ഞാൻ നടന്ന് അവളുടെ അടുത്തെത്തി.. അവളുടെ കയ്യിൽ പിടിച്ചു.. അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ ഒന്ന് നോക്കി.. അനിയനും അമ്മയുടെ അടുത്തുണ്ട്…
ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് അവളെയും കൂട്ടി നടന്നു…
അമ്മ ആകെ കിളി പോയി നിൽക്കുകയാണ്…
ഞാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു….
ഇത് നിങ്ങളുടെ നാടാണ്…
ഞാൻ ഈ കുട്ടിയെ കൊണ്ട് പോകുകയാണ്… എന്റെ ജീവിതത്തിലേക്ക്… ആരും എതിര് നിൽക്കരുത്… നിന്നാൽ എനിക്ക് നിങ്ങളോടും അടിയുണ്ടാക്കേണ്ടിവരും..
ഇത് നിങ്ങളുടെ നാടാണ്.. നിങ്ങള്ക്ക് വേണമെങ്കിൽ കൂട്ടം ചേർന്ന് എന്നെ തോല്പിക്കാൻ കഴിയും… അടിച്ച് ഓടിക്കാൻ കഴിയും…..
പക്ഷെ ഞാൻ തിരിച്ചു വരുന്നത് അതിലും വലിയ കൂട്ടവും ആയിട്ടായിരിക്കും… ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു….
ആരും എതിര് പറയുകയോ… ഒന്നും ചോദിക്കുകയോ ഉണ്ടായില്ല.. എല്ലാവർക്കും ആ കുട്ടി അവിടെന്ന് രക്ഷപ്പെടട്ടെ എന്ന ചിന്ത ആണ് ഉള്ളത്എന്ന് എനിക്ക് തോന്നി…
ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു… കൂടെ അമ്മയും
അവൾ തിരിഞ്ഞു നോക്കി… തിരിഞ്ഞു നോക്കി ആണ് നടക്കുന്നത്…
നടന്നു റോഡിൽ എത്തിയതും.. അമ്മ എങ്ങനെ പോകും… ബൈക്ക് ഇവിടെ നിന്നോട്ടെ… നമുക്ക് കൂട്ടുകാരെ കൊണ്ട് പിന്നേ എടുപ്പിക്കാം…. ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി….
അവിടെ ഉള്ള ചേട്ടനോട് ഒരു വണ്ടി കിട്ടുമോ എന്ന് ചോദിച്ചു… അയാൾ ആരെയോ വിളിച്ച് ഒരു ഓട്ടോ അറേഞ്ച് ചെയ്തു തന്നു….. ഓട്ടോ ഇപ്പോൾ വരും എന്ന് പറഞ്ഞു…
ഞാൻ അതിന് ഇടക്ക് രണ്ട് കൂട്ടുകാരെ വിളിച്ച്… ചെറിയ ഒരു പ്രശ്നം ഉണ്ട്… ഒരു കല്യാണം register ചെയ്യണം ഇന്ന് തന്നെ… നീ ഒന്ന് പോയി അന്വേഷിച്ചു ഡീറ്റെയിൽസ് വിട്…
അവൻ ഇന്നോ p.. ആർക്കാണ് കല്യാണം.. എന്താ കാര്യം.. അതൊക്കെ ഞാൻ പറയാം നീ വീട്ടിലേക്കു വാ നമ്മുടെ കൂട്ടുകാരോടും പറഞ്ഞേക്ക്…
ഞാൻ ഫോൺ കട്ട് ചെയ്തതും… അമ്മ ഫോൺ ഒന്ന് നോക്കട്ടെ….
ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ..
എല്ലാം പറയാൻ നിൽക്കണ്ട… ചുരുക്കി പറഞ്ഞാൽ മതി…
ഹാ….എന്നും പറഞ്ഞ്….അമ്മ ഫോണും വാങ്ങി മാറിനിന്നു സംസാരിച്ചു…
അ പ്പോഴേക്കും auto വന്നു.. ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു…..
ആരും ഒന്നും സംസാരിച്ചില്ല…
അമ്മയും ടെൻഷനിൽ ആണ്.. ഞാനും ടെൻഷനിൽ ആണ്…
അച്ഛനോടും ബന്ധുക്കളോടും ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും…?
ഇനി എന്നെ അവിടെന്ന് ചവിട്ടി പുറത്താക്കുമോ..?
അമ്മ അച്ഛനോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക..?
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ട്…
എത്ര സമയം അങ്ങനെ ഇരുന്നെന്നോ…
എത്ര ദൂരം വണ്ടി മുന്നോട്ട് പോയെന്നോ മനസിലായില്ല….
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് ഞെട്ടി ചിന്തകളിൽ നിന്നും ഉണർന്നത്….
ടാ. .നീ… എവിടെ എത്തി….
ഞാൻ രജിസ്റ്റർ ഓഫീസിൽ വിളിച്ചു ചോദിച്ചിരുന്നു..
ഇന്ന് നടക്കില്ല…. നാളെയെ നടക്കു…. എന്നാ പറഞ്ഞത്….
പിന്നെ ഞാൻ നമ്മുടെ അമ്പലത്തിലെ പുഷ്പ്പൻ ചേട്ടനോട് ചോദിച്ചു…
അവിടെ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.. നീ അവരെയും കൂട്ടി അങ്ങോട്ട് വന്നോ….
ഞാൻ അമ്പലത്തിൽ പോയി ബാക്കി കാര്യങ്ങൾ ശെരിയാക്കാം… രണ്ടു പേരുടെയും id card വേണം കെട്ടോ….
Id കാർഡോ….? അതെന്തിനാണ്….
എന്റേത് എന്റെ കയ്യിൽ ഉണ്ട്…
അവളുടേത്….?
പെട്ടന്നാണ് ബൾബ് കത്തിയത്….
ഈശ്വരാ…
ഇവൾക്ക് 18 വയസ്സ് ആയിട്ടുണ്ടാകില്ലേ..?
ഭഗവാനെ……..?
അകത്ത് കിടക്കേണ്ടി വരുമോ..?
ഞാൻ അമ്മയുടെ അടുത്തു ഇരിക്കുന്ന അവളെ ഒന്ന് നോക്കി… മുഖം അപ്പോളും വ്യക്തമായില്ല…
അമ്പലത്തിന്റെ അവിടെ എത്തിയതും ഒരു കാറിൽ കൂട്ടുകാർ വന്നിട്ടുണ്ട്…
ഒരാൾ അമ്പലത്തിന്റ കൗണ്ടറിൽ നിൽക്കുന്നുണ്ട്… ഞാൻ ബാക്കി മൂന്നു പേരുടെ അടുത്തേക്ക് നടന്നു……
ഹാ.. നീ…..എത്തിയോ… അതെ സമയം തന്നെ ഞാൻ വരുന്നത് കണ്ട കൂട്ടുകാരൻ കൗണ്ടറിൽ നിന്നും ഓടി എന്റെ അടുത്ത് വന്നു…
