അദ്വൈതം 56അടിപൊളി  

“നിങ്ങൾ എപ്പോ വരും…..”
യക്ഷമി ആകെ കലിപ്പിൽ ആയിരുന്നു….

“സന്ധ്യ ആകും…. എന്താടി… എന്തെങ്കിലും വാങ്ങിക്കണോ നിനക്ക്….”

“നിക്കൊന്നും വേണ്ട…. പെട്ടെന്ന് വരാൻ നോക്ക്… സുഭദ്രേചിയെ നോക്കാനെന്നും പറഞ്ഞ് ഇവിടെ ഒരുത്തൻ വന്നിരിപ്പുണ്ട്…..”

“സുഭദ്രയെ നോക്കാനോ…..”അയാളുടെ വാക്കുകളിൽ സംശയം കലർന്നിരുന്നു….

“ആ അതെ…..”

“ഇതിപ്പോ ആരാ…..”

“എനിക്കെങ്ങനെ അറിയാം…. അഗ്നി എന്നെങ്ങാണ്ടോ ആണ് പേര്…..”
ഉമ്മറ വാതിലിലേക്ക് നോക്കി അവൾ അനിഷ്ടത്തോടെ പറഞ്ഞു, ഫോൺ ഇടതുചെവിയിൽ നിന്നും വലത് ചെവിയിലേക്ക് മാറ്റി പിടിച്ചു….

“എന്റെ ദൈവങ്ങളെ…. അഗ്നിയോ…..മോളെ അത് ഭൈരവശ്ശേരി മനയിൽ നിന്നും വന്ന കുട്ടിയാ….അവനൊന്ന് വിളിച്ചുകൂടി ഇല്ലല്ലോ……മോളെ അയാൾക്ക് ഇഷ്ടമുള്ള മുറി ഏതാണെന്നുവച്ചാൽ വൃത്തിയാക്കി കൊടുക്കണം….ഭക്ഷണം കൊടുക്കണം… ബ്രാഹ്മണനാണ് ഇറച്ചിയും മീനും ഒന്നും കൊടുക്കരുത്….അയാൾക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ നോക്കണം, ഞങ്ങൾ ഇപ്പൊ തന്നെ തിരിക്കുവാ ഇവിടന്ന്….”

കാൾ കട്ട്‌ ആയതും യക്ഷമി ഫോൺ സോഫയിലേക്ക് ഇട്ടു….. ഭൈരവശ്ശേരിയെന്ന് കേട്ടപ്പോ തന്നെ അവളുടെ കണ്ണുകൾ ഫുട്ബോൾപോലെ പുറത്തേക്ക് തള്ളി വന്നിരുന്നു…..ഒരു മാസത്തിനുമുമ്പ് വല്യച്ഛനും അച്ഛനുംകൂടെ തിരുവനന്തപുരത്ത് ഏതോ നാട്ടുവൈദ്യനെ കാണാൻ പോയത് യക്ഷമി ഓർത്തു…. മഹാദേവ ഇപ്പൊ വന്നത് വൈദ്യനാണോ,…ഏതോ physiotherapist ആണെന്ന് കരുതി…..അല്ലെങ്കിലും അയാളെ കണ്ടാൽ വൈദ്യനാണെന്ന് തോന്നണ്ടേ….

അവളോടി ഉമ്മറത്തേക്ക് ഇറങ്ങി, അഗ്നി കസേരയിൽ ചാഞ്ഞുകിടന്ന് ഉറക്കമായിരുന്നു,…. ഒത്തിരി ദൂരേന്ന് വന്നതല്ലേ ക്ഷീണം കാണും….

“അതേയ്….”
യക്ഷമി വിളിച്ചതും അഗ്നി സംശയത്തോടെ കണ്ണുതുറന്നു…പെട്ടെന്ന് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ ശരീരത്തിലാകെ അവന്റെ കണ്ണുകൾ ഓടിനടന്നു….കല്ലിൽ കൊത്തിയ ശില്പത്തിന്റേതുപോലെയുള്ള ഉടലഴക്… സാക്ഷാൽ ദേവിതന്നെ

“ദേവി വിളിച്ചോ……”

“ഉവ്വ്…. അകത്തേക്ക് വരു….ഏത് മുറി വേണമെന്ന് പറഞ്ഞാൽ അത് ഒരുക്കി തരാം….”
യക്ഷമി പറഞ്ഞതും അഗ്നി വീണ്ടും കസേരയിലേക്ക് ചാരി കിടന്നു…..

