“മോളെ ഇത് അഗ്നി സർ….സുഭദ്രകുഞ്ഞിനെ ചികിത്സിക്കാൻ വന്നതാ….”
സെക്യൂരിറ്റി പറഞ്ഞതും യക്ഷമി അയാളുടെ പുറകിൽ നിൽക്കുന്ന യുവാവിനെനോക്കി വിളറി പുഞ്ചിരിച്ചു….
“അകത്തേക്ക് വരു….”
യക്ഷമി വിളിച്ചതും അഗ്നി ഷൂസ് അഴിച്ചു, അകത്തേക്ക് കയറി….സെക്യൂരിറ്റി ഇരുവരോടും യാത്ര പറഞ്ഞ് മടങ്ങിയിരുന്നു….അകത്തേക്ക് കയറിയ അഗ്നി ഉമ്മറത്ത് ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരുന്നു….അവൻ അവളോട് ഒന്നും മിണ്ടിയില്ല….
“കുടിക്കാൻ എന്തെങ്കിലും…..”
“വേണ്ട…..”
അവൻ പുഞ്ചിരിയോടെ നിരസിച്ചു….യക്ഷമി അയാളെ അടിമുടി വീക്ഷിച്ചു….. നീട്ടി വളർത്തിയ മുടിയും, വൃത്തിയായി വെട്ടി ഒതുക്കിയ താടിയും മീശയും അയാളുടെ മുഖത്തെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു…. ഒരു വലിയ മനുഷ്യൻ,… അഞ്ചടി നീളമുള്ള താൻ അവനുമുന്നിൽ വളരെ ചെറുതാണെന്ന് അവൾക്ക് തോന്നി….
“നാട് എവിടെയാ…..”
എന്തെങ്കിലും ചോദിക്കണമല്ലോ എന്നുകരുതി യക്ഷമി വീണ്ടും ചോദിച്ചു….
“Trivandrum…..”
അഗ്നി പറഞ്ഞു…. ഇനിയെന്ത് ചോദിക്കണമെന്ന് അറിയാതെ യക്ഷമി അയാൾക്ക് മുന്നിൽ നിന്ന് കുഴങ്ങി…. എല്ലാത്തിനും ഗുരുവായൂർ കെട്ടിയെടുക്കാൻ കണ്ട സമയം…..
“ദേവി ഇരിക്കു….”
ദാവണി തുമ്പും വിരലിൽ കറക്കി മുന്നിൽ നിൽക്കുന്ന യക്ഷമിയെ കണ്ട് അഗ്നിദേവ് ചിരിയോടെ പറഞ്ഞൂ…..
ദേവിയോ…. ഏത് ദേവി….. യക്ഷമിയുടെ നെറ്റി ചുളിഞ്ഞു ..
“എന്റെ പേര് യക്ഷമിന്നാ….”
“അറിയാം… സെക്യൂരിറ്റി പറഞ്ഞിരുന്നു…..ദേവി ഇപ്പൊ പഠിക്കുവാണോ….”
അഗ്നിയുടെ ചോദ്യം കേട്ട് യക്ഷമി പല്ല് ഞെരിച്ചു…. വീണ്ടും ദേവിന്ന്…. ഇയാൾക്കിത് എന്താ….
“ഞാൻ ഡിഗ്രി കഴിഞ്ഞു…. ഇപ്പൊ വെറുതെ നിൽക്കുന്നു….”
“ഹാ ഇയാള് വെറുതെ നിൽക്കാതെ അവിടെ ഇരിക്കു….”
അഗ്നി അടക്കി ചിരിച്ചു…… യക്ഷമി ചുണ്ട് കൂർപ്പിച്ചു അടുത്ത് കിടന്ന കസേരയിൽ അഗ്നിക്ക് എതിരായിട്ട് ഇരുന്നു….അവളുടെ ഓരോ നീക്കത്തിലും കിലുങ്ങുന്ന കൊലുസിലെ മണികളുടെ ശബ്ദംകേട്ട അഗ്നിയുടെ ഹൃദയം കുളിർന്നു….. വല്ലാത്തൊരു ചൈതന്യമുള്ള കുട്ടി…. അവന്റെ കണ്ണുകൾ അവളുടെ കാൽ പെരുവിരൽ മുതൽ അരയോളം പട്ടുപോലെ വിടർന്നുകിടക്കുന്ന മുടിയിഴകൾ വരെയും സസൂക്ഷ്മം ഉറ്റുനോക്കി….
എന്തോ അയാളുടെ നോട്ടത്തിൽ യക്ഷമിക്ക് പന്തികേട് തോന്നി, ശരീരത്തിൽ കുത്തി ഇറങ്ങുന്ന നോട്ടം….അഗ്നി കണ്ണുകൾ നീക്കി പുറത്തെ തുളസിതറയിലേക്ക് നോക്കി
“കാർത്തിക നക്ഷത്രം…. പൗർണമിയിൽ ജനനം…..അല്ലെ…..”
തുളസി തറയിൽ എരിയുന്ന ദീപത്തിൽ നോക്കി അഗ്നിദേവ് പറഞ്ഞതും യക്ഷമിയുടെ കണ്ണ് മിഴിഞ്ഞു
“എങ്ങനെ… എങ്ങനെ അറിയാം…..”
അവൾക്ക് വല്ലാത്ത ആകാംഷ തോന്നി….അച്ഛൻ പറഞ്ഞുകൊടുത്തത് ആയിരിക്കുമോ….അവൾ മനസ്സിൽ സ്വയം ചോദിച്ചു…. കേട്ടിട്ടും കേൾക്കാത്തതുപോലെ അവനൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു…..യക്ഷമി ഒളികണ്ണിട്ട് അഗ്നിയുടെ കണ്ണുകളിലേക്ക് നോക്കി, കിഴക്കൻ സൂര്യന്റെ കിരണങ്ങളുടെ സ്പർശനത്തിൽ വജ്രംപോലെ തിളങ്ങുന്ന കടുനീല കണ്ണുകളുടെ ഭംഗിയിൽ അവളുടെ വലിയ കണ്ണുകൾ ഒന്നുകൂടെ വിടർന്നു
“ചേച്ചിയെ…. ചേച്ചിയെ കാണണ്ടേ…..”
അല്പനേരത്തെ നിശബ്ദതയെ ഭേധിച്ചുകൊണ്ട് യക്ഷമി വീണ്ടും ചോദിച്ചു….
“നിന്റെ വല്യച്ഛൻ വരട്ടെ…. അയാളെ കണ്ട് കാര്യങ്ങൾ സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തിയിട്ട് ചേച്ചിയെ കാണാം….”
കൈരണ്ടും തലക്കുപിന്നിൽ കെട്ടി കസേരയിലേക്ക് ചാഞ്ഞു കിടന്നുകൊണ്ട് അഗ്നി പറഞ്ഞു… ഒന്ന് മയങ്ങണം എന്ന ഉദ്ദേശത്തോടെ അവൻ കണ്ണുകൾ അടച്ചു…. അവന്റെ അഗണ്യമായ സംസാരം കേട്ട് യക്ഷമി ദേഷ്യത്തോടെ എഴുന്നേറ്റു അകത്തേക്ക് കയറി…. എല്ലാവരും ദേവഗിരിയിലെ കാശ് മോഹിച്ചു വരുന്നവരാ…..നിസ്സഹായതയെ കാർന്നു തിന്നുന്നവർ….
യക്ഷമി അകത്തളത്തേക്ക്(hall) കയറി സോഫയിൽ കിടന്ന ഫോൺ എടുത്ത് വല്യച്ഛൻ എന്ന് സേവ് ചെയ്തിരുന്ന ഫോണിലേക്ക് വിളിച്ചു…..രണ്ടുമൂന്ന് റിങ്ങിനു ശേഷം കാൾ കണക്ട് ആയി….
“മോളെ പറയ്….”ഫോണിലൂടെ രാജശേഖരന്റെ ശബ്ദം യക്ഷമിയെ തേടിയെത്തി….

തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.
അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല
അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