അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ് എന്ന്…
എന്നെ നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..
ഞാൻ പൊയ്ക്കോളാം
ശെടാ… ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ…?
ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്…
ഇനി ഇതും ആലോചിച്ചു കൂട്ടി.. ആർക്കും…. ശല്യം ആകണ്ട… എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ…?
ഞാൻ വീണ്ടും ടെൻഷൻ ആയി…
എന്റെ ഭഗവാനെ..
ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?
ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്
അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല…
ഞാൻ വീണ്ടും….. പറഞ്ഞത് കേട്ടില്ലേ…?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി…
അവൾ പേടിയോടെ… എന്നെ നോക്കി….
അതെ നിന്നെ അവിടെ കൊണ്ടാക്കാനോ… വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്… എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ…
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ…
നാളെ വിവാഹം രജിസ്റ്റർ ചെയ്യും… അതിൽ മാറ്റം ഒന്നും ഇല്ല…
കിടന്നുറങ്ങാൻ നോക്ക്…
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും… മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു…
ഉം കിടക്കാൻ നോക്ക്… അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു….
ഞാനും എന്തൊക്കെയോ ആലോചിച്ചു മുകളിലേക്കും നോക്കി കിടന്നു….
എത്ര നേരം അങ്ങനെ കിടന്നു അറിയില്ല.. എങ്ങി എങ്ങി കരയുന്ന ശബ്ദം ആണ് ശ്രെദ്ധയിൽ പെട്ടത്…
ഞാൻ അവളെ ഒന്ന് നോക്കി…
Light off ആക്കിയിരുന്നില്ല… തണുക്കുന്നും ഉണ്ട്…
ഞാൻ എണീറ്റു ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ചു…
അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി…
പിന്നെ……. പുതപ്പിച്ചതാണ്…….. എന്ന് മനസിലായപ്പോൾ പുതപ്പുമായി ചുരുണ്ടു വീണ്ടും ചുമരിനോട് ചേർന്ന് കിടന്നു…
എനിക്ക് ചിരി വന്നു… ആ ചുമർ അവിടെ ഉണ്ടായത് നന്നായി… അല്ലങ്കിൽ…?പാവം… കുട്ടി… സഹതാപം തോന്നി ആ കുട്ടിയോട്… ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ… ഒരു പരിചയവും ഇല്ലാത്ത ആളുടെ കൂടെ… ഓഹ്…
രാത്രി രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഞെട്ടി എണീറ്റ്റു… അവൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ട്… ചിലപ്പോൾ കരയുന്നുണ്ട്.. വിതുമ്പുന്നുണ്ട്… ഒന്നും വ്യക്തം അല്ല…
എനിക്കാണെങ്കിൽ ഉള്ളിൽ ഭയവും ഉണ്ട്… ഓരോ പ്രാവശ്യവും ഞെട്ടി എണീറ്റാൽ ഒരു മണിക്കൂർ ന് അടുത്ത് വരും എനിക്ക് ഉറക്കം കിട്ടാൻ.. സത്യം പറഞ്ഞാൽ.. ഞാൻ അവൾക്കു കാവൽ ഇരിക്കുക ആയിരുന്നു എന്ന് വേണം പറയാൻ…
പുലർച്ചെ എപ്പോളോ ഒന്ന് ഉറങ്ങി…
എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്… അടുത്ത് അവളെ കാണാതെ ഞാൻ പേടിച്ച് ചുറ്റും നോക്കി…
അവളെ അടുത്ത് കാണാഞ്ഞതും…. ഞാൻ ചാടി എണീറ്റതും….
അവൾ ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചാണ്…
മുടി തോർത്തി……
കൊണ്ട കിട്ടിയിട്ടുണ്ട്.. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ ചുമര് ചേർന്ന് താഴേക്കു പോകാൻ പോയതും…
ഞാൻ എങ്ങോട്ടാ…?
അത് താഴേക്ക്….. എന്തിനാ താഴേക്ക് പോകുന്നത്…. ഈ നട്ടപ്പാതിരക്ക് ആണോ കുളിക്കുന്നത്… അവിടെ എന്താ കാര്യം… നിനക്ക് ഉറക്കം ഒന്നും ഇല്ലേ…?
അത് സമയം 5.45 കഴിഞ്ഞു… അമ്മ കിച്ചണിൽ ഉണ്ട്… അപ്പോൾ ആണ് ഞാൻ വാച്ചു നോക്കുന്നത്.. അവൾ വേഗം താഴേക്കു പോയി… ഞാൻ പതുക്കെ… പിന്നാലെ പോയി സ്റ്റൈർ ഇൽ നിന്നു….
താഴെ അമ്മയുടെ സംസാരം കേട്ടു…
ആഹാ കുളി കഴിഞ്ഞു വന്നോ…
നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ…ദാ അവിടെ പൂജ മുറി ഉണ്ട്… വിളക്ക് വെച്ച് പ്രാർത്ഥിച്ചോ… അമ്മ ചായ ഉണ്ടാക്കാം…
ഹാവൂ…. സമാദാനം ആയി…. രാത്രി നേരാവണ്ണം ഉറങ്ങാത്ത ഞാൻ… ഘാഡമായ ഉറക്കത്തിലേക്ക് വഴുതി വീണു… അതൊരു ഉറക്കം തന്നെ ആയിരുന്നു….
