അദ്വൈതം 56അടിപൊളി  

“ഇത് ഞാൻ എടുത്തോളാം….”
അഗ്നി നിലത്തിരുന്ന ബാഗ് ഒരു കൈയിൽ പൊക്കിയെടുത്ത് ചുമലിൽ തൂക്കി അകത്തേക്ക് കയറി …. പിന്നാലെ യക്ഷമിയും….

കേരളീയ വാസ്തുവിദ്യയുടെ പ്രൗഢിയും പഴമയും നിലനിർത്തി ഏകശാല രൂപത്തിൽ പണിത ദേവഗിരിയുടെ ഉള്ളിൽ അഗ്നിയുടെ വലതുകാൽ പതിഞ്ഞു….മുകളിലെ മരത്തടികൾ കൊണ്ട് നിർമിച്ച തട്ടിൻ പുറം കാരണം പുറത്തേക്കാളും അകത്ത് തണുപ്പായിരുന്നു…. വിശാലമായ ശാലയിലൂടെ ഇരുവരും നടന്നു…. ഹാളിലും തട്ടുകളെ താങ്ങി നിർത്താൻ കരിങ്കൽ പീഠങ്ങളോടുകൂടിയ തേക്കിൽ നിർമിച്ച വലിയ തൂണുകൾ ദൃശ്യമാണ്

“അവിടെ ഇരുന്നോളു… ഭക്ഷണം എടുക്കാം…..”

ഊണുമുറിയിലേക്ക് ചൂണ്ടി യക്ഷമി പറഞ്ഞതും അഗ്നി ബാഗ് അകത്തെ സോഫയിൽ അടുത്തായി നിലത്ത് കുത്തനെ വച്ചു , ഊണു മുറിയിലേക്ക് നടന്നു, യക്ഷമി ഇടനാഴിയിലൂടെ അടുക്കളയിലേക്ക് കടന്നു….ഷെൽഫിൽ നിന്നും പ്ലേറ്റ് എടുത്ത് കഴുകി വൃത്തിയാക്കി…..കാസ്രോൾ തുറന്ന് ആവി പറക്കുന്ന അപ്പം നാലെണ്ണം എടുത്ത് പ്ലാറ്റിലേക്കിട്ടു…. ഇറച്ചിക്കറി ഇരുന്ന പാത്രം തുറക്കാതെ കടല കറി ഇരുന്ന പാത്രം തുറന്നു,… ചെറിയൊരു പാത്രത്തിൽ കറിയുമെടുത്ത് യക്ഷമി ഊണുമുറിയിലേക്ക് നടന്നു

അഗ്നി അവളെയും കാത്ത് ഡയനിങ് ടേബിളിന് മുന്നിൽ ഇരിപ്പുണ്ടായിരുന്നു…. കൈയിലിരുന്ന പ്ലേറ്റുകൾ ടേബിളിലേക്ക് വക്കാൻ തുടങ്ങിയ യക്ഷമി പൊടുന്നനെ നിശ്ചലമായി….ന്റെ മഹാദേവ, മറന്നുപോയല്ലോ ഞാൻ….

“ഇങ്ങട് വക്ക്….”
പാത്രങ്ങളുമായി സംഭ്രമിച്ചു നിൽക്കുന്ന യക്ഷമിയെ കണ്ട അഗ്നി പറഞ്ഞു… അവന്റെ വയർ നിലവിളിക്കുന്നുണ്ടായിരുന്നു….അവൾ വീണ്ടും മടിച്ചു നിന്നു….

“അതുപിന്നെ ഞാൻ…. ഞാൻ…. അത്…..അതുപിന്നെ ”

” ഇതെന്തൊരു വിക്കലാ ദേവി ….പീരിയഡ്സ് ആയ പെൺകുട്ടി ഭക്ഷണം തന്നെന്നുകരുതി ഇവിടെ ആരും ചത്തൊന്നും പോകില്ല…..ഇങ്ങട് താ….”
അഗ്നി അവളുടെ കൈയിൽ നിന്നും പ്ലേറ്റുകൾ വാങ്ങി മുന്നിൽ വച്ചു കഴിച്ചു തുടങ്ങി….

