“ഇച്ഛിച്ചി പോയോ….”
ബാത്‌റൂമിലെ ഹീറ്ററിൽ നിന്നും പാത്രത്തിൽ അടുത്ത ചൂടുവെള്ളവുമായി യക്ഷമി ചിരിയോടെ സുഭദ്രയുടെ അടുത്തിരുന്നു…. സുഭദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….. യക്ഷമിക്കും സങ്കടം തോന്നിയെങ്കിലും അവളത് കടിച്ചുപിടിച്ചു….. സുഭദ്രയെ ധരിപ്പിച്ചിരുന്ന നൈറ്റി അരവരെ ഉയർത്തിവച്ചു, അവളുടെ ഡയപ്പർ യക്ഷമി ശ്രദ്ധയോടെ ഊരിയെടുത്ത് വേസ്റ്റ് ഇടാൻ വച്ചിരുന്ന ബിന്നിൽ ഇട്ടു,…
“മണിയൊച്ച കേട്ടല്ലോ….”
സുഭദ്രയുടെ ചോദ്യം കേട്ട് അവളുടെ ഗുഹ്യ ഭാഗം വൃത്തിയാക്കുകയായിരുന്ന യക്ഷമി മുഖം ഉയർത്തി…..
“ഒരു അഥിതി ഉണ്ട്….. ഡോക്ടറാ…. സുഭദ്രേച്ചിയെ കാണാൻ വന്നതാ….”
“നിക്കാരേം കാണണ്ട…..”
സുഭദ്ര അനിഷ്ടത്തോടെ ഇടത്തേക്ക് തലവെട്ടിച്ചുകിടന്നു… യക്ഷമിക്ക് സങ്കടം വന്നു….കഴുത്തിനു മേലോട്ടുള്ള ചലനം മാത്രേ സുഭദ്രക്ക് സാധ്യമാവു…. കഴുത്തിനു താഴെ ഒരു തരത്തിലുള്ള ചലനവും കഴിയില്ല, മലമൂത്ര വിസർജനംപോലും നിയന്ത്രണമില്ലാതെ തനിയെ പോകും…..
“അങ്ങനെ പറയല്ലേ ഭദ്രേച്ചി…..”
“നെനക്കറിയില്ലേ ആമി…. എനിക്കിനി ഒരിക്കലും എണീക്കാൻ പറ്റില്ല്യ…. ഒന്ന് ചത്തുകിട്ടിയാൽ മതിയായിരുന്നു….”
“എന്തിനാ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ…. എന്നെ വിഷമിപ്പിക്കാനായിട്ട്….”
“നീ കാണുന്നില്ലേ ഞാൻ കിടന്ന് നരകിക്കുന്നത്…. ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ജീവൻ ഇങ്ങനെ കിടക്കുവാ…..”
കേട്ടുമടുത്ത സ്ഥിരം വാക്കുകൾതന്നെ….എങ്കിലും ഓരോതവണ കേൾക്കുമ്പോഴും സങ്കടം വരും, കരയാൻ തോന്നും….. യക്ഷമി അവൾക്ക് പുതിയ ഡയപ്പർ ഇട്ടുകൊടുത്തു…. സുഭദ്രക്ക് കിടക്കാൻ രണ്ടുബെഡ്ഷീറ്റ് വിരിച്ചിട്ടുണ്ട്, ഒന്ന് അരക്ക് മേലെയും മറ്റൊന്ന് അരക്ക് കീഴെയും…. ഓരോ തവണ ക്ലീൻ ചെയ്യുമ്പോഴും അരക്ക് കീഴെ വിരിച്ച ബെഡ്ഷീറ്റ് മാറ്റി കൊടുക്കും…..
“തിരുവനന്തപുരത്തു നിന്നും വന്ന ഡോക്ടറാ…..”
കൈ വൃത്തിയായി കഴുകി വന്നതിനുശേഷം ബെഡ്ഷീറ്റ് മാറ്റുന്നതിനിടയിൽ യക്ഷമി പറഞ്ഞു…. ശേഷം സുഭദ്രയുടെ നൈറ്റി താഴ്ത്തിയിട്ടു
“അയാളോട് തിരിച്ചു പോകാൻ പറയ്…. എനിക്കാരേം കാണണ്ട…”സുഭദ്ര കടുപ്പത്തിൽ പറഞ്ഞു….യക്ഷമി പെട്ടെന്ന് സുഭദ്രയുടെ തണുത്ത് മരവിച്ചതുപോലെയുള്ള കൈയിൽ കൈ കോർത്തു പിടിച്ചു….തന്റെ കൈയിലെ സ്പർശനംപോലും എവിടേക്കോ നോക്കി കിടന്ന സുഭദ്ര അറിഞ്ഞില്ല…..
“അയാള് ഇയാളെന്ന് പറയുമ്പോ ഡോക്ടറെ പ്രായമുള്ള കിളവൻ ആയിട്ടൊന്നും കരുതല്ലേ…. ആളൊരു ചുള്ളനാ…. എന്തൊരു അഴകെന്നോ… ഗന്ധർവ്വനെപ്പോലെ… നല്ല ഉയരവും ശരീരവും….നീളൻ മുടിയും താടിയും…. നീല കണ്ണും, ഹൊ…..”
യക്ഷമി ചിരിയോടെ അഗ്നിയുടെ ശരീരഘടന അക്കമിട്ട് പറഞ്ഞു തുടങ്ങി……ഇടത്തേക്ക് നോക്കി കിടന്ന സുഭദ്ര സാവധാനം യക്ഷമിയുടെ മുഖത്തേക്ക് നോക്കി…..
“ആമി…. എനിക്കിനി എണീക്കാൻ കഴിയില്ലെന്ന് ന്നെ ചികിത്സിച്ച ഡോക്ടർമാർ വിധി എഴുതിയതല്ലേ….. അതിനുശേഷം അച്ഛനും ചെറിയച്ഛനും അമ്മാവന്മാരും കൂടെ എത്രയെത്ര തെറാപ്പിസ്റ്റുകളെ കണ്ടുവന്നു…എത്ര വൈദ്യന്മാരെ കൊണ്ടുവന്നു….എല്ലാരും കൈയൊഴിഞ്ഞുപോയില്ലേ…..മതിയായില്ലേ…. ഇനിയും കണ്ടോർക്ക് തൊടാനും തടവാനും ന്റെ ശരീരം ഇട്ടുകൊടുക്കണോ…..”
സുഭദ്രയുടെ ചോദ്യത്തിന് യക്ഷമിയുടെ കൈയിൽ ഉത്തരമില്ലായിരുന്നു….ഒന്നര വർഷത്തിനുമുമ്പ് നടന്ന അപകടത്തിൽ തളർന്നുവീണത് സുഭദ്ര മാത്രം ആയിരുന്നില്ല…. ഒരു കുടുംബം മുഴുവനായിരുന്നു
“ആമി പൊയ്ക്കോ…..”
സുഭദ്ര പറഞ്ഞതും യക്ഷമി എഴുന്നേറ്റു…കണ്ണുതുടച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി… വിതുമ്പി വന്ന കരച്ചിലിനെ കടിച്ചുപിടിച്ചുകൊണ്ട് അവൾ കോണിപടികൾ ഇറങ്ങി…
സോഫയിൽ കിടന്ന് മയക്കംപിടിച്ചിരുന്ന അഗ്നി യക്ഷമിയുടെ കൊലുസിന്റെ കിലുക്കം കേട്ട് കണ്ണുതുറന്ന് എഴുന്നേറ്റു…
“മയങ്ങണമെങ്കിൽ തത്കാലത്തേക്ക് മുറി കാണിച്ചു തരാം…. പിന്നീട് ഇഷ്ടമുള്ള മുറിയിലേക്ക് മാറിയാമതി….”യക്ഷമി പറഞ്ഞു
“വേണ്ട ദേവ്യെ….അച്ഛനും വല്യച്ഛനും ഒക്കെ വന്നിട്ടാവാം കയറി പാർക്കുന്നത്…..”അഗ്നി പുഞ്ചിരിയോടെ പറഞ്ഞു…

തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.
അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല
അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