല്ലാതെ വെപ്രാളപ്പെടുകയാണെന്ന് യക്ഷമിക്ക് തോന്നി…. ഒന്നര വർഷമായി തളർന്നു കിടക്കുന്ന മകൾ എഴുന്നേറ്റ് നടക്കും എന്ന് പറഞ്ഞതിന്റെ ആനന്ദം അവരുടെ ഉള്ളിൽ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു….

“ആൾക്ക് ഉച്ചക്ക് കഴിക്കാൻ ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്നു…..”യക്ഷമി പറഞ്ഞു

“ഒന്നും വേണ്ടെന്നോ…..”

“ആ അതെ…… ഇവനെന്താ പറ്റിയെ…..”യക്ഷമി മാനവിനെ നോക്കി….

“വന്ന ഡോക്ടർ ശരിയല്ല… അയാള് സുഭദ്രയെ വേണ്ടാത്ത രീതിക്ക് തൊടും എന്നൊക്കെയാ മനൂട്ടൻ പറയുന്നത്…..”
അടുപ്പിൽ തിളയ്ക്കുന്ന കഞ്ഞിയിൽ തവിയിട്ട് ഇളക്കുന്നതിനിടയിലാണ് ദേവകി അത് പറഞ്ഞത്…. എല്ലാവർക്കും അത് തമാശയാണ്….യക്ഷമി മാനവിനെ നോക്കി ചുണ്ടനക്കി വഴക്ക് പറഞ്ഞു…..ഒരിക്കൽ സുഭദ്രയെ നോക്കാൻ വന്ന ഒരു വൈദ്യൻ പരിശോധനയെന്ന പേരിൽ വേണ്ടാത്ത രീതിക്ക് അവളെ സ്പർശിച്ചിരുന്നു…. മാറിടത്തിൽ പിടിച്ചമർത്തിയത്രേ….. സംഭവം നടന്ന് കുറെ നാളുകൾക്ക് ശേഷമാണ് സുഭദ്ര ഇക്കാര്യം പറയുന്നത്, അത് തനിക്കും മാനവിനും സുഭദ്രക്കും മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്…..

“എനിക്ക് അങ്ങനെയൊന്നും തോന്നണില്ല…… ആളെ വൈദ്യനായിട്ടൊന്നും കാണണ്ട, കുട്ടികളുടെ ഡോക്ടറാണ്….. വല്യച്ഛൻ നിർബന്ധിച്ചതിന്റെ പേരിലാണ് ഇവിടേക്ക് വന്നതുതന്നെ…. അതുകൊണ്ട് ആളുടെ നേരെ അനാവശ്യമായ സംശയം ഒന്നും വേണ്ട….”
അവൾ മനുവിനെ നോക്കി ശബ്ദം ഉയർത്തി….. രുക്മിണി അതിശയത്തോടെ തിരിഞ്ഞ് രേവതിയെ കെട്ടിപിടിച്ചു നിൽക്കുന്ന യക്ഷമിയെ നോക്കി….

“നിന്നെ ആ ‘കുട്ടികളുടെ ഡോക്ടർ’ എന്തിനാ ദേവി എന്ന് വിളിച്ചത്?….”
രുക്മിണി ആക്കി ചോദിച്ചതും യക്ഷമിയുടെ മുഖമാകെ ചുവന്നു…. എന്തിനെന്നറിയാതെ ഉള്ളിൽ നാണം തല ഉയർത്തി

“എനിക്കറിയൂല…..”
രേവതിയുടെ പുറത്ത് മുഖം അമർത്തി യക്ഷമി പിറുപിറുത്തു…

“മുഖത്ത് നോക്കി പറയെടി…..”
രുക്മിണിക്ക് വിടാൻ ഉദ്ദേശമില്ലായിരുന്നു….യക്ഷമി ഓടിക്കളഞ്ഞു….. വാതിൽക്കൽ എത്തി അകത്തേക്ക് തിരിഞ്ഞു നോക്കി
“അച്ഛമ്മയോട് ഡോക്ടർക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു….അങ്ങട് ഒന്ന് പോയേക്ക്….”
യക്ഷമി ഓടിക്കളഞ്ഞു….സ്ലാബിലിരുന്ന മനുവും ഇറങ്ങി യക്ഷമിയുടെ പിന്നാലെ ചെന്നു……

ദേവകി തിരിഞ്ഞ് യക്ഷമി പോയ വഴിയിലേക്ക് അല്പനേരം നോക്കി നിന്നു….അവരുടെ മനസ്സ് സംഘർഷഭരിതമായി…..
.
.
.

അഗ്നിയെ തേടി രാജശേഖരൻ മുറിയിലേക്ക് വരുമ്പോൾ അവൻ ബെഡിൽ ചമ്രം പടിഞ്ഞ് കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു…. രാജശേഖരന്റെ സാന്നിധ്യം അറിഞ്ഞതും അഗ്നി കണ്ണുകൾ തുറന്നു…..

“ഇരിക്ക്…..”
ബെഡിലേക്ക് കണ്ണുകാണിച്ചുകൊണ്ട് അഗ്നി പറഞ്ഞു….രാജശേഖരൻ അവിടെ ഇരുന്നു….

“നാളെ മുതൽ ഇനി അങ്ങോട്ട് ബ്രഹ്മമുഹൂർത്തത്തിൽ അതായത് പുലർച്ചെ 3:30 നും 5:30 നും ഇടയിൽ പൂജാമുറിയിൽ വിളക്ക് തെളിയണം….. തെളിയുന്ന സമയം കുടുംബത്തിലെ എല്ലാവരും….എല്ലാവരും എന്ന് പറയുമ്പോൾ വീടിനകത്ത് പണിയെടുക്കുന്ന ജോലിക്കാർ ഉണ്ടെങ്കിൽ അവർ ഉൾപ്പെടെ എല്ലാവരും കുളിച്ച് ശുദ്ധിയായി പൂജാമുറിയിൽ ഉണ്ടാകണം….

വിളക്ക് തെളിയിക്കുന്ന സമയം….”
സംസാരത്തിനിടയിൽ വാതിൽക്കൽ നിൽക്കുന്ന ദേവകിയെ അഗ്നി ശ്രദ്ധിച്ചു….

“ആ അച്ഛമ്മ വാ… ഇരിക്ക്….”
അഗ്നി വിളിച്ചതും ദേവകി അകത്തേക്ക് വന്നു ഉടുത്തിരുന്ന സാരിയുടെ മുന്താണി ഒതുക്കി രാജശേഖരന്റെ അടുത്ത് ഇരുന്നു….

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *