ടാ……നീ….. ഞങ്ങളെ ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?
ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു….
ഞാൻ അവളുടെ അടുത്തേക്ക് നടന്നു…..
ഇത് എന്റെ കൂട്ടുകാർ ആണ്…
നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി…
ഈശ്വരാ…. ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും… 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു….
ഇന്ന് ഇവനമ്മാർ എന്റെ പുറം പൊളിക്കും….
ഇത്…… ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ…
.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി…?
അവൾ വേഗം കൈകൾ കൂപ്പി…. എന്റെ പേര്……അനു….
ശെരിക്കും പേര് അനുപമ…
അപ്പോഴേക്കും അമ്മ വന്നു.. ടാ പിള്ളേരെ… നിങ്ങള് ചായകുടിച്ചോ….?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും…?
ഓഹ്…….ആയിക്കോട്ടെ……അമ്മേ…
അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി…
അപ്പോൾ നാളെ രാവിലെ 10 മണിക്ക്…. രജിസ്ട്രർ ചെയ്യാം… ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു…
ഉം….
ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും… അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു… എല്ലാവർക്കും അവൾ ചായ കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു…
ചായ കപ്പ് എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി….
അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു… അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന് കുറച്ച് തെളിച്ചം വന്നിട്ടുണ്ട്…. പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും….
കൂട്ടുകാരൻ….. നല്ല ടീം ആണ് കെട്ടോ രണ്ടാളും… അവന്റ കൂടെ ഏതു നേരവും ഞങ്ങൾ ഉണ്ടാകാറുണ്ട്… എന്നിട്ടും ഞങ്ങൾക്ക് പോലും രണ്ടാളും ഒരു സൂചനപോലും തന്നില്ലല്ലോ…
ഞാൻ അവനെ ഒന്ന് നോക്കി ചിരിച്ചു…. കാര്യങ്ങൾ മുഴുവൻ അവന്മാർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസിലായി.. തിരുത്താൻ ഞാനും പോയില്ല……ഇനി അറിയുമ്പോൾ അറിയട്ടെ…. എന്ന് ഞാനും കരുതി….
പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയത്..
അച്ഛൻ….. ഇത്രയും നേരം മറന്ന ഒരു പ്രധാന കഥാപാത്രം…
ഈശ്വരാ ഇനി ഇവിടെ എന്തൊക്ക നടക്കും എന്ന് കണ്ടറിയാം…
ആ രവിയേട്ടൻ വന്നു… അമ്മ പറയുന്നത് കേട്ട് അവൾ അമ്മയുടെ അടുത്തേക്ക് നടന്നു അമ്മയുടെ പുറകിൽ നിന്നു…
അച്ഛൻ കയറി വന്നു… എന്നെയും കൂട്ടുകാരെയും ഒന്ന് നോക്കി… പിന്നെ അമ്മയെയും പുറകിൽ നിൽക്കുന്ന അവളെയും…. പിന്നെ സോഫയിൽ ഇരുന്നു…
രവിയേട്ടാ…. ചായ എടുക്കട്ടെ…
കുറച്ചു കഴിഞ്ഞു മതി…
അമ്മയോട്…എന്തായി കാര്യങ്ങൾ എന്ന് അച്ഛൻ ചോദിച്ചു….
വേറെ പ്രെത്യകിച്ചു ഒന്നും ഇല്ല… എല്ലാകാര്യങ്ങളും ഞാൻ വിളിച്ച് പറഞ്ഞില്ലേ….
ഉം….
കൂട്ടുകാരൻ അച്ഛനോട്…നാളെ രജിസ്റ്റർ ചെയ്യാൻ ഏർപ്പാട് ആക്കിയിട്ടുണ്ട്… 10 മണിക്ക്… ഡീറ്റെയിൽസ് ഓക്കേ അയച്ചിട്ടുണ്ട്… പേപ്പർ വർക്ക് ഒക്കെ അവർ ചെയ്തു വെക്കാം എന്ന് പറഞ്ഞിട്ടുണ്ട്……..
ഞാൻ വരുന്ന വഴിക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് കയറി… ഗോപിയോട് കാര്യങ്ങളുടെ ചെറിയ ഒരു ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്… പിന്നെ MLA യോടും വക്കീലിനോടും… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്….
നിങ്ങൾ ഇരിക്ക് ഞാൻ ഒന്ന് കുളിച്ചിട്ട് വരാം… അച്ഛനും അമ്മയും അകത്തേക്ക് പോയി… കുറച്ച് നോരം അവിടെ നിന്ന് അവളും അകത്തേക്ക് പോയി… ഞാനും കൂട്ടുകാരും നാളത്തെ കാര്യങ്ങൾ ചർച്ച ചെയ്തു അവിടെ ഇരുന്നു….
കയ്യിൽ ഒരു കപ്പ് ചായയും ആയി അച്ഛൻ വന്നു.. പുറകെ അമ്മയും…
ആരെയൊക്കെയോ വിളിച്ച് നാളത്തെ കാര്യങ്ങൾ ഒക്കെ ഏകദേശം രൂപം ആക്കി…
അച്ഛൻ അമ്മയോട്… ആ കുട്ടി എവിടെ…?
