എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ… പരിഭവം ഉണ്ടായിരുന്നു അവരുടെ മുഖത്ത്…
നീ വാ… എന്ന് പറഞ്ഞ് അവർ എന്നെയും കൂട്ടി കൗണ്ടറിലേക്ക് നടന്നു…
ടാ നീ ആ ഓട്ടോക്കാരനെ വിട്ടേക്ക്…
ഒരാൾ അതിന് പോയി…
ബാക്കി ഉള്ളവർ കൌണ്ടറിൽ നിൽന്നു..
ടാ മാലയും ബൊക്കയും.. താലിയും ഒന്നും വാങ്ങാൻ പറ്റിയില്ല…
ഇവിടെ മാല കെട്ടുന്ന ചേച്ചിയെ കൊണ്ട് രണ്ട് തുളസി മാല കെട്ടിച്ചിട്ടുണ്ട്…
അത് പോരെ..?
ഹാ.. അത് മതി…
രണ്ട് പേരുടെയും id തരൂ…. കൗണ്ടറിൽ നിന്ന ആള് ഞങ്ങളോട് ചോദിച്ചു..
ചേട്ടാ id എന്റേത് ഉണ്ട്.. ആകുട്ടിയുടെ ഇല്ല… ഞാനും കൂട്ടുകാരും അവരെ സാഹചര്യം മനസ്സിലാക്കാൻ ശ്രെമിച്ചു..
അതൊന്നും പറഞ്ഞാൽ പറ്റില്ല…
Id ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിടാൻ പറ്റില്ല… കോപ്പി യും വേണം… രണ്ട് സാക്ഷികളുടെയും id കോപ്പി വേണം…
Id വൈകിട്ട് എത്തിക്കാം… ചേട്ടാ…പ്ലീസ്… അങ്ങനത്തെ സാഹചര്യം ആയതു കൊണ്ടല്ലേ…എല്ലാരും പറഞ്ഞ് നോക്കി…
ഇനി ഇപ്പോൾ എന്ത് ചെയ്യും…?
അപ്പോഴേക്കും അമ്മയും ആ കുട്ടിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു…
അമ്മ അവളുടെ മുടി ഒക്കെ ചീകി ഒതുക്കി പിരിച്ചിട്ടിരുന്നു.. ചെറുതായി കണ്ണെഴുതി.. പൊട്ടു കുത്തി.. പൗഡർ ഇട്ടിട്ടുണ്ട്…
അമ്മ എന്താ പ്രശ്നം…
കാര്യം മുഴുവൻ കേട്ട് ഇനി എന്താ ചെയ്യുക …അമ്മയും സംസാരിച്ചു നോക്കി…
നിയമം ആണ്……ചേച്ചി…… അത് കൊണ്ടാണ്…
വീട്ടിലേക്ക് പോയാലോ…? കൂട്ടുകാരൻ… ചോദിച്ചു…
ടാ… നീ അവരോടു… ആ തുളസി മാല പൂചിച്ചത് കൊണ്ട് വന്നു തരാൻ പറ…
ഏതായാലും വന്നതല്ലേ…
ഭഗവാന്റെ മുന്നിൽ എന്ത് നിയമം…
ഇന്ന് അമ്മ ഫുൾ മാസ്സ് ആണെല്ലോ…
അമ്മ എന്റെയും അവളുടെയും കൈ പിടിച്ച് അമ്പലത്തിന് മുന്നിൽ കൊണ്ട് നിർത്തി… അപ്പോഴേക്കും മാല പൂചിച്ചതും സിന്ദൂരവും തട്ടിൽ എത്തിയിരുന്നു…
അവിടെനിന്നു ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു… ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തി…തുളസി മാല അവളുടെ കഴുത്തിൽ ചാർത്തി… സിന്ദൂരം അവളുടെ സീമന്തരേഖയിലും ചാർത്തി… പെട്ടന്ന് ആണ് ഓർമ വന്നത്.. എന്റെ കഴുത്തിൽ കിടന്നിരുന്ന ചെയിൻ ഊരി ഭാഗവാനോട് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ അണിഞ്ഞു…അമ്മ രണ്ടുപേരുടെയും കൈ പിടിച്ച്….പ്രാർത്ഥിച്ചു ഇറങ്ങാൻ പറഞ്ഞു…
ഞങ്ങൾ കൌണ്ടർ ന് മുന്നിലൂടെ നടന്ന് വരുബോൾ…
അല്ലാ…….?
അത് മംഗലം വീട്ടിലെ രവിയുടെ ഭാര്യ അല്ലെ…?
ഏത്….. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന..?
ആ അതെ. അത് അവരുടെ മകനും കൂട്ടുകാരും ആണെല്ലോ…? ഞാൻ കാണാറുള്ളതല്ലേ…
അവന്റെ കല്യാണം ആണോ…?
ഏതാണ് ആ പെൺകൊച്ച്..? എവിടെ ഉള്ളതാ….?
രവി ഇല്ലല്ലോ കൂടെ…?
നല്ല ഗഭീരം ആയി നടക്കേണ്ട കല്യാണം ആണെല്ലോ…
എന്താ ഇപ്പോൾ ഇങ്ങനെ….?
നൂറു ചോദ്യങ്ങൾ അവർ തമ്മിൽ ചോദിക്കുന്നുണ്ട്…
ഒരു കാര്യം എനിക്ക് വ്യക്തമായി എന്റെ കല്യാണം ഇപ്പോൾ കാട്ടുതീ പോലെ നാട്ടിൽ അറിയും.
അങ്ങോട്ട് ശ്രദ്ധിക്കാതെ ഞങ്ങൾ വേഗം വണ്ടിക്കരികിൽ എത്തി.. അല്ലങ്കിൽ അവരുടെ നൂറു ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരും….
അവിടെന്ന് വീട്ടിലും എത്തി…
അമ്മ ഒരു നിലവിളക്കും കത്തിച്ചു വന്ന് അവളുടെ കയ്യിൽ കൊടുത്തു ഞങ്ങളെ വീട്ടിലേക്കു കയറ്റി…
കൂട്ടുകാർ….. ടാ എന്നാ ഞങ്ങൾ ഇറങ്ങട്ടെ വൈകിട്ട് വരാം… അത്യാവശ്യം ഉണ്ട്…. കാർ ഇവിടെ ഇട്ടിട്ടുണ്ട്…
വേണ്ടടാ.. ബൈക്ക് ഇട്ടാൽ മതി കാർ നിങ്ങൾ കൊണ്ട് പൊയ്ക്കോ… നിങ്ങള് 4 പേര് ഉള്ളതല്ലേ… എന്നാ ശെരി..
ആ……പിന്നെ എന്റെ ബൈക്ക് അവിടെ ആണ് ഉള്ളത് നിങ്ങൾ അത് ഒന്ന് എടുത്തു ഇവിടെ എത്തിക്കണേ… ഇതാ ചാവി.. വണ്ടി ഉള്ള സ്ഥലവും പറഞ്ഞു കൊടുത്തു… ശെരി വൈകിട്ട് കാണാം.. നിങ്ങൾ റസ്റ്റ് എടുക്ക്….
ഇവന്മാര് എന്താ വേഗം പോയത്..?
അച്ഛൻ വരുന്നതിനു മുന്നേ മുങ്ങിയതാണോ..?
ഹാ വൈകിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ…? നോക്കാം..
ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു സോഫയിൽ ഇരുന്നു…
എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല… അമ്മ വന്നു തലയിൽ തലോടിയപ്പോൾ ആണ് കണ്ണ് തുറന്നത്..
