അവൾ അനുപമ – 1 18അടിപൊളി 

എന്താ നിക്കുന്നത്.. രണ്ടാളും ഇരുന്നോ..
ടേബിളിൽ സ്ഥലം ഉണ്ടെല്ലോ…

ഞാനും മോളും പിന്നെ കഴിച്ചോളാം… എന്ന് അമ്മ…

അത് വേണ്ട… അവിടെ ഇരുന്നു കഴിക്കു…
അങ്ങനെ അവരും ഇരുന്നു ഭക്ഷണം കഴിച്ചു…

ഞാനും കൂട്ടുകാരും പുറത്തു സംസാരിച്ചു നിന്നു….. അച്ഛൻ ഫോണിൽ ആരോടോ സംസാരിച്ചു സിറൗട്ടിലും..

അമ്മയും അവളും കിച്ചണിലെ ജോലി ഒതുക്കി…

എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ…
രാവിലെ വരാം…… കൂട്ടുകാർ പോയി…

അച്ഛൻ എന്നോട് എന്തെങ്കിലും ചോദിക്കും കരുതി അവിടെ പരുങ്ങി നിന്നു… അല്ലങ്കിലും എന്ത് ചോദിക്കാൻ ആണ്.. അച്ഛന്റെ അടുത്ത് അമ്മ വന്നിരുന്നു.. അവളും വാതിൽക്കൽ നിന്നു… അച്ഛൻ നാളെത്തെ തീരുമാനിച്ച കാര്യങ്ങൾ
അമ്മയോട് വിവരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്.. കുറേ നേരം സംസാരിച്ചിരുന്നു.. ഞാനും അവളും കേട്ടിരുന്നു…

കുറച്ച് കഴിഞ്ഞു അമ്മ എണീറ്റ് അവളെയും കൂട്ടി അകത്തേക്ക് പോയി..

ദേ… ഒന്നിങ്ങു വന്നേ… അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു..

ഞാനും അകത്തേക്ക് കയറി… അവളെ നോക്കി കണ്ടില്ല… താഴെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റുമിന് അടുത്തായി ഒരു റൂം ഉണ്ട് ഞാൻ നോക്കിയപ്പോൾ അവിടെ അവൾക്കു വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ട്… വാഷ് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്….
ഞാൻ പതുക്കെ മുകളിലേക്കു പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്..

അല്ല ആ കുട്ടി താഴെ റൂമിൽ കിടന്നോട്ടെ അല്ലെ….?
അതെന്തേ…?
അവൻ കല്യാണം കഴിച്ചു കൊണ്ട് വന്നതല്ലേ…..?
പിന്നെ…. എന്തിനാ താഴെ റൂമിൽ കിടത്തുന്നത്…..
നാളെ വിവാഹം രജിസ്റ്റർ ചെയ്യില്ലേ..?
പിന്നെ എന്താ….?
അപ്പോളും അവർ ഒരുമിച്ചല്ലേ നിൽക്കേണ്ടത്…

അമ്മ.. .. അതല്ല അവിടെ റൂം സെറ്റ് ചെയ്തിട്ടില്ലല്ലോ.. കട്ടിലും ഇല്ല…
കല്യാണം ശെരിയാകുമ്പോൾ റൂംസെറ്റ് ചെയ്യാം എന്ന് വെച്ചതല്ലേ…. ആകെ ഒരു വാർബോർഡ് ആണ് ഉള്ളത്…

ഓഹ് അത് ശെരിയാണെല്ലോ..? അച്ഛൻ
എന്നാ രണ്ടുപേരും താഴെ റൂമിൽ കിടന്നോട്ടെ..
ആ അത് ശെരിയാ…

ഞാൻ ഇത്‌ കേട്ടതും വേഗം പുറത്ത് സോഫയിൽ വന്നിരുന്നു…

അച്ഛൻ പുറത്ത് വന്നു എന്നോട് കിടക്കാൻ നോക്കാം..

നിങ്ങൾ താഴെ റൂമിൽ കിടന്നോ……..

അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ…. നാളെ നമുക്ക് വാങ്ങിക്കാം…

ഓ അത് സാരമില്ല….ഞാൻ മുകളിൽ കിടന്നോളാം…

ഉം ശരി എന്നാ… ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ പോയി ഒന്ന് കുളിച്ചു… ഒരു t ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..
മടക്കി വെച്ചിരുന്ന കംഫർട് ബ്ലാങ്കറ്റ് നിവർത്തി വിരിക്കാൻ തുടങ്ങിയതും… പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് വാതിൽക്കലേക്കു നോക്കിയ ഞാൻ അവളും കുളിച്ചു മാറ്റി വന്നിട്ടുണ്ട്…

ഞാൻ വിരിക്കാം… അവൾ പതുക്കെ പറഞ്ഞു…

ഓഹ്….സാരമില്ല…..
ഇന്ന് ഞാൻ വിരിച്ചോളാം…
നാളെ മുതൽ നീ വിരിച്ചോ…
ഇന്ന് നീ ഇവിടുത്തെ അഥിതി ‌ അല്ലെ… ഞാൻ വിരിച്ച് തലയിണ കവർ ഒക്കെ ഇട്ട് പുതക്കാൻ ഉള്ള ബ്ലാങ്ക്കേറ്റും അടുത്തായി വെച്ചു… ഞാൻ അവിടെ ഇരുന്നു…

പിന്നെ കട്ടിൽ ഇല്ലാ….കെട്ടോ… നാളേക്ക് ശെരിയാക്കാം… ഇന്നൊന്നു അട്ജെസ്റ് ചെയ്യണേ…
എല്ലാം പെട്ടന്ന് ആയപ്പോൾ… ഒന്നിനും സമയം കിട്ടിയില്ല….

എന്താ അവിടെ തന്നെ നിന്നത്… ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു…
അവൾ വാതിൽ ചാരി പതുക്കെ എന്റെ അടുത്ത് വന്നു നിന്നു….

പേടിക്കണ്ടാ… ഇവിടെ ഇരിക്കു….

അവൾ പതുക്കെ അവിടെ ഇരുന്നു… എനിക്ക് അഭിമുഖമായി… തല താഴ്ത്തി..

അവളോട്‌ എന്ത് ചോദിക്കണം എന്നോ പറയണം എന്നോ അറിയാതെ സത്യത്തിൽ ഞാൻ കുഴങ്ങി….

എങ്ങനെ… നിനക്ക് ഈ വീടും.. സ്ഥലവും അച്ഛനെയും അമ്മയെയും ഓക്കേ ഇഷ്ടം ആയോ….?

അവൾ മുഖത്തു നോക്കാതെ തല കുലുക്കി…

നിനക്ക് വീട്ടിലേക്ക് വിളിക്കണോ..?

അമ്മയെ വിളിക്കണോ…?

അമ്മയുടെ കയ്യിൽ ഫോൺ ഇല്ല…

അനിയന്റെ കയ്യിലും ഇല്ലേ….?
ഇല്ല… എന്ന് പറഞ്ഞതും കണ്ണുകൾ നിറഞ്ഞു വന്നു…

സാരമില്ല… നമുക്ക് നാളെ വഴി ഉണ്ടാക്കാം…

സങ്കടം ആകണ്ടാ കെട്ടോ…

Leave a Reply

Your email address will not be published. Required fields are marked *