ടാ…… രഞ്ജിത്തേ…..
രെഞ്ചഞ്ചു……………
മോനെ……നീ എഴുനേൽക്കുന്നില്ലേ….?
എത്ര നേരം.. ..ആയി.. മോനെ…… നിന്നെ വിളിക്കുന്നു….
എന്റെ ഈശ്വരാ…
നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ…?
രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ….
രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്…
ഞാൻ അങ്ങോട്ട്….മുകളിലേക്കു കയറി വരണോ… അതോ നീ താഴേക്കു വരുന്നോ..?
അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു…
ഹാ… എണീറ്റു അമ്മേ… ഇപ്പോൾ വരാം..
എണീറ്റു …..നിലത്തു വിരിച്ചിരുന്ന കംഫേർട് ബ്ലാങ്കറ്റ് മടക്കി.. പുതപ്പും മടക്കി വെച്ച്.. പല്ലുതേപ്പും കുളിയും കഴിഞ്ഞു താഴേക്കു വന്നു…
അമ്മേ ചായ….
കിച്ചണിൽ നിന്നും…. അമ്മ…
ആ… വന്നോ… നീ….
നല്ല ആളാണ്…
ഇന്ന് അല്ലേ… നിന്നോട് അവിടെ പോയി ആ കുട്ടിയെ കാണണം എന്ന് അച്ഛൻ പറഞ്ഞത്…
രാവിലെ 11 മണിക്ക് എത്താം എന്നല്ലേ പറഞ്ഞത്…
ഇപ്പോൾ തന്നെ സമയം 9.30 ആയി.. ഇനി എപ്പോൾ ആണ് അവിടെ എത്തുക… വേഗം പോകാൻ ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ നോക്കു…
നിന്റെ കൂട്ടുകാരെയും വിളിച്ചോ….
അമ്മ കിച്ചണിൽ നിന്നും വിളിച്ച് പറയുന്നുണ്ട്….
ഓ അത് ഇന്നായിരുന്നോ…?
ഞാൻ മറന്നു…..ഇന്ന് തന്നെ പോകാണോ…? അമ്മേ…? രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ…?
രഞ്ജു നീ വെറുതെ അമ്മയെ ദേഷ്യം പിടിപ്പിക്കല്ലേ….
അച്ഛൻ രാവിലെ അവരോടു വിളിച്ച് പറഞ്ഞിട്ടുണ്ട്… ഇന്ന് വരും എന്ന്…
അതല്ല അമ്മേ…
കൂട്ടുകാർക്കു ഇന്ന് ഒഴിവില്ല.. ഇന്ന് വർക്കിംഗ് day അല്ലെ..എല്ലാർക്കും ജോലി ഉണ്ട്… അതാ..
ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും..?
ഒരു പരിചയവും ഇല്ലാത്ത ആളുകൾ അല്ലെ… ഞാൻ ബ്ലോക്ക് ഇടാൻ നോക്കി..
നീ സ്കൂളിലും, കോളേജിലും.. ഗൾഫിലും എല്ലാം പരിചയം ഉള്ളവരെയും കൂട്ടി ആണെല്ലോ പോയത് അല്ലെ…? അമ്മ അണ്ണാക്കിൽ തന്നു…..
ഓഹ്.. ഈ…അമ്മ…
ഇനി അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല…
ആ….പിന്നേ….
രാകവേട്ടൻ അവിടെ ബസ്റ്റോപ്പിൽ കാത്ത് നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്… അമ്മ കിച്ചണിൽ നിന്നും ചായയും ഇഡലിയും ആയി ഡെയിനിങ് ടേബിളിലേക്ക് വരുമ്പോൾ പറഞ്ഞു…
എന്നാലും അമ്മാ… ഞാൻ പോകാതിരിക്കാൻ ഒന്ന് കെഞ്ചി നോക്കി…
അമ്മ പ്ലേറ്റിലേക്ക് ഇഡലിയും സാമ്പാറും വിളമ്പി തന്ന്……, ഗ്ലാസ്സിലേക് ചായയും ഒഴിച്ച് വെച്ച്…
എന്റെ അരികിൽ ഉള്ള ചെയറിലിരുന്നു…. മുഖത്തേക്ക് നോക്കി…
നീ ഒന്ന് പോയി ആ കുട്ടിയെ കണ്ട് വന്നോ…
അവരോടു ഇന്ന് വരാം എന്ന് വാക്ക് കൊടുത്തു പോയില്ലേ…? അത് കൊണ്ടല്ലേ മോനെ……
അവർക്കും എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിലോ…? അത് മാറ്റി വെച്ചിട്ടല്ലേ… അവരും നമ്മളെ കാത്ത് നിൽക്കുക…?
ഇതിപ്പോ…… അമ്മ എന്റെ സൈഡ് ആണോ…..?
അതോ അവരുടെ സൈഡ് ആണോ..?
അമ്മ ചിരിച്ചു കൊണ്ട്…
ഞാൻ ആരുടെയും സൈഡ് അല്ല…..
ആ കുട്ടിക്ക് എന്തോ എക്സാം കാര്യങ്ങൾ ഒക്കെ ഉണ്ട്…
ഇന്ന് വൈകിട്ട് പോയാൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞേ വരൂ..
അതുകൊണ്ടല്ലേ…. അമ്മ പറയുന്നത്. പിന്നെ നിനക്കും ലീവ് കുറവല്ലേ.. അത് നീയും ആലോചിക്കൂ…
വന്നിട്ട് രണ്ടാഴ്ച ആയി… എത്ര വേഗം ആണ് ദിവസം പോകുന്നത്…
മോനു പോയി റെഡിയായി വാ…
ആരും ഇല്ലങ്കിൽ അമ്മ കൂടെ വരാം…. കഴിച്ച പാത്രവും ചായ ക്ലാസും എടുത്തു ടേബിൾ ക്‌ളീൻ ചെയ്തു.. കിച്ചണിലേക്ക് പോകുന്നതിനിടക്ക് അമ്മ പറഞ്ഞു…
വാഷ് ചെയ്തു മുഖം തുടച്ചു…. ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്നോട് അമ്മ പറഞ്ഞു…
ആകെ മൊത്തം ലോക്ക് ആയി… ഇനി ഇപ്പോൾ എന്ത് ചെയ്യും… വേഗം ഫോൺ എടുത്തു… നാലഞ്ചു കൂട്ടുകാരെ വിളിച്ചു നോക്കി… എല്ലാരും ഓരോരോ തിരക്കിൽ…
4 മണിക്ക് ശേഷം പോയാൽ മതിയോ..? നാളെ പോയാൽ പോരെ…? ഞായർ പോയാൽ പോരെ…? നിന്റെ അച്ഛനിതെന്തിന്റെ കേടാ..? 11 മണിക്ക് തന്നെ ചെല്ലാൻ വാക്ക് കൊടുക്കണ്ട കാര്യം എന്താ….? അവന്മാര് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി…
