അദ്വൈതം 56അടിപൊളി  

“ഓം ഹ്രീം ബടുക്കായ ആപദുദ്ധാരണായ കുരു കുരു ബടുക്കായ ഹ്രീം ഓം സ്വാഹാ….”മന്ത്രോചാരണങ്ങളോടെ അഗ്നി ആ വിഗ്രഹത്തെ ചുവന്ന പട്ടിനു മുകളിൽ തെച്ചിപൂക്കൾക്ക് ഇടയിലായി പ്രതിഷ്ഠിച്ചു….ഭൈരവ പ്രതിഷ്ഠയുടെ വലതുവശത്തായി ഒരു താലം വച്ച് മുകളിൽ പൂക്കളും തുളസി ഇലകളും വിതറി, ഒരു മൺചിരാത് നല്ലെണ്ണയൊഴിച്ച് തിരിയിട്ട് താലത്തിന് പുറത്തായി വച്ചു തിരി തെളിച്ചു….

കൂടെ ഉണ്ടാവണേ ഭൈരവാ…..വിഖ്‌നങ്ങൾ ഇല്ലാതെ സുഭദ്രയുടെ ചികിത്സ പൂർത്തിയാക്കാൻ അഗ്നി മനസ്സുരുകി പ്രാർത്ഥിച്ചു….യക്ഷമിയുടെ മനസ്സിലും സുഭദ്രയുടെ മുഖമായിരുന്നു…

.
.
.
വൈകുന്നേരം അപ്രതീക്ഷിതമായി ഒരു മഴ ഭൂമിയെ നനച്ചു…..

തന്റെ മുറിയിൽ ജനലോരം ചേർന്നുനിന്ന് പുറത്തെ മഴ ആസ്വദിക്കുകയായിരുന്നു യക്ഷമി….. കുളപ്പടവിൽ പോയി തുണി കഴുകാമെന്ന് കരുതിയിരുന്നു, ഇനിയിപ്പോ ഈ മഴയത്ത് നടക്കില്ല…..

അല്പനേരംകൂടെ മഴനോക്കിയിരുന്നു….പിന്നെ എഴുന്നേറ്റ് അകത്തെ ബാത്രൂമിൽ കയറി കുളിച്ചിറങ്ങി…. വസ്ത്രം മാറി….പാവാടയും ബ്ലൗസും ധരിച്ചു….തടി അലമാരയുടെ ഡോറിൽ പതിപ്പിച്ചിരുന്ന കണ്ണാടിക്ക് മുന്നിൽ നിന്ന് ഈറൻ മുടി തുവർത്തുമ്പോൾ അഗ്നി പറഞ്ഞത് യക്ഷമിക്ക് ഓർമവന്നു

‘വെറുതെ ഈ പൂമേനി വാടിയ താമരപോലെ ആക്കണോ….’

അപ്പൊ എന്റെ മേനി താമരപോലെയാണോ ഡോക്ടറെ….. യക്ഷമി ചിരിയോടെ കണ്ണാടിയിലേക്ക് നോക്കി ചുണ്ടത്ത് വിരൽ വച്ചു… കൈയിലിരുന്ന ടവൽ ബെഡിലേക്ക് ഇട്ട് യക്ഷമി കണ്ണാടിയിൽ നോക്കി സ്വന്തം ശരീരം ഒന്ന് വീക്ഷിച്ചു…. ബ്ലൗസ്സിന് പുറത്തും തെളിഞ്ഞു കാണുന്ന സ്തനങ്ങളുടെ മുഴുപ്പിലും ആകൃതിയിലും വെറുതെ തലോടി…..മുഖത്തെ വെളുത്ത ചർമത്തിലും മൂക്കുത്തിയിലും വിരൽ തുമ്പുകൊണ്ട് തൊട്ടു… അവൾക്ക് നാണം വന്നു

ബെഡിനോട് ചേർത്ത് ഇട്ടിരുന്ന മേശ തുറന്ന് യക്ഷമി ഒരു ഡയറി പുറത്തെടുത്തു….അതിലെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു…

“പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ…..എന്നും വെറുതേ മോഹിക്കുമല്ലോ….”

ആ ഡയറിയിൽ നിറയെ യക്ഷമിയുടെ കുത്തികുറിക്കലുകളായിരുന്നു…… ചില താളുകളിൽ അറിഞ്ഞിട്ടില്ലാത്ത പ്രണയം, മറ്റു ചിലതിൽ വിരഹം, ദുഃഖം….. ഇടയ്ക്കെവിടെയാ കാമത്തിന്റെ കടന്നുകയറ്റങ്ങളും ആഗ്രഹങ്ങളും…. അവസാനം എഴുതി നിർത്തിയതിന്റെ അടിയിൽ യക്ഷമിയുടെ തൂലിക സ്പർശിച്ചു…

“ദൂരെ നിന്നും വന്ന നീല കണ്ണുള്ള ഗന്ധർവ്വൻ……”

അപ്പോഴും മഴ തോരാതെ പെയ്യുന്നുണ്ടായിരുന്നു….
.
.
.
.
രാത്രിയിൽ അഗ്നിദേവിനുള്ള ഭക്ഷണം രുക്മിണി അവന്റെ മുറിയിൽ കൊണ്ടുവന്നു……തറവാട്ടിൽ ഉള്ളവരുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ അവൻ വിസമ്മതിച്ചിരുന്നു….

ഭക്ഷണവും കൊണ്ടുവന്ന രുക്മിണി മുറിക്ക് അകത്തെ ഭൈരവൻ പ്രതിഷ്ഠകണ്ട് ഒന്ന് അത്ഭുതപെട്ടു….ഒത്തിരി കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയ ഭൈരവന്റെ പഞ്ചലോഹവിഗ്രഹം…

നാളെ അങ്ങാടി കടയിൽ നിന്നും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു അഗ്നി….

“അത്താഴം……”
അകത്തേക്ക് കയറാതെ മര്യാദകളോടെ രുക്മിണി വാതിൽക്കൽ നിന്ന് ചോദിച്ചു….

“വരൂ…..”
അവൻ എഴുതികൊണ്ടിരുന്ന പേപ്പർ മടക്കിവച്ച് എഴുന്നേറ്റു….. രുക്മിണി മുറിയിൽ കയറി ഫുഡ്‌ വക്കാൻ മേശയില്ലാതെ തപ്പിതടഞ്ഞു…..അഗ്നി പെട്ടെന്ന് അവരുടെ കൈയിൽ നിന്നും പ്ലേറ്റും വെള്ളം കൊണ്ടുവന്ന ഗ്ലാസും വാങ്ങി നിലത്തിരുന്നു

“അയ്യയോ….നിലത്തിരിക്കെ…..”

“സാരമില്ല….. ഇങ്ങനെയാ പതിവ്….”
ശരീരത്തിൽ പുതച്ചിരുന്ന ഉത്തരീയം ചുമലിലേക്ക് വലിച്ചിട്ടുകൊണ്ട് അവൻ കഴിച്ചു തുടങ്ങി…..തിരികെ പോകാൻ തുടങ്ങിയ രുക്മിണിയെ അവൻ തടഞ്ഞു ബെഡിൽ ഇരിക്കാൻ ആവശ്യപെട്ടു…..

“പിന്നിൽ പത്തായപ്പുര കണ്ടിരുന്നു….. അതിപ്പോ ഉപയോഗിക്കാറുണ്ടോ….”

“ഇല്ല….. ചന്ദ്രേട്ടന്റെയോ രാജേട്ടന്റെയോ ഫ്രണ്ട്‌സ് വരുമ്പോ അവിടെ താമസിപ്പിക്കും അത്രതന്നെ…..”
രുക്മിണി അവൻ കഴിക്കുന്നത് നോക്കിയിരുന്നു,…ചോറും കറികളും ഒരുമിച്ചെടുത്ത് വലിയ ഉരുളകളാക്കി കഴിക്കുന്നത് കാണാൻ നല്ല ചേലായിരുന്നു….. യക്ഷമിയും കുഞ്ഞുനാൾ മുതലേ ഇതുപോലെയാണ്,കുഞ്ഞ് ഉരുള ഉരുളയാക്കി കഴിക്കും…..

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *