അദ്വൈതം 56അടിപൊളി  

“എങ്കിൽ നാളെ കാലത്തെ തന്നെ അവിടം വൃത്തിയാക്കി ഇടാ….. അവിടെ വച്ചാക്കാം ട്രീറ്റ്മെന്റ്,…..”

“അത് മോനെ ഇവിടെതന്നെ ഒത്തിരി മുറി ഒഴിവുണ്ട് …. കുഴപ്പമില്ലേച്ചാ അകത്ത് ചെയ്യുന്നതല്ലേ സൗകര്യം….”

“വേണ്ട….. അവിടെതന്നെ മതി…..”

“അവിടം നാളെ രാവിലെതന്നെ വൃത്തിയാക്കാം…..”

“ഹ്മ്മ്….”
അഗ്നി ഒന്നമർത്തി മൂളി….അവൻ കഴിച്ചു കഴിഞ്ഞതും രുക്മിണി പാത്രങ്ങൾ എടുത്തു പുറത്തേക്ക് ഇറങ്ങി… അവരിറങ്ങിയതും രാജശേഖരൻ അവിടേക്ക് വന്നതും ഒന്നിച്ചായിരുന്നു….

“ഫുഡ്‌ കൊടുത്തോ അവന്….”

“ഉവ്വ് കൊടുത്തു…..”

രുക്മിണി പോയതും രാജശേഖരൻ അകത്തേക്ക് കയറി…. അഗ്നി കൈകഴുകി വന്ന് ബെഡിൽ ഇരുന്നു…. തയ്യാറാക്കി വച്ച ലിസ്റ്റ് അയാൾക്ക് കൊടുത്തു….

“ഇത് അങ്ങാടി കടയിലെന്ന് വാങ്ങേണ്ടതാ….നാളെ തന്നെ വാങ്ങണം….. പിന്നെ നാട്ടിലെന്ന് മരുന്നുകളും മറ്റ് വേണ്ടതൊക്കെയായിട്ട് വണ്ടി പുറപെട്ടിട്ടുണ്ട് ….നാളെ രാവിലെ എത്തും…. നാളെ മരുന്നും തൈലവും തയ്യാറാക്കി മറ്റന്നാൾ തന്നെ ട്രീറ്റ്മെന്റ് തുടങ്ങാം…..”

“മ്മ്ഹ് എന്തുണ്ടേലും മടിക്കാതെ പറയണം…..എന്റെ കിട്ട്യേക്കാൾ വലുതല്ല ഒന്നും…..”
രാജശേഖരൻ പറഞ്ഞു….

“പൊയ്ക്കോ…..”

രാജശേഖരൻ മുറിവിട്ട് പോയതും അഗ്നി കതക് പൂട്ടി കുറ്റിയിട്ടു…. ജനലോരം വന്ന് ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി…..പെയ്യട്ടെ…. കലിതീരെ പെയ്യട്ടെ…. നാളെ നേരം വെളുക്കുമ്പോൾ ഈ തറവാടിന് ഏറ്റ ദൃഷ്ടി ദോഷങ്ങളെല്ലാം അലിഞ്ഞില്ലാതെയാവണം…..

തുടരും….

എല്ലാരും അഭിപ്രായം പറയണം കേട്ടാ….

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *