അദ്വൈതം 56അടിപൊളി  

അഗ്നി പറഞ്ഞതിനെല്ലാം സമ്മതമെന്നോണം രാജശേഖരൻ എഴുന്നേറ്റു…. മുറിവിട്ട് പുറത്തേക്ക് പോയി….. അയാൾ പോയതും അഗ്നിയുടെ കണ്ണുകൾ ദേവകിയമ്മയെ തേടിയെത്തി….. അവരപ്പോഴും അഗ്നിയെ തന്നെ ഏതോ അത്ഭുത ജീവിയെ നോക്കുന്നതുപോലെ നോക്കി ഇരിപ്പുണ്ടായിരുന്നു….

“എന്താ അച്ഛമ്മ ഇങ്ങനെ നോക്കണേ….. ”
അഗ്നി തന്റെ ഇടതു കൈയിലെ പെരുവിരൽ തുമ്പിനാൽ മറ്റ് നാലു വിരലുകളുടെ തുമ്പിലും ഒന്നൊന്നായി തലോടി ചിരിയോടെ ചോദിച്ചു

“ഏയ് ഒന്നുമില്ല….. എന്നെ കാണണം എന്ന് പറഞ്ഞിരുന്നോ?….”

“ഉവ്വ് പറഞ്ഞിരുന്നു…..അച്ഛമ്മക്ക് രാത്രി നല്ല ഉറക്കം കിട്ടുന്നുണ്ടോ….”

അഗ്നി ചോദിച്ചതും ദേവകി അക്ഷരാർത്ഥത്തിൽ ഞെട്ടി കാരണം താൻ മര്യാദക്ക് ഉറങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു…..സുഭദ്രയുടെ അപകടത്തിനുശേഷം പലപ്പോഴും രാത്രി ദുഃസ്വപ്നം കണ്ട് പിടഞ്ഞെഴുന്നേൽക്കാറാണ് പതിവ്…..

“ഇല്ല്യ…. ഒന്ന് സമാധാനായിട്ട് ഉറങ്ങിയിട്ട് ദിവസങ്ങളായി…. ഓരോ സ്വപ്നം കണ്ട് രാത്രി എഴുന്നേൽക്കും… പിന്നെ ഉറക്കോം വരില്ല്യ….”

“ഉറക്കമില്ലായ്‌മ നിസാരായിട്ട് തള്ളി കളയണ്ട….. ഒരു മനുഷ്യന് ഏറ്റവും പ്രധാനമായിട്ട് വേണ്ട ഒന്നാണ് സമാധാനത്തോടെയുള്ള ഉറക്കം…. വൈകിക്കാതെ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും….”

“അങ്ങനെ ചെയ്യാം…..”
ദേവകി എഴുന്നേറ്റു മുറിക്ക് പുറത്തേക്ക് നടന്നു…. തന്റെ അവസ്ഥ അവനെങ്ങനെ മനസ്സിലായി എന്നുമാത്രം അവർക്ക് തിരിഞ്ഞില്ല….
.
.
.
.
.

യക്ഷമി തറവാട്ടിൽ ഉള്ള ദിവസം അവളാവും സുഭദ്രക്ക് ഫുഡ്‌ കൊടുക്കാറ്…..മാനവ് സുഭദ്രയെ വീൽചെയറിൽ എടുത്തിരുത്തും, യക്ഷമി അവൾക്ക് വാരി കൊടുക്കും…. മാനവിന് സുഭദ്രയെ വലിയ ഇഷ്ടമാണ് ഒരുപക്ഷെ യക്ഷമിയെക്കാൾ അവനിഷ്ടം സുഭദ്രയോടാണ്….

“ഡോക്ടർ കഴിച്ചോ……”
യക്ഷമി ഉരുളയാക്കി വാരികൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിനിടയിൽ സുഭദ്ര ചോദിച്ചു….. മാനവിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു…..

“ഡോക്ടർ കഴിച്ചില്ല….. നേരത്തെ വേണ്ടെന്ന് പറഞ്ഞിരുന്നു, ഒരുതവണകൂടെ വിളിക്കാം എന്നുകരുതി പോയപ്പോ ഫോണിൽ ആരോടോ വലിയ സംസാരത്തിലാ
… അമ്മയോട് ആണെന്ന് തോനുന്നു…..”

