കുറേ നേരമായി നീ ഇത് തുടങ്ങിയിട്ട്…
നീ എന്താ കരുതിയത്… കള്ള് കുടിച്ച് എന്തും ചെയ്യാം എന്നോ…
ആരും ചോദിക്കില്ല എന്നോ…?
ഇന്ന് നിന്റെ അവസാനം ആണ്… ഒരു അഞ്ചേട്ടണം അങ്ങ് കിട്ടി എന്റെ കയ്യിൽ നിന്നും അതിന് ശേഷം നെഞ്ചത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തതും അയാൾ പത്തടി മാറി ഉരുണ്ടു മറഞ്ഞു വീണു… രണ്ടുമൂന്നു വട്ടം എണീക്കാൻ നോക്കിയതും വീണ്ടും താഴേക്കു വീണു അവിടെ കിടന്നു…
എനിക്ക് കലി അടങ്ങിയില്ല….
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു..
കമഴ്ന്നു കിടക്കുന്ന അയാളുടെ കൈ പിടിച്ച് ഓടിച്ചു…..
വേദന കൊണ്ട്…അയാൾ അലറി കരഞ്ഞു. ….
വലിച്ചു മലർത്തി കിടത്തി….
കഴുത്തിൽ കാൽ വെച്ചമർത്തിയതും അയാൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.. കണ്ണുകൾ രണ്ടും ഉന്തി പുറത്ത് വരാൻ തുടങ്ങി….
മോനെ……. രെഞ്ചു….. വേണ്ട…..
അമ്മ ഓടി വന്നു എന്നെ തള്ളി മാറ്റി…..
അയാളുടെ നേരെ കൈ ചൂണ്ടി… ഈ ദിവസം നിനക്ക് ഓർമ്മ വേണം…
അയാൾ. ചുമച്ചു ചുമച്ചു അവിടെ കിടന്നു.. എനിക്ക് കലി അടങ്ങിയില്ല….
ഇനി ഇപ്പോൾ എന്തൊക്കെയാ ഉണ്ടാകുക എന്ന് കണ്ടറിയേണ്ടി വരും…
ഇന്ന് രാത്രി ഇതിന്റെ ബാക്കി അയാൾ ആ അമ്മയുടെയും മകളുടെയും നേരെ തീർക്കും…
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറയുന്നത് ഞാൻ കേട്ടു…
ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും എന്റെ കൈ വിടുവിച്ചു..
ഞാൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ….അമ്മ പേടിയോടെ വേണ്ട ഒന്നും ചെയ്യണ്ട അയാളെ എന്ന രീതിയിൽ തലയാട്ടി…
ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു… ഞാൻ അവളെ നോക്കി അവൾ മുട്ടിൽ തല താഴ്ത്തി ഇരുന്നു എങ്ങി എങ്ങി കരയുകയാണ്…
ഇങ്ങോട്ട് നോക്കു… അവൾ നോക്കിയില്ല. കരയുകയാണ്….
ഞാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ വിളിച്ചു….. അപ്പോൾ പതുക്കെ മുഖം ഉയർത്തി.. മുഖമെല്ലാം അലസമായ മുടി കൊണ്ട് മറഞ്ഞിരുന്നു…..
ഞാൻ ഇന്ന് ഇവിടെ വന്നത്… ഇവിടെ ഉള്ള ഏതോ വീട്ടിലെ ഒരു പെൺകുട്ടിയെ പെണ്ണ് കാണാനാണ്…
ആ കുട്ടി നീ ആണോ എന്ന് പോലും എനിക്ക് അറിയില്ല…
ഇവിടെ വന്നതും കുറേ സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ കാണുകയും വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ കണ്മുന്നിൽ നടക്കുകയും ചെയ്തു…
നീ വരുന്നോ എന്റെ കൂടെ ……? എന്റെ ജീവിതത്തിലേക്ക്….?
ആ കണ്ണീരിനിടയിലും അവൾ തുറിച്ചു എന്നെ തന്നെ നോക്കി… കേട്ടത് വിശ്വാസം ആകാഞ്ഞിട്ടോ… അതോ കേൾക്കാഞ്ഞിട്ടാണോ…?
ഞാൻ ഒന്ന് കൂടെ ചോദിച്ചു…
വരുന്നോ എന്റെ കൂടെ……
എന്റെ ജീവിതത്തിലേക്ക്….
എന്താണ് ഇത്രയും ആലോചിക്കാൻ ഉള്ളത്…..
ചാകാൻ ഇറങ്ങിതിരിച്ചതല്ലേ… നീ… കൊല്ലാൻ ഒന്നും അല്ലെല്ലോ…
കൂടെ ജീവിക്കാൻ അല്ലെ….. ചാകാൻ എളുപ്പം ആണ്.. ജീവിക്കാൻ ആണ് ബുദ്ധിമുട്ട്….
നമുക്ക് ഒന്ന് ശ്രെമിച്ചു നോക്കാമെന്നെ…
ഇനി പറ്റുന്നില്ല എന്ന് തോന്നുകയാണെങ്കിൽ പറഞ്ഞാൽ മതി ഒരു തപ്പ് മണ്ണണ്ണയും തീപ്പെട്ടിയും ഞാൻ വാങ്ങി തരാം…
അവൾ അപ്പോളും എന്നെ അന്തം വിട്ട് നോക്കി നിൽക്കുകയാണ്……
ഞാൻ അവളെ കൈ പിടിച്ച് എഴുനേൽപ്പിച്ചു…. അവൾ ദയനീയമായി എന്നെ നോക്കുന്നുണ്ട്…
ഞാൻ അവളെ നോക്കി….
ദാ ആ നിൽക്കുന്നത് എന്റെ അമ്മ ആണ്…
ഞാൻ നോക്കിയില്ല എങ്കിലും ആ അമ്മ നിന്നെ നല്ലപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്…. ഞാൻ അവളെ അവിടെ നിർത്തി…
അവളുടെ അമ്മ യുടെ അടുത്തേക്ക് പോയി… ആ സാധു സ്ത്രീ മണ്ണിൽ ഇരിക്കുകയാണ്… ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടും വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് തന്നെനോക്കുന്നുണ്ട്
ഞാൻ അവരെ പിടിച്ച് എഴുനേൽപ്പിച്ചു…
ഞാൻ അവരോടായി പറഞ്ഞു… ഞാൻ നിങ്ങളുടെ മകളെ കൊണ്ട് പോകുകയാണ്…. എന്റെ ജീവിതത്തിലേക്ക്…. എനിക്ക് അവളുടെയും അമ്മയുടെയും സമ്മതം മാത്രം മതി….
ആ അമ്മ ഭയത്തോടെ വീണു കിടക്കുന്ന അയാളെ നോക്കി….
ഞാൻ പേടിക്കേണ്ട…. അവരുടെ കൈ എന്റെ കൈക്കുള്ളിൽ ആക്കി അവരോടു സമ്മതം ചോദിച്ചു…
ആ അമ്മ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി… എന്റെ കൈ വിടുവിച്ചു…എന്നെ ഒന്ന് നോക്കി… കൈകൾ കൂപ്പി…
അത് സമ്മതം ആണ്….എന്നോണോ…? അവളെ ഈ നരകത്തിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടുത്തു….എന്നാണോ…..എന്ന് എനിക്ക് മനസ്സിലായില്ല…