“എന്നെ ഇവിടേക്ക് ക്ഷണിചവർ വരട്ടെ… എന്നിട്ടാവാം അകത്തേക്ക്….”
അഗ്നി കസേരയിലേക്ക് ചാരി പിന്നെയും കണ്ണുകൾ അടച്ചു കിടന്നു….

“അതേയ്…..”
വിരലുകൾ പരസ്പരം കൂട്ടി തിരുമി യക്ഷമി ഒന്നുകൂടെ വിളിച്ചു… അഗ്നി കണ്ണ് തുറന്നു….

“എന്ത്യേ….”

“കഴിക്കണ്ടേ…. വിശപ്പില്ലേ…..”
അവൾ അല്പം മടിയോടെ ചോദിച്ചു

“ദേവി introvert ആണെന്ന് തോനുന്നു….”
സ്വയം നാവിനെ നിർബന്ധിച്ചതുപോലെയുള്ള അവളുടെ സംസാരം കേട്ട് അഗ്നി ചോദിച്ചു

“ചെറുതായിട്ട്…. പരിജയം ഇല്ലാത്ത ആൾക്കാരോട് മാത്രം…..”
അവൾ ഇളിച്ചുകാണിച്ചു…. അഗ്നിയും പുഞ്ചിരിച്ചു….

“എങ്കിൽ ഭക്ഷണം ആവാം അല്ലെ…..വിശപ്പുണ്ട്…..”
അഗ്നി എഴുന്നേറ്റു നിലത്തിരുന്ന ബാഗ് എടുക്കാൻ തുടങ്ങിയതും യക്ഷമി പൊടുന്നനെ അതിൽ പിടുത്തമിട്ടു….

“ബാഗ് ഞാൻ എടുത്തോളാം…..”

“ആയിക്കോട്ടെ…..”
അഗ്നി ബാഗിൽ നിന്നും പിടിവിട്ടു ഉമ്മറ വാതിലിലൂടെ തറവാടിന് അകത്തേക്ക് കയറി…. യക്ഷമി അഗ്നിയുടെ ബാഗ് എടുക്കാൻ ശ്രമിച്ചു, അത് അനങ്ങുന്നുണ്ടായിരുന്നില്ല

“ഇത് പൊങ്ങുന്നില്ലല്ലോ… കരിങ്കല്ല് ആണോ ഇതിനകത്ത്…..”
യക്ഷമി തലങ്ങും വിലങ്ങും നിന്ന് ആ ബാഗ് ഉയർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു… ഇയാളിത് എങ്ങനെ ചുമന്നുകൊണ്ട് വന്നോ ആവോ….അവസാനമായി അവൾ ഒന്നുകൂടെ നിലത്തുനിന്നും ബാഗ് എടുക്കാൻ ശ്രമിച്ചു വീണ്ടും തോറ്റുപോയി….. അവൾ തളർന്നുപോയിരുന്നു….കഴുത്തിലും ചെന്നിയിലും വിയർപ്പ് പൊടിഞ്ഞു, കിതപ്പോടെ മുഖം ഉയർത്തി നോക്കിയതും വാതിൽക്കൽ ചിരിയോടെ കൈകെട്ടി നിൽക്കുന്ന അഗ്നിദേവിനെ കണ്ട് യക്ഷമി അയ്യേന്നായി….

“കഴിഞ്ഞോ കഥകളി…..”

“ഭയങ്കര വെയ്റ്റ്…..”
യക്ഷമി ചുണ്ട് പിളർത്തി….. അഗ്നി പുഞ്ചിരിയോടെ മുന്നോട്ട് വന്ന് വലതുകൈ ഉയർത്തി അവളുടെ നെറ്റിയിലും മുഖത്തും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു….. അയാളുടെ പരുക്കൻ കൈയ്യുടെ സ്പർശനത്തിൽ യക്ഷമി പൊള്ളാലേറ്റപോലെ വിറങ്ങലിച്ചുനിന്നു….ഒരു പുരുഷന്റെ കൈ തന്റെ മുഖത്ത്, യക്ഷമിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു, ഹൃദയം വിങ്ങി…. അയാൾക്ക് ചന്ദനത്തിന്റെ ഗന്ധമാണെന്ന് അവൾ തിരിച്ചറിഞ്ഞു

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *