ചേട്ടാ…. ഈ കിഴക്കേക്കര ബസ്റ്റോപ്പ് ഇതാണോ….?
അയ്യോ അത് ഇതല്ല… രണ്ട് സ്റ്റോപ്പ് പുറകെ ആണ്….. എന്താ കാര്യം…?
അമ്മ വിശദീകരിക്കാൻ പോയപ്പോൾ ഞാൻ ബ്ലോക്ക് ഇട്ടു….
വേഗം അയാളോട്……
ഞാൻ ഗൾഫിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കാ….. ശെരി ചേട്ടാ.. കാണാം…. താങ്ക്സ്…
വേഗം സംസാരം മുറിച്ചു……
വണ്ടി യൂ ടേൺ എടുത്തതും…
അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്… പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക് ആണ് … വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ….?
ഞാൻ…..രണ്ട് സ്റ്റോപ്പ് പിറകിൽ ആണെന്ന് എന്നല്ലേ അയാൾ പറഞ്ഞത്… അവിടെപ്പോയി അന്വേഷിച്ചാൽ പോരെ…? എന്തിനാ…? ഏതിനാ…? എല്ലാം ഇനി അയാളോടും പറയേണ്ടിവരും…..
ചുമ്മാ എന്തിന്…….പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ…..?
അമ്മേ….. ഇതാണ് സ്റ്റോപ്പ്…. ഇവിടെ ആരെയും കാണുന്നില്ലല്ലോ….. രാകവേട്ടനെയും.. കാണുന്നില്ലല്ലോ…?
പുള്ളി മുങ്ങി എന്നാ തോന്നുന്നേ… അച്ഛൻ ഏർപ്പാടാക്കിയതല്ലേ… അങ്ങനെയേ വരൂ…
ഞാൻ അമ്മയെ ഒന്ന് താങ്ങി…. എന്തൊക്ക ആയിരുന്നു രാവിലെ ബഹളം
അമ്മ ചുറ്റുപാടും ഒന്ന് നോക്കി… ഞാൻ ഹെൽമെറ്റ് അഴിച്ചതും… ന്റെ തലയ്ക്കു ഒരു കിഴുക്കു… അങ്ങ് വെച്ച് തന്നു……അതെ…. ന്റെ ഹസ് നെ പറഞ്ഞാൽ ഉണ്ടെല്ലോ….?
നീ പോത്തു പോലെ കിടന്നുറങ്ങിക്കോ…..
നമ്മളെയും കാത്ത് നിന്ന് കാണാഞ്ഞിട്ട്….. രാകവേട്ടൻ ഇനി ഇന്ന് വരില്ല എന്ന് കരുതി മുഷിഞ്ഞു പോയിട്ടുണ്ടാകും ….
കുറച്ച് നേരത്തെ ഇറങ്ങണം…. എത്ര നേരം ആയി നിന്നെ വിളിക്കുന്നു… ഇപ്പോൾ കണ്ടോ….. അമ്മ കലിപ്പാകാൻ തുടങ്ങി….
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ അന്വേഷിച്ചു തിരിച്ചു വന്നു…
അമ്മ എന്തായി….?
ദാ..,.. ആ വഴി പോയാൽ രണ്ട് വളവ് കഴിഞ്ഞു ഒരു ചെറിയ നാലും കൂടി ഉള്ള വഴി ഉണ്ട്.. അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞാൽ വീട് ആയി…
വണ്ടി ഓടിച്ചു ജെങ്ഷനിൽ എത്തിയപ്പോ വീണ്ടും സംശയം ആയി ഏതാണ് വീട് എന്ന്…
അമ്മ…. വീട്……..ഏതാ…..എന്ന് ഞാൻ…… ഒന്ന് ചോദിച്ചു……. ഉറപ്പ് വരുത്തിയിട്ട് വരാം..
നീ ഇവിടെ നിൽക്…
അല്ല ഞാൻ പോയാൽ പോരെ..?…
വേണ്ട ഞാൻ പൊക്കോളാം..
അമ്മ അടുത്തുള്ള ഒരു വീട്ടിലേക്ക് നടന്നു പോയി… പകുതി എത്തിയതും….
അയ്യോ….. ന്റെ…. മോളേ……
എന്നൊരു അലർച്ച ആണ് കാതുകളിൽ മുഴങ്ങിയത്…
ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിൽക്കുമ്പോൾ…. അമ്മ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടുന്നതാണ് കണ്ടത്…
എവിടുന്നാ നിലവിളി ശബ്ദം കേട്ടത്….??
ആരാ…നിലവിളിച്ചത്….?
ആരോ എന്റെ ചുമലിൽ തട്ടി ചോദിച്ചു… ഞെട്ടി തരിച്ചു…..ചുറ്റും നോക്കിയപ്പോൾ എന്റെ മുന്നിൽ അഞ്ചേട്ട് ആളുകൾ എനിക്ക് ചുറ്റും നിൽക്കുന്നു…
ഞാൻ യാന്ദ്രികമായി ശബ്ദം കേട്ട ഭാഗത്തേക്ക് വിരൽ ചൂണ്ടി.. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും എന്നെ ഒന്ന് നോക്കി… എന്നിട്ട് അവിടേക്ക് ഓടിപ്പോയി….
ഞാനും ഒരു നിമിഷം അവിടെ നിന്നു…
അങ്ങോട്ട് പോകണോ വേണ്ടയോ..? പിന്നെ അങ്ങോട്ട് പോകാൻ തീരുമാനിച്ചു.. പതുക്കെ അങ്ങോട്ട് നടന്നു…
വീടിന്റ മുന്നിൽ ആരെയും കാണുന്നില്ല… ചെറിയ ശബ്ദം കേൾക്കുന്നു… അടുക്കള ഭാഗത്തുനിന്നും ആണ് തോനുന്നു…. ഞാനും അങ്ങോട്ടേക്ക് നടന്നു….
അവിടെ ചെന്നപ്പോൾ ആദ്യം കണ്ടത്..
തലയിൽ കൈ വെച്ച്… നിലത്തിരുന്ന് ഏങ്ങി… എങ്ങി… കരയുന്ന ഒരു സാധു സ്ത്രീ യെ ആണ്… അവർ പറയുന്നതൊന്നും വ്യക്തമല്ല… ഇനി അതോ… ഞാൻ വല്ലാത്ത അവസ്ഥയിൽ ആയതു കൊണ്ടാണോ… എന്നും മനസിലായില്ല… പിന്നെയും ഞാൻ അവരെ ശ്രദ്ധിച്ചു… പതുക്കെ പതുക്കെ എനിക്ക് കേൾക്കാൻ സാധിച്ചു….
ന്നാലും……ന്റെ…,….മോളെ….
ഞാൻ അപ്പോൾ കണ്ടില്ലായിരുന്നു എങ്കിൽ… എനിക്ക് വയ്യല്ലോ …….
ന്റെ ഭഗവാനെ….
നീ ഇതൊന്നും കാണുന്നില്ലല്ലോ….?
ന്റെ കുട്ടിയുടെ ഒരു അവസ്ഥ… ആരുമില്ലല്ലോ അവളെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷിക്കാൻ….
ആ സ്ത്രീ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു…
ഇത് കേട്ടപ്പോൾ കിണറിന്റെ സൈഡിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്….
