അവൾ അനുപമ – 1 18അടിപൊളി 

അമ്മ ഒരു നിമിഷം കൊണ്ട് ഓടി അയാളുടെ കയ്യിൽ കയറി പ്പിടിച്ചു
അലറി…

. കൈയ്യെടുക്കെടാ…… ആ കൊച്ചിന്റെ കഴുത്തിൽ നിന്നും…. പിടി വിടാൻ….
അമ്മ അയാളുടെ പിടി വിടുവിക്കാൻ നോക്കി…
അയാൾ ഷോൾഡർ കൊണ്ട് അമ്മയെ ശക്തിയായി ഒന്ന് തള്ളി…

ആ ശക്തിയിൽ അമ്മ ഒന്ന് വേച്ച് രണ്ട് സ്റ്റെപ് മുന്നോട്ട് ആഞ്ഞു…. വീഴാൻ പോയതും… ബാലൻസ് ചെയ്തു വീണ്ടും പൂർവാധികം ശക്തിയിൽ അയാളുടെ കയ്യിൽ പിടിച്ചു വലിച്ചതും അയാളുടെ ബാലൻസ് പോയി…..
അയാളുടെ കൈ അയഞ്ഞു കഴുത്തിലെ പിടി വിട്ടു…
ആ കുട്ടി ചുമരിൽ നിന്നും ഉർന്നു താഴെ ഇരുന്ന് പോയി.. എന്നിട്ട് ശക്തിയായി ശ്വാസം വലിച്ചു ചുമച്ക്കുന്നുണ്ടായിരുന്നു….

പെൺകുട്ടിയുടെ കഴുത്തിൽ നിന്നും പിടി വിട്ട ഭാസ്കരനെ അമ്മ ചെക്കിടടക്ക് ഒരെണ്ണം അങ്ങ് പൊട്ടിച്ചു….

തനിക്കെന്താ പ്രാന്താണോ…? ആ കുട്ടി ചത്തു പോകുമായിരുന്നെല്ലോ…. താനൊക്കെ ഒരു അച്ഛനാണോ…?

അടി കിട്ടിയതും അയാൾ രണ്ടടി പുറകോട്ട് വേച്ചു പോയി……. വീഴാതെ ആടി നിന്നു… ചുറ്റുമുള്ളവരെ നോക്കി…

ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ചെക്കിടടക്ക് ആണ് ഭാസ്കരന് അടി കിട്ടിയത്…

അവിടെ കൂടി നിന്നവരെല്ലാം ആകെ തരിച്ചു നിന്നു…

അമ്മ തിരിഞ്ഞ്….ആ കുട്ടിയുടെ നേരെ രണ്ടടി വെച്ച് കുനിഞ്ഞു ആ കുട്ടിയെ താങ്ങി.. എഴുനേൽപ്പിക്കാൻ തുടങ്ങി..

കൊല്ലട്ടെ….കൊന്നോട്ടെ… ചേച്ചി… അതോടെ തീരുമെല്ലോ…..

അങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമെല്ലോ….

ചുമച്ചു…..ചുമച്ചു ….. വേഗം വേഗം ശ്വാസം എടുത്തു ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു…

നീ എന്നെ അടിക്കാറായ് അല്ലെടി….

എന്ന് മുരണ്ടു…. അയാൾ അമ്മയുടെ അടുത്തേക്ക് നീങ്ങി…
അയാൾ അമ്മയെ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ള ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി….

ഞാൻ അവിടെ എത്തുന്നതിനു മുന്നേ…
തിരിഞ്ഞു നിന്നിരുന്ന അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു.. അമ്മ കറങ്ങി അയാളുടെ മുന്നിൽ വന്ന് നിന്നു…. ആ പെൺകുട്ടി താഴെയും വീണു….

അയ്യോ…. ഒന്നും ചെയ്യല്ലേ…. ആ അമ്മയുടെയും മകളുടെയും നിലവിളി ഉയർന്നു….
അയാൾ കൈ ഉയർത്തി അമ്മയുടെ മുഖത്തടിക്കാൻ പോകുകയാണ് എന്ന് മനസ്സിലാക്കിയ അമ്മ രണ്ട് കൈകൊണ്ടും ചെവിയും മുഖവും പൊത്തിപ്പിടിച്ചു… കണ്ണുകൾ ഇറുക്കി അടച്ചു നിന്നു….

അടി വീഴേണ്ട സമയം കഴിഞ്ഞിട്ടും… കൈ പതിയാഞ്ഞത് എന്തെ എന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ അമ്മ കാണുന്ന കാഴ്ച… ഞാൻ അയാളുടെ കയ്യിൽ കയറി പ്പിടിച്ചു അടി തടുത്തു നിർത്തിയതാണ്… അമ്മ കാണുന്നത്

അമ്മ വേഗം അവിടെ നിന്നു ആ കുട്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു…

കൈയ്യെടുക്കെടാ…..

ഞാൻ ഭാസ്കരന്റെ കയ്യിൽ പിടിച്ചത് ഇഷ്ടം ആകാതെ അയാൾ എന്നോട് അലറി..

അയാൾക്ക്‌ അമ്മയെ കിട്ടണം… ആളുകളുടെ മുന്നിൽ വെച്ച് തല്ലിയതല്ലേ…? ആ കലി തീർക്കണം… എനിക്ക് കാര്യം മനസിലായി…

മുന്നിൽ നിന്നും മാറെടാ നായെ…

ഞാൻ അയാളുടെ മുഖത്തു നോക്കി

മാറിയില്ലങ്കിൽ..?

അയാളുടെ കൈ തടുത്തു നിർത്തിയ എന്നെ കൈ കുടയുന്ന കൂട്ടത്തിൽ ഒരു തള്ള് അങ്ങ് തന്നു.. ഇത് പ്രതീക്ഷിക്കാത്ത ഞാൻ രണ്ടടി പുറകോട്ടു വെച്ചതും., അയാൾ എന്റെ കഴുത്തിൽ പിടുത്തം ഇട്ടു ഞെക്കി…

ഞാൻ എന്റെ മുട്ട് കൈ കൊണ്ട് അയാളുടെ കൈക്ക് ഒരു അടി കൊടുത്തതും അയാളുടെ എന്റെ കഴുത്തിലെ പിടി അയഞ്ഞതും

അയാളുടെ കൈപ്പത്തി പിടിച്ചു ഞാൻ ഞേരിച്ചുടച്ചു… അയാൾ വേദകൊണ്ട് അലറി രണ്ടടി പിന്നോട്ട് വലിഞ്ഞു….

കൈ കുടഞ്ഞു…വീണ്ടും അയാൾ എന്റെ നേരെ കൈ ഉയർത്തി അടിക്കാൻ നോക്കിയതും ആ കയ്യിൽ കയറി പിടിച്ച് തിരിച്ചെതും അയാൾ വേദന കൊണ്ട് അലറി..എനിക്ക് പുറം തിരിഞ്ഞു മുന്നിൽ നിന്നു… കൈ ഒന്നയച്ചതും അയാൾ കുതറി രണ്ടടി മുന്നോട്ട് വെച്ചതും… ഞാൻ കാലുയർത്തി അയാളുടെ പുറത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തു… അതിന്റെ ഫോഴ്‌സിൽ അയാൾ വെച്ച് വെച്ച് ചുമരിൽ പോയി മുഖം അടച്ചു വീണു…

അയാൾ വീണ്ടും എണീറ്റു വന്നു എന്നെ തല്ലാൻ കൈ ഓങ്ങിയതും കയ്യിൽ പിടിച്ച്
ഞാൻ അയാളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *