അപ്പോൾ ആണ് ഞാൻ അങ്ങോട്ട് നോക്കിയത്…
ഒരു സ്റ്റുളിൽ ഒരു പെൺ കുട്ടി എനിക്ക് മുഖം തിരിഞ്ഞിരിക്കുന്നു… ഒരു സ്ത്രീ യുടെ അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു എങ്ങി… എങ്ങി കരയുന്നുണ്ട്…. ആ സ്ത്രീ ആ കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തലോടി… സാരല്ല്യ ട്ടൊ… പോട്ടെ… സാരല്ല്യ… കരയണ്ട ട്ടൊ… എന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്….
ചേച്ചി….ആ പൈപ്പിൽ നിന്നും ഒരു ബക്കറ്റ് വെള്ളം എടുത്തേ….
ഈ ശബ്ദം….
എവിടെയോ…? നല്ല പരിചയമുള്ള ശബ്ദം….
ഞാൻ ആ സ്ത്രീ യുടെ മുഖത്തേക്ക് അപ്പോൾ ആണ് നോക്കുന്നത്…
യ്യോ…… ഇത് എന്റെ അമ്മ അല്ലെ….?
അപ്പോഴേക്കും ആ ചേച്ചി ബക്കറ്റിൽ വെള്ളംഎടുത്തു അമ്മയുടെ അടുത്ത് എത്തിച്ചിരുന്നു….. ചേച്ചി…. ആ കുളിമുറിയിൽ നിന്നും കൈപ്പാട്ടയും സോപ്പും കൂടെ ഇങ്ങോട്ട് എടുത്തേ…
അമ്മ ആ കുട്ടിയുടെ തലയിലൂടെ അര ബാക്കറ്റ് വെള്ളം ഒഴിച്ച് സോപ്പ് ഇട്ട് തലമുടിയും മുഖവും നല്ലോണം കഴുകുന്നുണ്ട്… അതിന് ശേഷം..
ചേച്ചി…….ഒരു തോർത്ത് എടുത്തു തരുമോ…?
അമ്മ ആ കുട്ടിയുടെ പനങ്കുല പോലുള്ള മുടി തോർത്തി കൊടുക്കുന്നു.. അപ്പോളും ആ കുട്ടി അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന്
വിതുമ്പി കരയുകയായിരുന്നു…
അപ്പോൾ അടുത്തുള്ള ചേച്ചി… മണ്ണെണ്ണ വാസാനക്കുന്നുണ്ട്… ഡ്രെസ്സിൽ മുഴുവൻ മണ്ണെണ്ണ ആണ്…
ആ….. എന്നാ ഡ്രസ്സ് അങ്ങ് മാറ്റാം..
ചേച്ചി… ആ കുട്ടിയുടെ ഒരു ഡ്രസ്സ് ഇങ്ങോട്ട് എടുത്തേ…. അമ്മ ആ കുട്ടിയേയും താങ്ങി പ്പിടിച്ചു ബാത്‌റൂമിലേക്ക് നടന്നു….
അപ്പോൾ ആണ്….എനിക്ക് ശെരിക്കും കത്തിയത്…… അവിടെ എന്താ നടന്നത്
എന്ന്…
ഒരു ആത്മഹത്യാ ശ്രെമം
ആണ് അവിടെ നടന്നത്… അതിന്റ ബാക്കി കാര്യങ്ങൾ ആണ് ഞാൻ കണ്ടത് എന്ന്…. എനിക്ക് മനസ്സിലായി….
ഹൊ..
ആകുട്ടിയുടെ ഒരു കാര്യം….
വല്ല്യ കഷ്ടം തന്നെ… എന്നും വഴക്കും.. തല്ലുമ്പിടിയും…
ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ്… എത്ര ന്ന് വെച്ചാ സഹിക്കുക… അടുത്ത് നിന്നും രണ്ട് സ്ത്രീ കൾ പറയുന്നത് ഞാൻ കേട്ടു…..
എന്താ ഇപ്പൊ ചെയ്യാ…. കുടിച്ച് ബോധം ഇല്ലാതെ കടത്തിണ്ണയിലും, റോഡിലും, പാടവരമ്പിലും കിടന്നാൽ..
പലപ്പോളും ഞാൻ കണ്ടിട്ടുണ്ട് ആ അമ്മയും മകളും താങ്ങി കൊണ്ട് വരുന്നത്…. ബോധം ഇല്ലാതായാൽ ഇപ്പൊ എന്താ ചെയ്യ…
എന്റെ അടുത്തുള്ള രണ്ട് ചേട്ടന്മാർ പറയുന്നതും ഞാൻ കേട്ടു…. ആകെ ഒരു വല്ലാത്ത അവസ്ഥ…
അപ്പോൾ ആണ് എന്റെ അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു… തോളിൽ മുഖം പൂഴ്ത്തി…. എങ്ങി എങ്ങി കരഞ്ഞു കൊണ്ട് കുളുമുറിയുടെ അടുത്തു നിന്നും അമ്മയുടെ യും, ആ ചേച്ചിയുടെയും കൂടെ അവൾ വേച്ചു വേച്ചു നടന്നു വന്നു അവളുടെ അമ്മയുടെ അടുത്ത് ഇരുത്തി…
ആ അമ്മ മകളെ കെട്ടിപ്പിടിച്ചു…
എന്തിനാടി മോളെ…..നീ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്….. നീ പോയാൽഈ അമ്മക്ക് ആരാണ് ഉള്ളത്….
ഒന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് രണ്ട് പേർക്കും കൂടെ ചെയ്യാമായിരുന്നില്ലേ… ഞാൻ നിങ്ങളെ ഓർത്തല്ലേ.. ഇത് ചെയ്യാതിരുന്നത്….
അതും പറഞ്ഞു രണ്ടാളും കൂടെ വാവിട്ടു കരച്ചിലായി…
അത് അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ പടർത്തി..
അത്രയും ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു അവരിൽ നിന്നും വന്ന് കൊണ്ടിരുന്നത്…
കൂടി നിന്നവർക്ക് നോക്കി നിൽക്കാൻ അല്ലാതെ ഒന്നും പറയാനും കഴിഞ്ഞില്ല… ആർക്കും അവരെ എന്ത് പറഞ്ഞു സമാദനിപ്പിക്കണം എന്നും അറിയില്ലായിരുന്നു….
ആ സമയം അടുക്കള വാതിലിലൂടെ ഒരാൾ ആടി.. ആടി മുറ്റത്ത് വന്നുനിന്ന്…
കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി… ചുകന്ന കണ്ണുകൾ നല്ല വണ്ണവും ആരോഗ്യവും …… അയാളെ കണ്ടപ്പോൾ തന്നെ മനസിലായി എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് എന്ന്…
എന്ത് പൂരം കാണാൻ വന്നതാടാ …. നായിക്കളെ….?
അയാൾ വായയിൽ വന്ന തെറി പറയാൻ തുടങ്ങി… പോയിനെടാ… ഏല്ലാം…
ഞങ്ങൾ ഇവിടെ പൂരം കാണാൻ വന്നതല്ല.. നിലവിളി കേട്ടിട്ട് ഓടി വന്നതാണ്… അവിടെ ഉള്ള ഒരാൾ പറഞ്ഞു…
