അടുത്ത ആൾ… എന്തിനാണ് ഭാസ്കരേട്ടാ
നിങ്ങൾ ആ പാവം സ്ത്രീയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത്..
നിങ്ങൾ വഴക്ക് ഉണ്ടക്കാത്ത ഒരു ദിവസം ഇല്ലല്ലോ…?
അത് പറയാൻ നീ ആരാടാ…?
ഭാസ്കരൻ അയാളുടെ നേരെ ആടി ആടി വന്ന് അയാളുടെ കോളറിൽ പിടിക്കാൻ നോക്കിയതും അയാൾ പിന്നോട്ട് മാറി … (എങ്ങാനും പിടുത്തം കിട്ടിയാൽ പിന്നെ വഴക്കാക്കണ്ടല്ലോ എന്ന് കരുതി ആകും മാറി കളഞ്ഞത് )
അവൻ എന്നെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു….
അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ…
നിങ്ങളുടെ ഈ മുടിഞ്ഞ കുടി കാരണം അല്ല ആ കുട്ടി ഈ കിടന്ന് അനുഭവിക്കുന്നത്… അവരുടെ ശാപം വാങ്ങി വെക്കണ്ട നിങ്ങൾ… ആ പാവങ്ങളുടെ കണ്ണീരിനു അനുഭവിക്കാതെ പോകില്ല നിങ്ങൾ…
ഇത് കേട്ടതും.. ഭാസ്കരൻ ദേഷ്യത്തിൽ ആ സ്ത്രീ യുടെ നേരെ ആടി വന്നു…
അവളുടെ ഒരു ശാപം തൂപ്…..
അയാൾ സൈഡിലേക്ക് നീട്ടി തുപ്പി….
ആ സ്ത്രീ പേടിച്ച് വേഗം പുറകിലേക്ക് മാറി പിന്നെ ഒന്നും പറഞ്ഞില്ല.. ആർക്കും അയാളോട് ഒന്നും പറയാൻ ധൈര്യം ഇല്ലായിരുന്നു…
നിങ്ങൾക്ക് അറിയോ… ആ കുട്ടി തലയിൽ കൂടെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താൻ നോക്കിയതാണ്….
നാരായണി ചേച്ചി കണ്ടത് കൊണ്ട് ഭാഗ്യം
ഒന്നും പറ്റിയില്ല.. ഇല്ലങ്കിൽ കാണാമായിരുന്നു… അല്ലങ്കിലും നിങ്ങളുടെ ഓക്കേ കൂടെ നരകിച്ചു ജീവിക്കുന്നതിലും നല്ലത് അത് ചാകുന്നത് തന്നെയാ…
ഒരു സ്ത്രീ വളരെ രോഷത്തോടെ പറഞ്ഞു…
ഇത് കേട്ടതും ഭാസ്കരൻ ചുവന്ന കണ്ണുകൾ ഒന്നുകൂടെ ചുവപ്പിച്ചു ദേഷ്യത്തിൽ ആടി ആടി വന്ന് അവളുടെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന അവളുടെ പനംകുല പോലെ ഉള്ള മുടിക്ക് ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു ഇഴച്ചു മുന്നോട്ട് നീങ്ങി..
മുടിയിൽ ചുറ്റിപ്പിടിച്ചു വിലിക്കുമ്പോൾ അവൾ അവളുടെ അമ്മയെ ചുറ്റി പിടിച്ചിരുന്നു……
എന്നെ വിട്ട് കൊടുക്കല്ലേ അമ്മേ….
ആ അമ്മയും അവളെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ആയി അവളെ ചുറ്റിപ്പിടിച്ചു..
രണ്ടു പേരെയും വലിച്ചു അയാൾ പത്തടി മുന്നോട്ടു വന്നു… ആ സമയം അവൾ മുടിയിലെ ചുറ്റിപ്പിടിച്ചപ്പോൾ ഉള്ള വേദന കാരണം അലറി കരയുന്നുണ്ടായിരുന്നു….
