ഇതിപ്പോ ഞാൻ ആണ് ശെരിക്കും പെട്ടത്…. അവമ്മാരുടെ ചീത്തയും കേട്ടു… എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു…
ഹാ….ഇനി ഇപ്പൊ….. അമ്മ എങ്കിൽ അമ്മ അങ്ങനെ തന്നെ നടക്കട്ടെ….
ആ. .. അമ്മേ……ന്നാ…..അമ്മ റെഡി ആയിക്കോ….
ഞാനും ഡ്രസ്സ് ചെയ്തു വരാം….ഞാൻ അമ്മയോട് പറഞ്ഞു… മുകളിലേക്കു ഡ്രസ്സ് മാറാൻ പോയി….
മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട് ഉം ക്രീം കളർ പാൻഡും ഇൻ ചെയ്തു, ബ്ലാക്ക് ഷൂവും.. കൂളിംഗ് ഗ്ലാസും വെച്ച് കണ്ണാടിയുടെ മുന്നിൽ നിന്നും ഒന്ന് നോക്കി…. മീശയും താടിയും മുടിയും എല്ലാം ഒന്ന് ചീകി ഒതുക്കി… താഴേക്കു ചെന്നു…
അമ്മേ ഞാൻ റെഡി ആയിട്ടുണ്ട്…
അമ്മ…ദാ.. ഞാനും മാറ്റി കഴിയാറായി…ഇപ്പോൾ വരാം…
അമ്മയും സാരി ഒക്കെ ഞൊറിഞ്ഞിടുത്തു വൃത്തിയായി ഒരുങ്ങി കയ്യിൽ ചന്ദനക്കുറിയുമായി വന്നു…
എന്റെ നെറ്റിയിൽ ചെറിയൊരു കുറി തൊട്ടു തന്നു…
ഉം…. നല്ല ചുന്ദരക്കുട്ടൻ ആയിട്ടുണ്ടല്ലോ…… അമ്മയുടെ മോൻ….
ആ കുട്ടി ഇപ്പോൾ തന്നെ കൂടെ പോരും എന്നാ തോന്നുന്നത് അമ്മ കമ്മന്റ് പാസ്സാക്കി….
ഒന്ന് പോ….അമ്മേ കളിയാക്കാതെ….
അമ്മയും ഞാനും ഇറങ്ങാൻ നേരം…
ആ കാറിന്റെ ചാവി ഒന്ന് എടുക്കണേ അമ്മേ…മുറ്റത്തു നിന്നും ഞാൻ വിളിച്ചു പറഞ്ഞു….
അയ്യോ കാർ അച്ഛൻ ത്രിശൂർ കൊണ്ട് പോയെല്ലോ…?
അപ്പോൾ നമ്മൾ എങ്ങനെ പോകും.?
കൂട്ടുകാരുടെ വണ്ടി പോയി എടുത്തു വരാൻ സമയവും ഇല്ല… ഇപ്പോൾ തന്നെ താമസിച്ചു… അച്ഛൻ ഏല്ലാം ഏറ്റിട്ട് വല്ലാത്ത പണി ആണ് തന്നത്…
അപ്പോഴേക്കും അമ്മ വീട് പൂട്ടി മുറ്റത്തു എത്തിയിരുന്നു…
അച്ഛന് ദൂരം പോകാൻ ഉള്ളത് കൊണ്ടല്ലേ മോനു കാർ കൊണ്ട് പോയത്…
നീ കൂട്ടുകാരുടെ കാർ അറേഞ്ച് ചെയ്യും എന്ന് അച്ഛൻ കരുതി കാണും……
സാരമില്ല നമുക്ക് നിന്റെ ബുള്ളറ്റ് ഇൽ പോകാം…എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ചാവി എന്റെ നേരെ നീട്ടി…
ഞാൻ വണ്ടി എടുത്തു….
പോകേണ്ട സ്റ്റോപ്പ് ചോദിച്ചു മനസിലാക്കി… അവിടെ നിന്നും 28 കിലോമീറ്റർ പോകണം… ഞാനും അമ്മയും രാകവേട്ടൻ കാത്ത് നിൽക്കുന്ന ബസ്റ്റോപ്പ് ലക്ഷ്യമാക്കി ബുള്ളറ്റിൽ യാത്ര തിരിച്ചു….
ചേട്ടാ…. ഈ കിഴക്കേക്കര ബസ്റ്റോപ്പ് ഇതാണോ….?
അയ്യോ അത് ഇതല്ല… രണ്ട് സ്റ്റോപ്പ് പുറകെ ആണ്….. എന്താ കാര്യം…?
അമ്മ വിശദീകരിക്കാൻ പോയപ്പോൾ ഞാൻ ബ്ലോക്ക് ഇട്ടു….
വേഗം അയാളോട്……
ഞാൻ ഗൾഫിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കാ….. ശെരി ചേട്ടാ.. കാണാം…. താങ്ക്സ്…
വേഗം സംസാരം മുറിച്ചു……
വണ്ടി യൂ ടേൺ എടുത്തതും…
അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്… പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക് ആണ് … വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ….?
ഞാൻ…..രണ്ട് സ്റ്റോപ്പ് പിറകിൽ ആണെന്ന് എന്നല്ലേ അയാൾ പറഞ്ഞത്… അവിടെപ്പോയി അന്വേഷിച്ചാൽ പോരെ…? എന്തിനാ…? ഏതിനാ…? എല്ലാം ഇനി അയാളോടും പറയേണ്ടിവരും…..
ചുമ്മാ എന്തിന്…….പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ…..?
അമ്മേ….. ഇതാണ് സ്റ്റോപ്പ്…. ഇവിടെ ആരെയും കാണുന്നില്ലല്ലോ….. രാകവേട്ടനെയും.. കാണുന്നില്ലല്ലോ…?
പുള്ളി മുങ്ങി എന്നാ തോന്നുന്നേ… അച്ഛൻ ഏർപ്പാടാക്കിയതല്ലേ… അങ്ങനെയേ വരൂ…
ഞാൻ അമ്മയെ ഒന്ന് താങ്ങി…. എന്തൊക്ക ആയിരുന്നു രാവിലെ ബഹളം
അമ്മ ചുറ്റുപാടും ഒന്ന് നോക്കി… ഞാൻ ഹെൽമെറ്റ് അഴിച്ചതും… ന്റെ തലയ്ക്കു ഒരു കിഴുക്കു… അങ്ങ് വെച്ച് തന്നു……അതെ…. ന്റെ ഹസ് നെ പറഞ്ഞാൽ ഉണ്ടെല്ലോ….?
നീ പോത്തു പോലെ കിടന്നുറങ്ങിക്കോ…..
നമ്മളെയും കാത്ത് നിന്ന് കാണാഞ്ഞിട്ട്….. രാകവേട്ടൻ ഇനി ഇന്ന് വരില്ല എന്ന് കരുതി മുഷിഞ്ഞു പോയിട്ടുണ്ടാകും ….
കുറച്ച് നേരത്തെ ഇറങ്ങണം…. എത്ര നേരം ആയി നിന്നെ വിളിക്കുന്നു… ഇപ്പോൾ കണ്ടോ….. അമ്മ കലിപ്പാകാൻ തുടങ്ങി….
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ അന്വേഷിച്ചു തിരിച്ചു വന്നു…
അമ്മ എന്തായി….?
ദാ..,.. ആ വഴി പോയാൽ രണ്ട് വളവ് കഴിഞ്ഞു ഒരു ചെറിയ നാലും കൂടി ഉള്ള വഴി ഉണ്ട്.. അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞാൽ വീട് ആയി…
