നീ ഇത് കുടിക്ക്… ജൂസ് തന്ന് അമ്മ പറഞ്ഞു…
ഞാൻ ഭക്ഷണം വേഗം ഒരുക്കട്ടെ..
പിന്നെ ആ കുട്ടിക്ക് ഇടാൻ ഇവിടെ ഡ്രസ്സ് ഒന്നും ഇല്ല..വരുമ്പോൾ ഇട്ട ഡ്രസ്സ് ആണ് ആകെ ഉള്ളത്… ഊണ് കഴിച്ചിട്ട് അവൾക്കു കുറച്ച് ഡ്രസ്സ് എടുക്കണേ…
ഞാൻ അമ്മയോട്… അവൾ എവിടെ..?
അവൾ കുളിക്കുന്നുണ്ട്… മാറാൻ നിന്റെ ട്രാക്ക് പാന്റും ടീഷർട്ടും കൊടുത്തിട്ടുണ്ട്..
എന്റേത് അവൾക്കു പറ്റില്ലല്ലോ..ഇവിടെ അവൾക്കു പാകമായ ഡ്രസ്സ് ഒന്നും ഇല്ലല്ലോ..? ഞാൻ അടുക്കളയിലേക്ക് ചെല്ലേട്ടെ…
ഞാൻ ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു…
ടാ… രഞ്ജു….. വാ…വന്ന് ഊണ് കഴിക്കു..
ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു… അവൾ എന്റെ ഡ്രസ്സ് ആണ് ധരിച്ചിരുന്നത്…
ഞാൻ അവളെ ഒന്ന് നോക്കി..
തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്…
അമ്മ അവളോട് കഴിക്കു മോളെ… ഇതുകഴിക്കു….അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ… എരിവ് കൂടുതൽ ഉണ്ടോ… അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്… ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു….
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്…
രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ് എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ…..?
ഇല്ല നിങ്ങൾ പോയാൽ മതി… എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു… നിങ്ങൾ പോയിട്ടു വാ…
ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ് ഏകദേശം ഇവൾക്ക് പാകമാകും തോന്നി.. അതുകൊണ്ട് അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി… വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം….
ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട് ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി…
അമ്മ……പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി… കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു…. പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി… അവളെയും കൂട്ടി ടെക്സ്റ്റ്യിൽസ് കയറി…
ഒരു സ്റ്റാഫ് വേഗം വന്നു.., എന്താണ് sir വേണ്ടത്.. മാഡം എന്താണ് വേണ്ടത്…
ചുരിദാർ വേണം.. ആ സ്റ്റാഫ് അവളെയും കൊണ്ടുപോയി… ഞാൻ പുറകെ പോയി… അവർ ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതിന്റെ പുറകിൽ പോയി ചെയറിൽപോയി ഇരുന്നു….
ഇതിലും വില കുറഞ്ഞത് കിട്ടാൻ ബുദ്ധിമുട്ടാണ്….സ്റ്റാഫ് പറയുന്നത് കേട്ടാണ്… എന്റെ ശ്രെദ്ധ അങ്ങോട്ട് പോയത്…
വെപ്രാളത്തോടെ മറുപടി നൽകുന്ന അവൾക്കു അരികിലേക്ക് ഞാനും ചെന്നു… കുറേ ചുരിദാർ വാരി ഇടീച്ച്
അവളോട് സെലക്ട് ചെയ്തോളാൻ പറഞ്ഞപ്പോൾ പ്രെത്യകിച്ചു അഭിപ്രായം ഒന്നും ഇല്ലാതിരുന്ന അവൾക്ക് ഞാൻ തന്നെ 4 പാർട്ടി വെർ സെലക്ട് ചെയ്തു…
അതിന്റ വില നോക്കി അവൾ പതുക്കെ എന്നോട് പറഞ്ഞു ഇത്ര വില ഉള്ളതൊന്നും വേണ്ട… ആകെ പറഞ്ഞത് അതായിരുന്നു…
വേറെ എന്തെങ്കിലും…? വേണോ sir
സാരി ഒന്ന് വേണം…
സെറ്റ് സാരി കസവിന്റെ കര ഉള്ളത്…
നീ സാരി ഉടുക്കാറുണ്ടോ…? അറിയുമോ ഉടുക്കാൻ..? ഞാൻ അവളോട് ചോദിച്ചു..
അവൾ ഇല്ലാ…
സ്റ്റാഫ് എന്നെ ഒന്ന് നോക്കി…
ഞാൻ വേണം
സാരി സെക്ഷൻ ചെന്നപ്പോൾ അവിടുന്ന് ഒരു പ്ലെയിൻ കസവിന്റ സാരി എടുത്തു…
ആ സ്റ്റാഫ് കണ്ണാടിയുടെ മുന്നിൽ നിർത്തി ഒന്ന് ചെറുതായി ഉടുപ്പിച്ചു കാണിച്ചു… എന്നിട്ട് എന്നെ നോക്കി
ഇത് മതി…
അപ്പോൾ ആണ് ഡെമോയിൽ ഒരു grape color സാരി എന്റെ കണ്ണിൽ പെട്ടത് അതും ഉടുപ്പിച്ചു നോക്കി വാങ്ങി.. പിന്നെ വേറെ രണ്ട് കളർ കൂടെ വാങ്ങി അതിന്റ ബ്ലൗസും..
സാധാരണ വീട്ടിൽ ഇടാനുള്ളതും.. ചുരിതാരും വാങ്ങി
വേറെ എന്തെങ്കിലും..?
ഞാൻ സ്റ്റാഫിനോട് ബ്രായും പാന്റിയും… അവളെ സ്റ്റാഫിന്റ കൂടെ അയച്ചു…..
ഏല്ലാം ബില്ല് ആക്കി… പുറത്ത് വന്നു
നേരെ ഫാൻസി 4 ജോഡി ചെരുപ്പും… കുറച്ച് ഫാൻസിയും
ഏല്ലാം കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 5.30 മണി ആയി…..
