അദ്വൈതം 56അടിപൊളി  

“സുഭദ്രേച്ചിക്ക് തോന്നുന്നുണ്ടോ അയാള് ഫ്രോഡ് ആണെന്ന് ”
യക്ഷമി ചോദിച്ചതും സുഭദ്ര ഇടത്തേക്കും വലത്തേക്കും ശിരസ് ചലിപ്പിച്ചു….

“അങ്ങനെ ഒന്നും പറയേണ്ടിയിരുന്നില്ല മനൂട്ടാ….അദ്ദേഹം എനിക്ക് വാക്ക് തന്നതാ…. എന്തോ അയാള് കള്ളം പറയുന്നതല്ല എന്നൊരു വിശ്വാസം ഉണ്ട് ന്റെ ഉള്ളിൽ”

“സുഭദ്രേച്ചി എല്ലാരേം കണ്ണടച്ച് വിശ്വസിച്ചോളും…..”
മാനവ് ദേഷ്യത്തോടെ മുറിയിലെന്ന് ഇറങ്ങിപോയി
.
.
.

സുഭദ്രക്ക് ഭക്ഷണം കൊടുത്ത ശേഷം പ്ലേറ്റും ഗ്ലാസുമായി അടുക്കളയിലേക്ക് നടക്കെ യക്ഷമിയുടെ നോട്ടം പൂജാമുറിയുടെ അടുത്തുള്ള മുറിയിലേക്ക് പാറിവീണു….അടഞ്ഞുകിടക്കുകയാണ്… യക്ഷമിക്ക് എന്തോ ഭയം തോന്നി, മാനവ് പറഞ്ഞത് തലയിൽ കയറ്റി അവൻ മടങ്ങുമോ എന്ന ഭയം…. ഒന്നര വർഷമായി ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന സുഭദ്രയുടെ രൂപം അവളുടെ മനസ്സിലൂടെ കടന്നുപോയി….

യക്ഷമി അടുക്കളയിലേക്ക് ഓടി പ്ലേറ്റും ഗ്ലാസും വാഷ്ബേസിൽ ഇട്ട് കൈകഴുകി തിരികെ വന്ന് അഗ്നിയുടെ റൂമിന്റെ വാതിലിൽ തട്ടി…. അത് ആരും തുറക്കുന്നുണ്ടായിരുന്നില്ല….. യക്ഷമി വെപ്രാളത്തോടെ മുറിയുടെ വാതിൽ പിന്നെയും തട്ടി, അത് താനേ തുറന്നു

അഗ്നിയെ അകത്തെങ്ങും കാണാതെ യക്ഷമി വാതിൽക്കൽ നിന്നു…. പെട്ടെന്ന് ബാത്‌റൂമിന്റെ വാതിൽ തുറന്ന് അഗ്നിദേവ് പുറത്തേക്ക് ഇറങ്ങി….. കുളിച്ച് ശുദ്ധിയായി അരക്കുകീഴെ കറുത്ത കരയുള്ള മുണ്ട് മാത്രം ഉടുത്ത് ഇറങ്ങി വരുന്ന അഗ്നിദേവിനെ കണ്ട് യക്ഷമിയുടെ കണ്ണുകൾ പുറത്തേക്ക് വരുമെന്നപോലെ വിടർന്നു….ദീർഘകാലമായി അയോധനകലകൾ അഭ്യസിച്ച യോദ്ധാവിനെപ്പോലെ അവന്റെ ശരീരത്തിലെ പേശികൾ പാറപോലെ ഉറച്ചു വേറിട്ട് കാണപെട്ടു…. നനഞ്ഞ ശരീരത്തോട് പറ്റി കിടക്കുന്ന പൂണൂൽ നടക്കുന്നതിന് അനുസരിച് ഉലഞ്ഞു….അവൻ താടിയിലെ രോമം മുഴുവൻ വടിച്ചുകളഞ്ഞിരുന്നു…..മുറിയിൽ നിൽക്കുന്ന യക്ഷമിയെ കണ്ട് അഗ്നി മീശയൊന്ന് പിരിച്ചു
“ദേവിയുടെ നോട്ടത്തിൽ ദഹിച്ചുപോകുമല്ലോ.. ”

“വേറെ ആളായതുപോലെ…..”
യക്ഷമി പെട്ടെന്ന് അവന്റെ ബലിഷ്ടമായ ശരീരത്തിൽ നിന്നും മുഖം കുനിച്ചു

“ആവാതെ പറ്റില്ലല്ലോ……”
അഗ്നി ചിരിയോടെ നിലത്തിരുന്ന ബാഗിൽ നിന്നും ഒരു മേൽമുണ്ട് എടുത്ത് ചുമലിൽകൂടെ ഇട്ടു….

“അതുപിന്നെ….ന്റെ അനിയൻ പറഞ്ഞത് കാര്യായിട്ട് എടുക്കല്ലേ…..അതൊരു ബുദ്ധി ഇല്ലാത്ത ചെറുക്കനാ…..”

“അവൻ പറഞ്ഞത് പകുതിയും സത്യമാണ്…..പക്ഷെ ഞാൻ കാശ് മോഹിച്ചു വന്നതാണെന്ന് പറഞ്ഞതിലാ എനിക്ക് ദേഷ്യം തോന്നിയത്……”
അഗ്നി തുടർന്നു….

“ദേവിക്ക് അറിയോ, ചികിത്സ ആരംഭിച്ചു കഴിഞ്ഞാൽ കർമം ചെയ്യുന്ന വ്യക്തി ജലം അല്ലാതെ ഒരിറ്റ് ഭക്ഷണം കഴിക്കാൻ പാടില്ല…. അത്രയും കർശനമായ വ്രതം…. ചെറിയൊരു പിഴവ് മതി ന്റെ ജീവൻ നിലക്കാൻ…..വ്രതം നോറ്റ് ജീവൻ പണയം വച്ച് ചെയ്യുന്ന ഈ തൊഴിലിനോട് എനിക്ക് തീരെ താല്പര്യം ഇല്ല…..അതുകൊണ്ട് തന്നെയാ ഞാൻ ഒക്കെ വിട്ടെറിഞ്ഞ് ഡോക്ടർ ആയത്…. ന്നിട്ടും കുട്ടീടെ അച്ഛനും വല്യച്ഛനും വന്ന് വിളിച്ചപ്പോ….വന്നു…. വന്നുപോയി…… ഈ കുടുംബത്തിൽ ഉള്ളോർക്ക് തന്നെ ന്നെ വിശ്വാസം ഇല്ലേച്ചാ ഞാനെന്ത് ചെയ്യാനാ…… കൂലി വാങ്ങിച്ച് എങ്ങനെയെങ്കിലും ചെയ്തിട്ട് പോകാൻ ഇത് വാർക്കപ്പണി അല്ലല്ലോ….”
അഗ്നി പറഞ്ഞതും യക്ഷമി കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനു മുന്നിൽ നിന്നു….

“അപ്പൊ… അപ്പൊ ചികിത്സ തീരുന്നതുവരെ ഭക്ഷണം ഒന്നും കഴിക്കില്ലേ……”

“ഇല്ല….”
അഗ്നി ബെഡിലേക്ക് ഇരുന്നു….

“പക്ഷെ…. അതെങ്ങനെ…… ഫുഡ്‌ കഴിക്കാതെ… ഇത്രേം ദിവസം…..”

“….അതെങ്ങനെ എന്ന് ചോദിച്ചാൽ… അങ്ങനെ തന്നെ…..”
അഗ്നി മുഖത്തൊരു ചിരി വരുത്തി പറഞ്ഞു,…പിടിച്ചുകെട്ടാൻ ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ യക്ഷമിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു നടന്നു….ആണിനെ ആകർഷിക്കുന്ന അവളുടെ ദേവ സൗന്ദര്യം….ദാവണിയുടെയും ബ്ലൗസിന്റെയും ഇടയിലൂടെ തെളിഞ്ഞു കാണുന്ന നെയ്പോലെ മയമുള്ള അവളുടെ വയറിൽ നോട്ടം എത്തിയതും അഗ്നി കണ്ണുകൾ മുറുക്കെ അടച്ചു മുഖം തിരിച്ചു…..

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *