നിങ്ങൾ താഴെ റൂമിൽ കിടന്നോ……..
അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ…. നാളെ നമുക്ക് വാങ്ങിക്കാം…
ഓ അത് സാരമില്ല….ഞാൻ മുകളിൽ കിടന്നോളാം…
ഉം ശരി എന്നാ… ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ പോയി ഒന്ന് കുളിച്ചു… ഒരു t ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..
മടക്കി വെച്ചിരുന്ന കംഫർട് ബ്ലാങ്കറ്റ് നിവർത്തി വിരിക്കാൻ തുടങ്ങിയതും… പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് വാതിൽക്കലേക്കു നോക്കിയ ഞാൻ അവളും കുളിച്ചു മാറ്റി വന്നിട്ടുണ്ട്…
ഞാൻ വിരിക്കാം… അവൾ പതുക്കെ പറഞ്ഞു…
ഓഹ്….സാരമില്ല…..
ഇന്ന് ഞാൻ വിരിച്ചോളാം…
നാളെ മുതൽ നീ വിരിച്ചോ…
ഇന്ന് നീ ഇവിടുത്തെ അഥിതി അല്ലെ… ഞാൻ വിരിച്ച് തലയിണ കവർ ഒക്കെ ഇട്ട് പുതക്കാൻ ഉള്ള ബ്ലാങ്ക്കേറ്റും അടുത്തായി വെച്ചു… ഞാൻ അവിടെ ഇരുന്നു…
പിന്നെ കട്ടിൽ ഇല്ലാ….കെട്ടോ… നാളേക്ക് ശെരിയാക്കാം… ഇന്നൊന്നു അട്ജെസ്റ് ചെയ്യണേ…
എല്ലാം പെട്ടന്ന് ആയപ്പോൾ… ഒന്നിനും സമയം കിട്ടിയില്ല….
എന്താ അവിടെ തന്നെ നിന്നത്… ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു…
അവൾ വാതിൽ ചാരി പതുക്കെ എന്റെ അടുത്ത് വന്നു നിന്നു….
പേടിക്കണ്ടാ… ഇവിടെ ഇരിക്കു….
അവൾ പതുക്കെ അവിടെ ഇരുന്നു… എനിക്ക് അഭിമുഖമായി… തല താഴ്ത്തി..
അവളോട് എന്ത് ചോദിക്കണം എന്നോ പറയണം എന്നോ അറിയാതെ സത്യത്തിൽ ഞാൻ കുഴങ്ങി….
എങ്ങനെ… നിനക്ക് ഈ വീടും.. സ്ഥലവും അച്ഛനെയും അമ്മയെയും ഓക്കേ ഇഷ്ടം ആയോ….?
അവൾ മുഖത്തു നോക്കാതെ തല കുലുക്കി…
നിനക്ക് വീട്ടിലേക്ക് വിളിക്കണോ..?
അമ്മയെ വിളിക്കണോ…?
അമ്മയുടെ കയ്യിൽ ഫോൺ ഇല്ല…
അനിയന്റെ കയ്യിലും ഇല്ലേ….?
ഇല്ല… എന്ന് പറഞ്ഞതും കണ്ണുകൾ നിറഞ്ഞു വന്നു…
സാരമില്ല… നമുക്ക് നാളെ വഴി ഉണ്ടാക്കാം…
സങ്കടം ആകണ്ടാ കെട്ടോ…
എന്ത് സുന്ദരി കുട്ടിയാടോ… താൻ..
എന്തിനാ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്….
( കഴിഞ്ഞ കാര്യങ്ങൾ അവളോട് ചോദിക്കരുത് എന്ന് കരുതിയെങ്കിലും അറിയാതെ വായിൽ അത് തന്നെ വന്നു..)
ഈ സൗന്ദര്യമാണ് എന്റെ ശാപം…..
ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ്…
അതാണ് ഞാൻ ഇങ്ങനെ അനുഭവിക്കുന്നത്…. ഞാൻ ഒരു ഭാഗ്യദോഷി… ആണ്
അവൾ സ്വയം ശപിച്ചു….വിങ്ങി വിങ്ങി കരഞ്ഞു…. കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്….
ഞാൻ ആകെ എന്തോ പോലെ ആയി…
ഛേ….. എന്തിനാണ്….. അത് ചോദിച്ചത് വേണ്ടായിരുന്നു….
നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് നിനക്ക് ഇഷ്ടം ആയില്ലേ…?
ഞാൻ ചെയ്തത് തെറ്റായിപ്പോയോ…?
നിനക്ക് വീടിലേക്ക് തിരിച്ചു പോകണോ…?
അതോ നിനക്ക് പ്രണയം വല്ലതും ഉണ്ടോ…?
ഞാൻ ആദിയോടെ ചോദിച്ചു….?
അവൾ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി…
ഇല്ല… പ്രണയം ഒന്നും ഇല്ല…
ആ വീട്ടിലേക്ക് എനിക്ക് ഇനി പോകണ്ടാ…
ഇന്ന് എന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ ജീവനോടെ ഉള്ളത്… അല്ലങ്കിൽ നാളെ നേരം വെളുക്കുന്നതിന് മുന്നേ….
അവൾ മുഴുമിപ്പിച്ചില്ല…
ഏങ്ങി ഏങ്ങി കരയുന്നുണ്ട്….
ഞാൻ ചിന്തയിൽ ആണ്ടു…..
ഭഗവാനെ…….ഇന്ന് രാത്രി ഇവിടുന്ന് ചെയ്യും എന്നാണോ….?
എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി…
വേലിയിൽ കിടക്കണ പാമ്പിനെ എടുത്തു തോളിൽ വെച്ചോ…?
ഭഗവാനെ…?
ഇനി ഇപ്പോൾ എന്താ ചെയ്യുക… ആകെ ടെൻഷൻ ആയി…
കരച്ചിൽ ഒന്ന് അടങ്ങിയ ശേഷം…. അവൾ …
പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഇല്ല… ആ നരകത്തിൽ നിന്നും എങ്ങനെയെങ്കിലും എന്നെ ഒന്ന് രക്ഷപ്പെടുത്തണേ ഭഗവാനെ എന്ന്…
നിങ്ങളാണ് എന്നെ അവിടുന്ന് രക്ഷപ്പെടുത്തിയത്…. നിങ്ങൾ എനിക്ക് ദൈവത്തിനു തുല്യം ആണ്…
കുടിലിൽ നിന്നും, ഉടുതുണിക്ക് മറു തുണി ഇല്ലാത്ത…… ദാരിദ്രം പിടിച്ച വീട്ടിൽ നിന്നും എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നില്ലേ…?
നിങ്ങളുടെയും നിങ്ങളുടെ കുടുംബക്കാരുടെയും മുന്നിൽ ഞാൻ കാരണം ആ അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും നാണക്കേട് ആയില്ലേ…?
നല്ല ഏതോ വീട്ടിലെ പഠിപ്പും ജോലിയും ഉള്ള കുട്ടിയെ കിട്ടേണ്ടത് ആയിരുന്നില്ല…?
എല്ലാം ഞാൻ കാരണം നഷ്ട്ടപ്പെട്ടില്ലേ…?
