അദ്വൈതം 56അടിപൊളി  

“ഉം…എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാമതി ഞാൻ അടുക്കളയിൽ ഉണ്ടാകും….. ഇച്ചിരി പണിയുണ്ട്…..”

“ഒന്ന് നിക്ക്യ….”
അഗ്നി വിളിച്ചതും അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയ യക്ഷമി തിരിഞ്ഞു

“എന്തേ….”

“സുഭദ്രക്ക് എന്താ പറ്റിയെ?….”അഗ്നി ചോദിച്ചു

“വല്യച്ഛനും അച്ഛനും ഒന്നും പറഞ്ഞില്ലേ….”

“മനയിൽ വന്നപ്പോ എന്തൊക്കെയോ പറഞ്ഞിരുന്നു…. ഞാനൊന്നും ശ്രദ്ധിച്ചില്ല്യ….. എന്തോ അപകടം പറ്റിയതാണെന്ന് പറഞ്ഞത് ഓർമ്മയുണ്ട്…..”

“കോളേജിൽ പോകുന്ന വഴിക്ക് ചേച്ചി ഓടിച്ചിരുന്ന ആക്റ്റീവയിൽ ഒരു കാർ വന്നിടിച്ചതാ…..ഒത്തിരി പരിക്ക് പറ്റിയിരുന്നു….കഴുത്തിന്റെ പുറകിലും നടുവിലും ഒടിവ് ഉണ്ടായിരുന്നു…..Spinal cord ഇൽ ഉണ്ടായ injury ആണ് paralyzed ആവാൻ കാരണം…..”

“ഓഹ്…..”
മറ്റ് ചോദ്യങ്ങളൊന്നും ഇല്ലാതെ നിസാരഭാവത്തോടെ അഗ്നി സോഫയിലേക്ക് ചരിഞ്ഞു കണ്ണുകൾ അടച്ചു…. യക്ഷമി അല്പനേരം അവനെ നോക്കി നിന്നു പിന്നെ അടുക്കളയിലേക്ക് നടന്നു…..

.
.
.
.

സമയം ഏകദേശം പതിനൊന്നര കഴിഞ്ഞതും ദേവഗിരിയുടെ ഗേറ്റിന് മുന്നിൽ ഒരു വിലകൂടിയ കാറ് വന്നുനിന്നു……. സെക്യൂരിറ്റി ഓടിവന്ന് ഗേറ്റ് തുറന്നു… വാഹനം വിശാലമായ മുറ്റത്തേക്ക് കയറി പോർച്ചിൽ പാർക്ക്‌ ചെയ്തു….വണ്ടി നിന്നയുടനെ ഡ്രൈവിംഗ് സീറ്റില്ലെന്ന് ചന്ദ്രശേഖരനും, കോ ഡ്രൈവർ സീറ്റിൽ നിന്നും രാജശേഖരനും തിടുക്കപെട്ട് ഇറങ്ങി…..പിന്നിലെ ഡോർ തുറന്ന് രുക്മിണിയും രേവതിയും, ദേവകിയമ്മയും യക്ഷമിയുടെ അനിയൻ മാനവും പുറത്തേക്ക് ഇറങ്ങി…..

കാറിന്റെ ശബ്ദം കേട്ട് യക്ഷമി അടുക്കളയിൽ നിന്നും ഓടിവന്നപ്പോഴേക്കും അഗ്നി വാതിൽ തുറന്ന് ഉമ്മറത്തേക് ഇറങ്ങിയിരുന്നു…..അവന്റെ സാമിപ്യം അറിഞ്ഞെന്നോണം പൂമുഖത്തെ തൂക്കുവിളക്കിലെ തിരി ഒന്നുകൂടെ ആളികത്തി….

“ഒന്ന് വിളിച്ചുകൂടി ഇല്ലല്ലോ കുട്ട്യേ നീയ്…. ”
അഗ്നിയുടെ അടുത്തേക്ക് ഓടിവന്നുകൊണ്ട് രാജശേഖരൻ ചോദിച്ചു….അവൻ വെറുതെ ചിരിച്ചതേയുള്ളൂ…..

“എങ്ങനെയാ വന്നത്…. കാറിലാണോ…..”
ചന്ദ്രശേഖരൻ ഉമ്മറത്തേക്ക് കയറി….

“ഇല്ല ട്രെയിനിലാ…..”
അഗ്നി പറഞ്ഞതും യക്ഷമി സംശയത്തോടെ അകത്തേക്ക് നോക്കി…. ആ വലിയ ബാഗും തൂക്കി ഇയാള് ട്രെയിനിൽ വന്നോ…..

“ഒന്ന് വിളിച്ചിരുന്നേൽ കാർ വിടുമായിരുന്നല്ലോ… ഇത്ര ബുദ്ധിമുട്ടണമായിരുന്നോ…..”
അവൻ ഇത്രദൂരം ട്രെയിനിലാണ് വന്നതെന്ന് അറിഞ്ഞ് ചന്ദ്രശേഖരൻ വല്ലാതെയായി…..

“ഏയ്‌…. ചില യാത്രകളൊക്കെ ഈശ്വരനിശ്ചയമാ……”
അഗ്നി പറഞ്ഞു….

“സംസാരമൊക്കെ അകത്തിരുന്നാവാം….വരൂ…”
രാജശേഖരൻ അഗ്നിയെ കൂട്ടി തറവാടിന് ഉള്ളിലേക്ക് കയറി….ഉച്ച ഭക്ഷണം തയ്യാറാക്കേണ്ടതുകൊണ്ട് രേവതിയും രുക്മിണിയും രാജശേഖരന്റെ അമ്മ ദേവകിയും തിടുക്കപെട്ട് അടുക്കളയിലേക്ക് ഓടി….. അഗ്നിയെ ഒന്ന് നോക്കി യക്ഷമിയും അവരുടെ പുറകെ അടുക്കളയിലേക്ക് പോയി….

അകത്തളത്തെ സോഫയിൽ അഗ്നിദേവ് അമർന്നിരുന്നു…. അവന്റെ മുഖം തികച്ചും ഗൗരവത്തിലായിരുന്നു…. അടുത്തുള്ള കസേരകളിലായി ചന്ദ്രശേഖരനും രാജശേഖരനും ഉപവിഷ്ടരായി…..

“മോളെ കണ്ടായിരുന്നോ….”
രാജശേഖരൻ വെപ്രാളത്തോടെ ചോദിച്ചു…. മകളെ ഓർത്തുള്ള ഒരു അച്ഛന്റെ ആധി അയാളുടെ വാക്കുകളിൽ വ്യക്തമായിരുന്നു

“ഇല്ല…. നിങ്ങളെ കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിച്ചിട്ട് കാണാമെന്നുകരുതി….”

“എന്താ കാര്യം പറഞ്ഞോളൂ….”

“ചികിത്സ തുടങ്ങിയാൽ രോഗി മാത്രമല്ല, കുടുംബക്കാരും കർശനമായി പാലിക്കേണ്ട ചിലതുണ്ട്,…. ചില നിഷ്ഠകൾ….. അതൊക്കെ അനുസരിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഞാൻ നിങ്ങളുടെ മകളെ ചെന്നുകാണാം…. ഉറപ്പുണ്ടെങ്കിൽ മാത്രം…. ആ ഉറപ്പ് എനിക്ക് നിങ്ങളിൽ നിന്നും വേണം…”

അഗ്നി പറഞ്ഞതും രാജശേഖരൻ മുന്നോട്ടാഞ്ഞ് അഗ്നിദേവിന്റെ കാൽമുട്ടിൽ തൊട്ടു…. അയാളുടെ കണ്ണിൽ നിന്നും നിറഞ്ഞു തുളുമ്പിയ ഒരു കണ്ണുനീർതുള്ളി അഗ്നിയുടെ കൈയിൽ വീണ് പൊള്ളി….. അവനൊന്ന് ഞെട്ടി…. അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ് മുന്നിലിരുന്ന് കരയുന്നത് ….

Updated: April 7, 2026 — 10:46 pm

3 Comments

Add a Comment
  1. തീരെ മര്യാദയില്ലാത്ത ആ entry ഒഴികെ പിന്നത്തെ കഥ ഇഷ്‌ടപ്പെട്ടു. കുളവും കുളിപ്പുരയും കാവും തൊടീമൊക്കെ ഇവിടങ്ങളിൽ അങ്ങിനെയില്ല. ഇടുക്കിയല്ലേ, മൊത്തം ഇടുക്കും അവിടെല്ലാം നീരൊഴുക്കും അതിരിൽ കാടുമാണ്.
    നൂറ് ദിവസം കഴിയുമ്പോൾ ഒരു പെണ്ണ് നടക്കും മറ്റെ പെണ്ണ് വൈദ്യരുടെ ഒപ്പം ഓടും. പക്ഷെ ഇതിനിടയിൽ നമുക്കുള്ള കുഴിമന്തി വിളമ്പാൻ മറന്നു പോകണ്ട.

  2. അടി പൊളി ഞാൻ നാല് പ്രാവശ്യം വായിച്ചു വായിക്കും തോറും നല്ലൊരു സിനിമ കണ്ടപോലെ ഇതിൽ കമ്പി ആവശ്യമില്ല

  3. അടുത്തഭാഗം എന്താ പോസ്റ്റ് ചെയ്യാത്തത്. എത്ര ദിവസമായി കാത്തിരിക്കുന്നു. വളരെ നല്ല കഥ.ഒരു സിനിമ കണ്ടപോലെ

Leave a Reply

Your email address will not be published. Required fields are marked *