അയ്യോ…. അമ്മേ…. ഹാ…..
ആ കരച്ചിൽ കേട്ടത് കൊണ്ടായിരിക്കും ആ അമ്മയുടെ കൈയ്യിൽ നിന്നും മകളെ വിട്ട് പോയത്…
മുടിയിലെ വേദന കാരണം ആയിരിക്കും അവളുടെ അമ്മയെ അവൾ ചുറ്റിപ്പിടിച്ച കൈ അയഞ്ഞു പോയത്…
ഭാസ്കരൻ ആ സാധു പെൺകുട്ടിയെ വലിച്ചിഴച്ചു ചുമരിൽ ചേർത്ത് നിർത്തി കഴുത്തിനു പിടിച്ചു….
ആർക്കും അയാളോട് അടുക്കാനോ… എതിർക്കാനോ.. ഒന്നും പറയാനോ കഴിയാതെ നോക്കി നിന്നു… എല്ലാവർക്കും ഭയം….
ചുമരിൽ ചേർത്ത് നിർത്തി അയാൾ ആ കുട്ടിയുടെ കഴുത്തിൽ അമർത്തി ഞെരിച്ചു… ആ കുട്ടിക്ക് ശ്വാസം കിട്ടാതെ പിടയുകയും കണ്ണുകൾ പുറത്തേക്കു തള്ളി വരുകയും ചെയ്യുന്നുണ്ടായിരുന്നു…
ഇത് കണ്ട അവളുടെ അമ്മ നിലത്തുനിന്നും ഓടി വന്ന് അയാളുടെ കയ്യിൽ കയറി ആവുന്ന ശക്തിയിൽ ആ കുട്ടിയുടെ കഴുത്തിൽ ഉള്ള പിടുത്തം വിടുവിക്കാൻ നോക്കി… ആ കൈ ഒന്ന് അയഞ്ഞതും ആ പെൺകുട്ടി ആഞ്ഞു ശ്വാസം വലിച്ചു…
ഭാസ്കരൻ ആ പാവം സ്ത്രീയെ ഇടത്തെ കൈകൊണ്ടു കഴുത്തിനു പിടിച്ചു പത്തടി ദൂരത്തേക്ക് എറിഞ്ഞു… അവർ അവിടെ നടു തല്ലി വീണു..
അപ്പോഴേക്കും ഒരു 16 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പയ്യൻ അയാളുടെ കയ്യിൽ കയറിപ്പിടിച്ചു
വിട്… വിട്….. അച്ഛാ…. കുഞ്ഞേച്ചിയെ വിട്… എന്ന് പറഞ്ഞ് അവൻ അച്ഛന്റെ കയ്യിൽ തുങ്ങി… ഭാസ്കർ ആ പയ്യനെയും എടുത്തു എറിഞ്ഞു… കഴുത്തിലെ പിടി മുറുകി മുറുകി വരുന്നു…
എല്ലാവരും ഷോക്ക് ആയി നിൽക്കുന്നു… ഞാനും അവിടെ നടക്കുന്ന എല്ലാം കാണുന്നുണ്ട്… ഇതൊക്കെ സിനിമയിലും കഥകളിലും കണ്ടിരുന്ന ഞാൻ….. ഇങ്ങനെ ഒരു അനുഭവം നേരിട്ട് കാണുന്നത് ആദ്യമായി ആണ്…..
ആ … അമ്മ തലയിൽ രണ്ട് കൈകൊണ്ടും അടിച്ച്…… വാ….വിട്ട് അലറി കരയുന്നുണ്ട്… ന്റെ മോളെ ഇപ്പോൾ കൊല്ലും അയാൾ…..
ആ ആർത്ത നാദം കാതുകളിൽ മുഴുങ്ങിയ എന്റെ അമ്മ ഷോക്കിൽ നിന്നും ഞെട്ടി ഉണർന്നു….അത് വരെ നടന്നതെല്ലാം കാണുന്നുണ്ട്..,..എങ്കിലും ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..