“മനസ്സിലായോ……”
യക്ഷമി മുഖം കുനിച്ചു

“കണ്ടപ്പോ തന്നെ…..”

“ഞാൻ പെട്ടെന്ന് ഓർത്തില്ല…. അതാ….”

“ഓഹ് ഇതൊന്നും വലിയ കാര്യല്ലന്നെ…….അത് വിട്……വേറെ കറി ഒന്നുല്ലേ …..ചിക്കനോ മട്ടനോ പോത്തോ ബീഫോ…..”

അഗ്നിയുടെ ചോദ്യം കേട്ട് യക്ഷമി കണ്ണ് മിഴിച്ചു….

“നോൺ വെജോ……വല്യച്ഛൻ പറഞ്ഞു ബ്രാഹ്മണൻ ആണ് മാംസാഹാരം ഒന്നും കൊടുക്കരുതെന്ന്…..”

“അങ്ങനെ ആചാരങ്ങൾ ഒന്നും എനിക്കില്ല…..യത് ജീർണപ്രദം, തത് ഭോക്ത്യവ്യം… അതാണ് എന്റെ പോളിസി… ദഹിക്കുന്നതെന്തോ,അത് കഴിക്കാം”

“ഉവ്വ….”
യക്ഷമി ചിരിയോടെ അടുക്കളയിലേക്ക് നടന്നു, ചിക്കൻ കറി ഇരുന്ന പാത്രവുമായി തിരികെ വന്നു അയാൾക്ക് വിളമ്പി കൊടുത്തു…..അവൻ കഴിക്കുന്നനേരമെല്ലാം അഗ്നിയെ നോക്കി യക്ഷമി അരികിൽ തന്നെ ഉണ്ടായിരുന്നു….എന്തോരം കഴിച്ചിട്ടാണോ ഈ ശരീരം എല്ലാം ഇങ്ങനെ ഉരുട്ടികേറ്റി വച്ചേക്കുന്നത്….

“വൈദ്യൻ ആണെന്ന് കണ്ടാൽ പറയില്ല…..”

യക്ഷമി പറഞ്ഞതും അഗ്നി കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറി….ചുമച്ചു ചുമച്ച് അവന്റെ കണ്ണിലെന്ന് വെള്ളം വന്നു, അവൾ പെട്ടെന്ന് ഒരു ഗ്ലാസിൽ വെള്ളം ഒഴിച്ച് അവനു നൽകി… അഗ്നി അതുവാങ്ങി കുടിച്ചു, കസേരയിൽ ചാഞ്ഞിരുന്നുകൊണ്ട് ദീർഘമായി ശ്വസിച്ചു… ദയനീയമായി യക്ഷമിയെ നോക്കി….

“ഞാനൊരു പാവം ഡോക്ടർ ആണ്…. കുഞ്ഞുങ്ങളുടെ ഡോക്ടർ… Pediatrician….വൈദ്യൻ ഒന്നുമല്ല…”
അഗ്നി കഴിച്ചുമതിയാക്കി എഴുന്നേറ്റു കൈകഴുകി….യക്ഷമിയുടെ റിലേ മുഴുവൻ അടിച്ചുപോയിരുന്നു…..

“ഡോക്ടറാ…..😲…..”

“ഉവ്വ്…..”

“എനിക്കൊന്നും മനസ്സിലാവണില്ല …..pediatrician എന്തിനാ ന്റെ ചേച്ചിയെ നോക്കാൻ വന്നേ…..”

“ദേവി വരൂ….”
അവൻ അവളെയും കൂട്ടി ശാലയിലേക്ക് ഇറങ്ങി …. ഹാളിന്റെ ഓരം ചേർത്ത് ഇട്ടിരുന്ന സോഫയിലേക്ക് അഗ്നി ചാരി കിടന്നു, യക്ഷമി അടുത്തുള്ള കസേരയിൽ സ്ഥാനംപിടിച്ചു.., ആരെയും വലിച്ചടിപ്പിക്കുന്ന അവന്റെ തേജസുറ്റ മുഖത്തേക്ക് ഇമവെട്ടാതെ നോക്കിയിരുന്നു….

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *