അവൾ അനുപമ – 1 18അടിപൊളി 

അമ്മ പൂമുഖത്തു കാത്ത് നിൽക്കുന്നുണ്ടായിരുന്നു… കൂടെ അയൽവക്കത്തു ഉള്ള നാലഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു….. അവരും കാര്യം അറിഞ്ഞു വന്നതാണ്…..

ഇതാണല്ലേ…. മരുമകൾ…..

ടാ…… അവൾക്കു വേണ്ടത് ഏല്ലാം വാങ്ങിച്ചോ..?

ഹ്ഹആ…
ഇത് ഒരുപാട് ഉണ്ടെല്ലോ… ടെക്സ്റ്റ്യിൽസ് മൊത്തം വാങ്ങിയോ…?

അമ്മ എന്നെ ഒന്ന് ട്രോളി….

ആ….. ഞാൻ ചോദിച്ചിരുന്നു….

അവർ വിൽക്കുന്നില്ല….. എന്നാ പറഞ്ഞത്.. വിൽക്കുമ്പോൾ അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്..

അമ്മ എന്റെ തലയ്ക്കു ഒരു കിഴുക്ക് തന്നു…..

അമ്മ അവളെയും കൂട്ടി…. കൂടെ ഉള്ള സ്ത്രീകളെയും കൂട്ടി അകത്ത് പോയി….

അപ്പോഴേക്കും കൂട്ടുകാർ വന്നു… അവർ എന്റെ ബൈക്കും ആയിട്ടാണ് വന്നത്…

വന്ന് കേറിയതും

ടാ….. കോപ്പേ.. നീ എന്ത് അക്രമം ആടാ അവിടെ കാണിച്ചത്…

അടി തടവുകൾ പഠിച്ചിട്ടുണ്ടെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ…?
അയാൾക്ക്‌ രണ്ട് കൈ ഉയർത്താൻ കഴിയുന്നില്ല….എന്നാ കേട്ടത്…..

ഇന്നാ അവളുടെ id… ഇനി ഇതിന്റെ പേരിൽ രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ ഇരിക്കേണ്ട…

ഇത് എവിടുന്ന്…..?

ഞാൻ അവിടെ എത്തി ബൈക്ക് എടുക്കുന്നതിനു മുന്നേ ഒരാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു…

നല്ല ആളാണ് kto…
പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. കൈ രണ്ടും അനക്കാൻ വയ്യ…

നീ…. ആണ് എന്ന്…..കരുതിയാണ് എന്നോട് സംസാരിച്ചത്… കുറച്ച് കാര്യങ്ങൾ അറിഞ്ഞ കൂട്ടത്തിൽ അവിടെ അമ്മയും മോനും മാത്രം ഉള്ളു എന്ന് അറിഞ്ഞു.. ഞാൻ വേഗം ആ വീട്ടിൽ കേറി അമ്മയോട് id വാങ്ങി…

കൂട്ടുകാരൻ ആണ് എന്നറിഞ്ഞപ്പോൾ.. നിന്നെ കുറച്ച് എന്നോട് ചോദിച്ചു… നിങ്ങളെ പറ്റി ഞാൻ ആ അമ്മയോട് പറഞ്ഞു……

ഒന്ന് കൊണ്ടും പേടിക്കേണ്ട…

നല്ല അമ്മയും അച്ഛനും ആണ്… രാജകുമാരിയെ പ്പോലെ നോക്കിക്കോളും…
ആ അമ്മയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു… വന്നെടാ…

ടാ… നീ അവളെ നല്ലണം നോക്കണേ… നോക്കുമല്ലോ…? അല്ലെ..? ഇല്ലങ്കിൽ നിന്റ പൊറം ഞങ്ങൾ പൊളിക്കും… ഹാ….

ഇത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു…

ദീപം……..
ദീപം…..

അവൾ ഒരു നിലവിളക്കും ആയി അങ്ങോട്ട് കയറി വന്നു… വിളക്ക് വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. തിരിഞ്ഞു നടക്കാൻ തുടങ്ങിയതും….

ടാ……നീ….. ഞങ്ങളെ ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?

ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു….

ഞാൻ അവളുടെ അടുത്തേക്ക് നടന്നു…..
ഇത് എന്റെ കൂട്ടുകാർ ആണ്…
നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി…

ഈശ്വരാ…. ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും… 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു….

ഇന്ന് ഇവനമ്മാർ എന്റെ പുറം പൊളിക്കും….

ഇത്…… ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ…

.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി…?

അവൾ വേഗം കൈകൾ കൂപ്പി…. എന്റെ പേര്……അനു….
ശെരിക്കും പേര് അനുപമ…

അപ്പോഴേക്കും അമ്മ വന്നു.. ടാ പിള്ളേരെ… നിങ്ങള് ചായകുടിച്ചോ….?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും…?

ഓഹ്…….ആയിക്കോട്ടെ……അമ്മേ…

അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി…

അപ്പോൾ നാളെ രാവിലെ 10 മണിക്ക്…. രജിസ്ട്രർ ചെയ്യാം… ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു…

ഉം….

ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും… അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു… എല്ലാവർക്കും അവൾ ചായ കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു…
ചായ കപ്പ്‌ എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി….

അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു… അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന്‌ കുറച്ച് തെളിച്ചം വന്നിട്ടുണ്ട്…. പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും….

Leave a Reply

Your email address will not be published. Required fields are marked *