“മ്മ്ഹ്…..”
സുഭദ്ര മൂളലോടെ കേട്ടിരുന്നു….

“ഉടായിപ്പ്…….”
മാനവ് ശബ്ദം താഴ്ത്തി പിറുപിറുത്തതും സുഭദ്ര ഞെട്ടി….യക്ഷമി അവനെ രൂക്ഷമായി നോക്കി….

“ഇങ്ങനെ നോക്കണ്ട…..അവൻ നമ്മളെ പറ്റിക്കുവാ…. സ്‌പൈനൽ കോഡ് ഉണ്ടാക്കിയിരിക്കുന്നത് highly specialized ആയിട്ടുള്ള നെർവ് cells കൊണ്ടാണ്… Neurons…..ബോഡിയിലെ മറ്റ് parts പോലെയല്ല ഈ cells ഒരിക്കലും repair ആകില്ല…..അതിനുള്ള treatment ഇന്നോളവും ലോകത്ത് ഒരിടവും കണ്ടെത്തിയിട്ടില്ല…. അനാവശ്യമായിട്ടുള്ള hope തന്നിട്ട് അവൻ സുഭദ്രേച്ചിയെ പറ്റിക്കാൻ നോക്കുവാ…. നമ്മളെ എല്ലാരേം പറ്റിക്കാൻ നോക്കുവാ…കാശിനു വേണ്ടി…. കാശിനു വേണ്ടി നമ്മുടെ vulnerability അവൻ use ചെയ്യുന്നതാ….” അമർഷം കടിച്ചമർത്തി മാനവ് പറഞ്ഞു…സുഭദ്രയുടെയോ യക്ഷമിയുടെയോ ശബ്ദം കേൾക്കാതെ വന്നതും അവൻ മുഖം ഉയർത്തി നോക്കി… ഇരുവരും വാതിൽക്കലേക്ക് നോക്കി മിഴിച്ചിരിക്കുന്നത് കണ്ട് മാനവിന്റെ കണ്ണുകളും അവിടേക്ക് നീണ്ടു….വാതിൽ പടിയിൽ കോപംകൊണ്ട് മുറുകിയ മുഖത്തോടെ കൈകെട്ടി നിൽക്കുന്ന അഗ്നിദേവിനെ കണ്ട് മാനവ് അറിയാതെ എഴുന്നേറ്റുപോയി…

അഗ്നി ഒന്നും മിണ്ടാതെ അവിടെ നിന്നും തിരികെ നടന്നു…. കോണിപടികൾ ഇറങ്ങി തന്റെ മുറിയിലേക്ക് കയറി വാതിൽ ചേർത്തു ചാരി…..അവൻ നോക്കിയാറെ ബെഡിനോട് ചേർന്ന് കിടക്കുന്ന തടിമേശകണ്ടു, അഗ്നി ആ മേശ വലിച്ച് വടക്ക് കിഴക്കേ മൂലയിലേക്ക് നീക്കി ഇട്ടു…..
.
.
.
.

യക്ഷമി ദേഷ്യത്തോടെ മാനവിനെ നോക്കി

“നിനക്ക് എന്തിന്റെ കേടാ……അച്ഛനും വല്യച്ഛനുംകൂടെ പോയി കാലുപിടിച്ചിട്ടാ ആ ഡോക്ടറെ ഇങ്ങട് കൊണ്ടുവന്നത്….. ഞാനും ആദ്യം കരുതിയതാ ദേവഗിരിയിലെ കാശ് മോഹിച്ചു വന്നതാണെന്ന്, പക്ഷെ അല്ല…..അദ്ദേഹം സുഭദ്രേച്ചിക്ക് വാക്ക് കൊടുത്തതാ എഴുന്നേൽപ്പിച്ച് നടത്താമെന്ന്…..”
അവൾ സുഭദ്രയുടെ നേരെ ദൃഷ്ടി തിരിച്ചു….

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *