ആശ അരുണിന്റെ IPS മമ്മി 34അടിപൊളി 

 

രാജൻ പോയതിന് ശേഷവും ആശയുടെ ശ്രദ്ധ മുഴുവൻ മുന്നിലിരുന്ന ഫയലിലായിരുന്നു. ഓരോ താളുകളും അവൾ ശ്രദ്ധയോടെ മറിച്ചു. നിയമത്തിന്റെ നൂലാമാലകളും, മൊഴികളിലെ പൊരുത്തക്കേടുകളും അവളുടെ മനസ്സിനെ അലട്ടി. മേശവിളക്കിന്റെ ഇളം വെളിച്ചത്തിൽ, അവളുടെ മുഖത്ത് ഗൗരവം നിഴലിച്ചു. വിരലുകൾക്കിടയിൽ പേനയിട്ട് കറക്കിക്കൊണ്ട് അവൾ ഓരോ വരിയിലൂടെയും കണ്ണോടിച്ചു.

അപ്പോഴാണ് മേശയുടെ ഒരറ്റത്തിരുന്ന അവളുടെ ഫോൺ ശബ്ദത്തോടെ വിറച്ചത്. സ്ക്രീനിൽ “അരുൺ” എന്ന് തെളിഞ്ഞതും ആശ എന്ന പോലീസ് ഓഫീസർ അപ്രത്യക്ഷയായി. അവളുടെ ശരീരം അയഞ്ഞു, മുഖത്തെ ഗൗരവം ഒരു നിമിഷം കൊണ്ട് സ്നേഹം നിറഞ്ഞ പുഞ്ചിരിക്ക് വഴിമാറി. ലോകം മുഴുവൻ അവൾ ആ ഫോണിന്റെ സ്ക്രീനിലേക്ക് ഒതുക്കിയതുപോലെ തോന്നി.

അവൾ ഫോണെടുത്തു. “എന്താടാ എന്റെ ചക്കരേ…” അവളുടെ ശബ്ദം അങ്ങേയറ്റം ആർദ്രമായിരുന്നു.

“അമ്മ എപ്പോഴാ വരാ? എനിക്ക് ബോറടിക്കുന്നു.” മറുതലയ്ക്കൽ അരുണിന്റെ കൊഞ്ചിക്കൊണ്ടുള്ള ശബ്ദം.

“ദാ, അമ്മ ഇറങ്ങുവാണല്ലോ. ഒരു ചെറിയ പേപ്പർ നോക്കാനുണ്ടായിരുന്നു.”

“ആഹ് എങ്കിൽ ഇനി അത് നോക്കിയിരുന്നോ ഞാൻ കിടക്കാൻ പോവാ.”

“അയ്യോ കഴിക്കാതെയോ….ദേ ‘അമ്മ ഇപ്പൊ ഇറങ്ങും”

അവൾ ചുറ്റുമൊന്ന് നോക്കി. “വരുന്ന വഴി അമ്മ മോന്റെ BBQ പിസ്സ വാങ്ങിയിട്ട് വരാം, പോരെ…?”

അവന്റെ സന്തോഷം നിറഞ്ഞ മറുപടി കേട്ടപ്പോൾ അവളുടെ ഹൃദയം നിറഞ്ഞു. “ശരി… ഒരു 10 മിനിറ്റ്സ്. ഫോൺ വെച്ചോ.”

കോൾ കട്ട് ചെയ്ത് അവൾ ഫോണിന്റെ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. വിരൽത്തുമ്പ് കൊണ്ട് സ്ക്രീനിലെ അരുണിന്റെ ചിരിക്കുന്ന മുഖത്ത് മെല്ലെ തലോടി. ശരത് പോയപ്പോൾ ഈ ലോകത്ത് എനിക്ക് സ്വന്തമെന്ന് പറയാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അരുൺ. എന്റെ ലോകം നീയാണ്.അഞ്ചു വയസ്സുകാരനായ അവനെയും കൊണ്ട് തനിച്ചു ജീവിക്കാൻ തുടങ്ങിയ ആ ദിവസം അവളുടെ ഓർമ്മയിൽ വന്നു. അന്ന് നെഞ്ചോട് ചേർത്തപ്പോൾ ആ കുഞ്ഞ് ശരീരത്തിനുണ്ടായിരുന്ന ചൂട് ഇപ്പോഴും അവൾക്കോർമ്മയുണ്ട്. അവനല്ലാതെ മറ്റൊന്നും, മറ്റാരും തന്റെ ജീവിതത്തിൽ വേണ്ടെന്ന് അവൾ അന്നേ തീരുമാനിച്ചതാണ്.

ഒരു ദീർഘനിശ്വാസത്തോടെ അവൾ മുന്നിലിരുന്ന ഫയൽ ഒരുതരം അലക്ഷ്യത്തോടെ അടച്ചു. അതവൾക്ക് തന്റെ മകനിലേക്കുള്ള വഴിയിലെ ഒരു തടസ്സമായി മാത്രം തോന്നി. കസേരയിൽ നിന്നെഴുന്നേറ്റ്, ബാഗും താക്കോലുമെടുത്ത് പുറത്തിറങ്ങുമ്പോൾ അവളുടെ മനസ്സിൽ ഉപേക്ഷിച്ചു പോരുന്ന ജോലിയുടെ ഭാരമായിരുന്നില്ല, എത്രയും പെട്ടെന്ന് തന്റെ ലോകമായ മകന്റെ അടുത്തേക്ക് ഓടിയെത്താനുള്ള അടക്കാനാവാത്ത വെമ്പലായിരുന്നു.

 

രാത്രിയിലെ നഗരത്തിന്റെ തിരക്കിലൂടെ ആശ കാറോടിച്ചു. ഒരു കൈ സ്റ്റിയറിംഗിലും, മറുകൈ അടുത്ത സീറ്റിലിരുന്ന പിസ്സ ബോക്സ് വീഴാതെ താങ്ങിയും വെച്ചിരുന്നു. കാറിന്റെ ചില്ലിലൂടെ നഗരത്തിലെ വെളിച്ചങ്ങൾ മങ്ങിമായുന്നത് നോക്കിയിരിക്കെ, ആ ദിവസത്തിന്റെ ഭാരം മുഴുവൻ അവൾ ഒരു നെടുവീർപ്പിലൊതുക്കി.

അവളുടെ ചിന്തകൾ അരുണിലേക്ക് ഒഴുകിയെത്തി. പിസ്സ കാണുമ്പോഴുള്ള അവന്റെ മുഖം അവൾ മനസ്സിൽ കണ്ടു. തന്റെ സാരിത്തുമ്പിൽ പിടിച്ചു കുണുങ്ങി ചിരിക്കുന്ന ആ അഞ്ചു വയസ്സുകാരന്റെ അതേ നിഷ്കളങ്കമായ ചിരി ഇപ്പോഴും അവന്റെ മുഖത്തുണ്ട്. “എനിക്ക് അവനേയുള്ളു … അവന് ഞാനും” അവൾ അറിയാതെ മൊഴിഞ്ഞു.

പരിചിതമായ വഴിയിലേക്ക് കാർ തിരിഞ്ഞു, ഗേറ്റിന് മുന്നിലായി അവൾ വണ്ടി നിർത്തി.
പിന്നെ പിസ്സ ബോക്സുമായി അവൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറി. ശാന്തമായ വീടിനുള്ളിൽ അവളുടെ ഹീൽസിന്റെ ശബ്ദം മാത്രം മുഴങ്ങി കേട്ടു .ഒരു നിമിഷം അവൾ ഹാളിൽ നിന്ന് തന്റെ യൂണിഫോം നേരെയാക്കി.

ദിവസം മുഴുവനുമുള്ള അലച്ചിലിൽ, മുറുക്കിക്കെട്ടിയ ബണ്ണിൽ നിന്ന് കൂടുതൽ മുടിയിഴകൾ അടർന്ന് അവളുടെ നെറ്റിയിലും കവിളിലുമായി ഒട്ടിക്കിടന്ന മുടികൾ പതിയെ പുറകോട്ടു നീക്കി. ചൂടും വിയർപ്പും കാരണം നേരിയ നനവുള്ള കാക്കി ഷർട്ട് അവളുടെ ശരീരത്തോട് ചേർന്ന് കിടന്നു. ആ യൂണിഫോമിന്റെ കാർക്കശ്യത്തിനുള്ളിലും, നാൽപ്പതുകളിലെത്തിയ ഒരു സ്ത്രീയുടെ ശരീരത്തിന്റെ വളവുകൾ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *