അവൾ അനുപമ – 1 18അടിപൊളി 

ഞങ്ങൾ കൌണ്ടർ ന് മുന്നിലൂടെ നടന്ന് വരുബോൾ…

അല്ലാ…….?
അത് മംഗലം വീട്ടിലെ രവിയുടെ ഭാര്യ അല്ലെ…?

ഏത്….. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന..?

ആ അതെ. അത് അവരുടെ മകനും കൂട്ടുകാരും ആണെല്ലോ…? ഞാൻ കാണാറുള്ളതല്ലേ…

അവന്റെ കല്യാണം ആണോ…?

ഏതാണ് ആ പെൺകൊച്ച്..? എവിടെ ഉള്ളതാ….?

രവി ഇല്ലല്ലോ കൂടെ…?

നല്ല ഗഭീരം ആയി നടക്കേണ്ട കല്യാണം ആണെല്ലോ…

എന്താ ഇപ്പോൾ ഇങ്ങനെ….?

നൂറു ചോദ്യങ്ങൾ അവർ തമ്മിൽ ചോദിക്കുന്നുണ്ട്…

ഒരു കാര്യം എനിക്ക് വ്യക്തമായി എന്റെ കല്യാണം ഇപ്പോൾ കാട്ടുതീ പോലെ നാട്ടിൽ അറിയും.

അങ്ങോട്ട് ശ്രദ്ധിക്കാതെ ഞങ്ങൾ വേഗം വണ്ടിക്കരികിൽ എത്തി.. അല്ലങ്കിൽ അവരുടെ നൂറു ചോദ്യത്തിന് ഉത്തരം നൽകേണ്ടി വരും….

അവിടെന്ന് വീട്ടിലും എത്തി…

അമ്മ ഒരു നിലവിളക്കും കത്തിച്ചു വന്ന് അവളുടെ കയ്യിൽ കൊടുത്തു ഞങ്ങളെ വീട്ടിലേക്കു കയറ്റി…

കൂട്ടുകാർ….. ടാ എന്നാ ഞങ്ങൾ ഇറങ്ങട്ടെ വൈകിട്ട് വരാം… അത്യാവശ്യം ഉണ്ട്…. കാർ ഇവിടെ ഇട്ടിട്ടുണ്ട്…

വേണ്ടടാ.. ബൈക്ക് ഇട്ടാൽ മതി കാർ നിങ്ങൾ കൊണ്ട് പൊയ്ക്കോ… നിങ്ങള് 4 പേര് ഉള്ളതല്ലേ… എന്നാ ശെരി..

ആ……പിന്നെ എന്റെ ബൈക്ക് അവിടെ ആണ് ഉള്ളത് നിങ്ങൾ അത് ഒന്ന് എടുത്തു ഇവിടെ എത്തിക്കണേ… ഇതാ ചാവി.. വണ്ടി ഉള്ള സ്ഥലവും പറഞ്ഞു കൊടുത്തു… ശെരി വൈകിട്ട് കാണാം.. നിങ്ങൾ റസ്റ്റ്‌ എടുക്ക്….

ഇവന്മാര് എന്താ വേഗം പോയത്..?

അച്ഛൻ വരുന്നതിനു മുന്നേ മുങ്ങിയതാണോ..?

ഹാ വൈകിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ…? നോക്കാം..

ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു സോഫയിൽ ഇരുന്നു…

എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല… അമ്മ വന്നു തലയിൽ തലോടിയപ്പോൾ ആണ് കണ്ണ് തുറന്നത്..

നീ ഇത് കുടിക്ക്… ജൂസ് തന്ന് അമ്മ പറഞ്ഞു…

ഞാൻ ഭക്ഷണം വേഗം ഒരുക്കട്ടെ..

പിന്നെ ആ കുട്ടിക്ക് ഇടാൻ ഇവിടെ ഡ്രസ്സ്‌ ഒന്നും ഇല്ല..വരുമ്പോൾ ഇട്ട ഡ്രസ്സ്‌ ആണ് ആകെ ഉള്ളത്… ഊണ് കഴിച്ചിട്ട് അവൾക്കു കുറച്ച് ഡ്രസ്സ്‌ എടുക്കണേ…

ഞാൻ അമ്മയോട്… അവൾ എവിടെ..?

അവൾ കുളിക്കുന്നുണ്ട്… മാറാൻ നിന്റെ ട്രാക്ക് പാന്റും ടീഷർട്ടും കൊടുത്തിട്ടുണ്ട്..
എന്റേത് അവൾക്കു പറ്റില്ലല്ലോ..ഇവിടെ അവൾക്കു പാകമായ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ..? ഞാൻ അടുക്കളയിലേക്ക് ചെല്ലേട്ടെ…

ഞാൻ ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു…

ടാ… രഞ്ജു….. വാ…വന്ന് ഊണ് കഴിക്കു..

ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു… അവൾ എന്റെ ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്…

ഞാൻ അവളെ ഒന്ന് നോക്കി..

തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്…

അമ്മ അവളോട്‌ കഴിക്കു മോളെ… ഇതുകഴിക്കു….അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ… എരിവ് കൂടുതൽ ഉണ്ടോ… അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്… ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു….

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്…

രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ്‌ എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ…..?

ഇല്ല നിങ്ങൾ പോയാൽ മതി… എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു… നിങ്ങൾ പോയിട്ടു വാ…

ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ്‌ ഏകദേശം ഇവൾക്ക് പാകമാകും തോന്നി.. അതുകൊണ്ട് അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി… വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം….

ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി…
അമ്മ……പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി… കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു…. പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി… അവളെയും കൂട്ടി ടെക്സ്റ്റ്യിൽസ് കയറി…

Leave a Reply

Your email address will not be published. Required fields are marked *